കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു സൗത്തില്‍ ബിജെപി വിജയം പിടിക്കും.. സഹതാപ തരംഗം ആഞ്ഞടിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ബാംഗ്ലൂർ സൗത്തിൽ സഹതാപതരംഗം ആഞ്ഞടിക്കുമോ ? | Oneindia Malayalam

കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് ചൂട് കടുക്കുമ്പോള്‍ ഇത്തവണ ബിജെപി കടുത്ത സമ്മര്‍ദത്തിലാണ്. പ്രധാനമായും കോണ്‍ഗ്രസ് ജെഡിഎസ്സ് ബന്ധമാണ് തലവേദന. പക്ഷേ ഇവിടെ ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പുള്ള മണ്ഡലമാണ് ബംഗളൂരു സൗത്ത്. നിലവില്‍ മണ്ഡലത്തിലെ എംപി അനന്ത് കുമാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവാണ് അനന്ത്കുമാര്‍. ഇതുവരെ ബംഗളൂരു സൗത്തില്‍ പുതിയ നേതാവിനെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത് മാത്രമാണ് ഇവിടെ ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകം. പക്ഷേ സഹതാപ തരംഗം ഇവിടെ ആഞ്ഞടിക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

1

കോണ്‍ഗ്രസ് ദുര്‍ബലമായ മണ്ഡലമാണ് ബംഗളൂരു സൗത്ത്. ഒരിക്കല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. 2014ല്‍ 6,33,816 വോട്ടുകളാണ് അനന്ത് കുമാറിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നന്ദന്‍ നിലേകനിക്ക് ലഭിച്ചത് 4,05,241 വോട്ടാണ്. 2,28,575 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അനന്ത് കുമാറിന്റെ ജയം. ആറ് തവണ തുടര്‍ച്ചയായ ജയം നേടി അദ്ദേഹം റെക്കോര്‍ഡിടുകയും ചെയ്തു. കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ ദേശീയ മുഖം കൂടിയാണ് അനന്ത്കുമാര്‍. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമായി ബിജെപിക്കുണ്ടായ തിരിച്ചടി കൂടിയാണ്. അതേസമയം കര്‍ണാടകത്തിലെയും കേന്ദ്രത്തിലെയും നേതാക്കളെ ഒരേപോലെ കൊണ്ടുപോകാനും ജനകീയനാണെന്ന പേര് സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

1

കേന്ദ്ര വളം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച മന്ത്രാലയമായി അറിയപ്പെട്ടിരുന്നു ഇത്. ഒരേസമയം ആര്‍എസ്എസിനെയും ബിജെപി നേതൃത്വത്തെയും പ്രവര്‍ത്തനം കൊണ്ട് തൃപ്തിപ്പെടുത്താന്‍ സാധിച്ചതാണ് അനന്ത് കുമാറിന്റെ നേട്ടമായി കണ്ടിരുന്നത്. അദ്ദേഹം ജനകീയനായതോടെയാണ് കോണ്‍ഗ്രസ് ബംഗളൂരു സൗത്തില്‍ ദുര്‍ബലമായത്. കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ പ്രമുഖരെ വരെ ഇറക്കിയിട്ടും അദ്ദേഹത്തെ വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം ഈ മണ്ഡലം ആര്‍ക്ക് നല്‍കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ ബിജെപിക്ക് വ്യക്തതയില്ലാത്തത്. ആര് മത്സരിച്ചാലും ജയം ഉറപ്പാണ്. പക്ഷേ മുതിര്‍ന്ന നേതാക്കള്‍ ആരും ഇവിടെ മത്സരിക്കാന്‍ തയ്യാറായിട്ടില്ല.

1

2014ല്‍ ബിജെപിക്ക് ബംഗളൂരു സൗത്തില്‍ വലിയ തോല്‍വി നേരിടേണ്ടി വരുമെന്നായിരുന്നു പ്രവചനം. ഐടി മേഖലയിലെ അറിയപ്പെടുന്ന മുഖമായിരുന്നു നന്ദന്‍ നിലേകനി. ആധാറിന്റെ വരവോടെ അദ്ദേഹം കൂടുതല്‍ പ്രശസ്തനായിരുന്നു. യെദ്യൂരപ്പയുമായുള്ള അദ്ദേഹത്തിന്റെ പിണക്കവും വളരെ പ്രശസ്തമായിരുന്നു. ഇവിടെ നിലേകനി എളുപ്പത്തില്‍ ജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഏകപക്ഷീയമായിരുന്നു ഇവിടെ അനന്ത്കുമാറിന്റെ വിജയം. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ കൂടുതലായിട്ടാണ് അനന്ത് കുമാര്‍ നേടിയത്. തോല്‍വിയില്‍ വളരെയധികം നിരാശയും നിലേകനിക്കുണ്ടായിരുന്നു. ഹൈടെക്ക് ക്യാമ്പയിനായിരുന്നു ഇവിടെ നിലേകനി നടത്തിയത്. ഇതാണ് നിരാശയ്ക്ക് കാരണമായത്.

1

കോണ്‍ഗ്രസ് നേതൃത്വത്തിന് ബദലായി ഐടി പ്രൊഫഷണലുകളെ കൂട്ടുപിടിച്ച് ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളാണ് നിലേകനി നടത്തിയത്. പാര്‍ട്ടിയെ കൂടുതല്‍ ആശ്രയിക്കാതെയുള്ള നിലേകനിയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം ഇതിന് ശേഷം അകലുകയും ചെയ്തു. അതേസമയം ഇത്തവണ ബിജെപിക്ക് ബംഗളൂരു സൗത്തിലുള്ള ആശങ്ക കഴിഞ്ഞ തവണത്തെ പോലെ മോദി തരംഗം ഇല്ല എന്നതാണ്. 2009ലെ അവസ്ഥയിലേക്ക് ബിജെപി പോയാല്‍ കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യം ഇവിടെ വിജയിക്കാനും സാധ്യതയുണ്ട്.

എട്ട് നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.ഗോവിന്ദ് രാജ് നഗര്‍, വിജയ് നഗര്‍, ചിക്‌പേട്ട്, ബസവനഗുഡി, പത്മനാഭ നഗര്‍, ബിടിഎം ലേയൗട്ട്, ജയനഗര്‍, ബൊമ്മനഹള്ളി എന്നിവയാണ് ഇത്. 1991ലാണ് ബിജെപി ഇവിടെ വിജയിക്കുന്നത്. കെവി ഗൗഡയ്ക്കായിരുന്നു ജയം. പിന്നീട് വന്ന എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചത് അനന്ത്കുമാറാണ്. 1996 മുതല്‍ ഇവിടെ അനന്ത്കുമാറിന് പകരക്കാരില്ല. 1998ല്‍ ഡിപി ശര്‍മയെ 1,80047 വോട്ടുകള്‍ക്കാണ് അനന്ത്കുമാര്‍ പരാജയപ്പെടുത്തിയത്. 2014ലാണ് ഏറ്റവും വലിയ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചത്. 2009ലാണ് ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായത്.

English summary
bengaluru south lok sabha constituency ananth kumar perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X