ബാര്‍ ഉടമകളുടെ 'യുദ്ധങ്ങള്‍' സര്‍ക്കാര്‍ കാണാനിരിയ്ക്കുന്നേ ഉള്ളൂ...!!!
പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാനിരിയ്ക്കുന്നതേയുള്ളൂ എന്ന് പറഞ്ഞതുപോലെ ആകും ഇനി കേരളത്തിന്റെ സ്ഥിതി. സുപ്രീം കോടതി വിധി കൂടി എതിരായതോടെ ബാര്‍ ഉടമകള്‍ ഇനി എന്തും ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കേണ്ടിവരും.
ബിജു രമേശ് എന്ന ബാര്‍ ഉടമ ഉയര്‍ത്തിയ ആരോപണത്തിനൊടുവിലാണ് കെഎം മാണിയ്ക്ക് മന്ത്രിക്കസേര തന്നെ നഷ്ടപ്പെട്ടത്. അന്ന് ബാര്‍ ഉടമകളുടെ യോഗത്തില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചാല്‍ പിന്നെ സര്‍ക്കാരിന് നിവര്‍ന്ന് നില്ക്കാന് പോലും ആകില്ല

ബിജു രമേശ്
ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് സംഘടനയില്‍ ഒറ്റപ്പെടുന്ന സാഹചര്യം ആണ് അന്ന് ഉണ്ടായത്. തുടക്കത്തില്‍ ബിജുവിനെ പിന്തുണച്ചിരുന്നവര്‍ പോലും ഒടുവില്‍ കാല് മാറി.

അതായിരുന്നു പ്രതീക്ഷ
നിലവില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാതിരുന്നാല്‍ ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകും എന്ന് വേണ്ടപ്പെട്ടവരില്‍ നിന്ന് ഇവര്‍ക്ക് ഉറപ്പ് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ സ്ഥിതി മാറിയിരിയ്ക്കുന്നു.

തെളിവുകള്‍ പലയിടത്ത്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മന്ത്രിമാര്‍ക്ക് കോഴ കൊടുത്തിട്ടില്ലെന്ന് വിശ്വസിയ്ക്കാന്‍ ഇപ്പോഴും കേരള സമൂഹം തയ്യാറല്ല. പല ബാര്‍ ഉടമകളുടെ പക്കലും ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നാണ് വിവരം.

ബാബുവിനെതിരെ
കെ ബാബുവിന് 10 കോടി രൂപ കോഴ കൊടുത്തിട്ടുണ്ടെന്ന് ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ആ കേസില്‍ ഇപ്പോള്‍ ക്വിയ്ക്ക് വെരിഫിക്കേഷന് നടന്നുകൊണ്ടിരിയ്ക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയും?
ബാര്‍കോഴ വിവാദത്തിന്റെ തുടക്കത്തില്‍ കൊച്ചിയില്‍ നടന്ന ബാര്‍ ഉടമകളുടെ യോഗം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് പുറത്ത് വന്ന സിഡിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു.

ചെന്നിത്തല?
ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയുടെ പങ്കും അന്വേഷിയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. ബിജു രമേശ് വിഎസിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു വിഎസ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.

തെളിവാണ് മുഖ്യം
കോഴ കൊടുത്തിട്ടുണ്ടെങ്കില്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ കൈയില്‍ അതിന്റെ ഔദ്യോഗിക രേഖകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്തരം രേഖകളുണ്ടെന്ന് തന്നെയാണ് ബിജു രമേശ് ഇപ്പോഴും അവകാശപ്പെടുന്നത്.

സര്‍ക്കാരിന്റെ പിടിവാശി
ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും തമ്മിലുള്ള തര്‍ക്കം ആണ് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം എന്നാണ് മിക്ക ബാര്‍ ഉടമകളും വിശ്വിസിയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഇനി ഉമ്മന്‍ ചാണ്ടിയെ വിശ്വാസത്തിലെടുക്കാന്‍ അവര്‍ തയ്യാറാവില്ലെന്നുറപ്പാണ്.

സര്‍ക്കാരിന് മുന്നില്‍
സര്‍ക്കാര്‍ തന്നെ ആലോചിച്ച് തീരുമാനം എടുക്കണം എന്നാണ് മൃദുവായ ഭാഷയില്‍ ബാര്‍ ഉടമകള്‍ അഭ്യര്‍ത്ഥിച്ചിരിയ്ക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ വലിയ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീഷണിയും
ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ അത് തെളിയിക്കപ്പെടാന്‍ പറ്റിയ സാഹചര്യമാണിതെന്നാണ് ബാര്‍ ഉടമയായ എലഗന്‍സ് ബിനോയ് പറഞ്ഞത്. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് സര്‍ക്കാരിന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications