നാട്ടാരേ നിങ്ങളറിഞ്ഞോ... ബാര്‍ കോഴ മുക്കി!
ബാര്‍ കോഴ, കെഎം മാണി, ബിജു രമേശ്, ഉമ്മന്‍ ചാണ്ടി, കെ ബാബു, വിഎം സുധീരന്‍... എന്തൊക്കെ ആയിരുന്നു. ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ...?
സംഭവം അത് തന്നെ. ബാര്‍ കോഴ കേസ് സര്‍ക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഏതാണ്ട് മുക്കിയ മട്ടാണ്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാകട്ടെ നീണ്ട അവധിയിലും. പോരേ പൂരം.
എങ്ങനെയാണ് നമ്മുടെ സര്‍ക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ബാര്‍കോഴ മുക്കിയത് എന്ന് നോക്കാം...

ദേശീയ ഗെയിംസ്
ദേശീയ ഗെയിംസ് അഴിമതിയെ കുറിച്ച് വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ തന്നെ ബാര്‍ കോഴ വാര്‍ത്തകളുടെ ഒഴുക്ക് കുറഞ്ഞിരുന്നു.

ലാലിസം വന്നപ്പോള്‍ മാണിസം മാറി
ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം പരിപാടി അവതരിപ്പിച്ച് കുളമായതോടെ എല്ലാവരും അതിന് പിന്നാലെ ആയി. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മോഹന്‍ലാലിനെ വേട്ടയാടി.

ലാലിസം ശരിക്കും ചാണ്ടിസം ആയിരുന്നോ
മുഖ്യമന്ത്രിയും കായികമന്ത്രിയും നിര്‍ബന്ധിച്ചിട്ടാണ് മോഹന്‍ലാല്‍ ലാലിസം പരിപാടി ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് അവതരിപ്പിച്ചത്. വിവാദം വഴി തിരിച്ച് വിടാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന് പോലും ആക്ഷേപം ഉയര്‍ന്നു.

കൊക്കെയ്ന്‍ കേസ്
ദേശീയ ഗെയിംസ് വിവാദങ്ങള്‍ ഒന്ന് അടങ്ങി വന്നപ്പോഴേക്കും ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും കൊക്കെയ്ന്‍ കേസില്‍ പിടിയിലായി. ഇതോടെ മാധ്യമങ്ങള്‍ അതിന് പിറകെ ആയി. അപ്പോഴും മാണി രക്ഷപ്പെട്ടു.

ആഷിക്കും റീമയും
കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേരുള്‍പ്പെടുത്തി വാര്‍ത്ത വന്നതോടെ വിവാദം വീണ്ടും കത്തിപ്പടര്‍ന്നു. ഇതിനിടെ മാണിയുടെ പേര് കടന്ന് വന്നെങ്കിലും അത് വന്നതുപോലെ പോയി.

ദില്ലിയിലെ ആപ്പ്
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടിയതോടെ മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ ആയി. അപ്പോഴും ബാര്‍ കോഴ മുങ്ങി.

സിപിഎം സമ്മേളന തിരക്കില്‍
ബാര്‍ കോഴ വിവാദം ഏറ്റ് പിടിക്കേണ്ട പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎം ആണെങ്കില്‍ സമ്മേളന തിരക്കിലാണ്. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ബാര്‍ കോഴയെ കുറിച്ച് ആര് സംസാരിക്കാന്‍.












Click it and Unblock the Notifications