Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലോ ഋതുവോ; ആരാണ് ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാർത്ഥികൾ, ഉത്തരം ഇതാണ്, വൈറല്‍ കുറിപ്പ്

രമ്യക്ക് പിന്നാലെ സൂര്യയും പുറത്തായതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍ ഡിംപല്‍ ഭാലും ഋതുമന്ത്രയുമാണ്. അച്ഛന്‍രെ മരണത്തെ തുടര്‍ന്ന് ഡിംപലിന് ഇടയ്ക്ക് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും പിന്നീട് മടങ്ങി വരികയായിരുന്നു. മണിക്കുട്ടന്‍ 'ഗ്യാങ്ങില്‍' ഉള്‍പ്പെടുന്ന ഡിംപലിന് സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലും വലിയ പിന്തുണയാണ് ഉള്ളത്.

എന്നാല്‍ ഋതു താരതമ്യേന ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാവാതെ തനിച്ച് മത്സരിക്കുന്നു. ഈ രണ്ട് മത്സരാര്‍ത്ഥികളേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സ്ത്രീ മത്സരാർത്ഥികൾ

സ്ത്രീ മത്സരാർത്ഥികൾ

അവശേഷിക്കുന്ന രണ്ടു സ്ത്രീ മത്സരാർത്ഥികൾ...‌

ആരാണ് ഏറ്റവും നല്ല മത്സരാർത്ഥികൾ.
നിസ്സംശയം പറയുന്നു ഋതു ആണ് ഞാൻ രണ്ടുപേരുടെയും ഫാൻ അല്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പറയുന്നതാണ്. ഡിംപല്‍ എതിർക്കുന്നത് കൊണ്ട് ഞാൻ ഒരിക്കലും കിടിലം ഫാനും അല്ല. അയാൾ അത്ര വെറുക്കുന്ന മറ്റൊരു മത്സരത്തിൽ ബിഗ്ബോസിൽ ഇല്ല.

ഋതു മന്ത്ര

ഋതു മന്ത്ര

പക്ഷേ അവരിലേക്ക് വരുകയാണെങ്കിൽ ഋതു നല്ലൊരു മത്സരാർത്ഥിയാണ്. ആകെ ഞാൻ കണ്ട കുഴപ്പം റംസാനും ആയുള്ള കൂട്ടുകെട്ട്. അത് ഒഴിവാക്കി കഴിഞ്ഞാൽ അവിടെ ശക്തമായി മത്സരിക്കുന്ന ഒരു മത്സരാർത്ഥി തന്നെ നിസ്സംശയം പറയാം. ഞാൻ നോക്കുന്നത് ചാരിറ്റി അസുഖം അങ്ങനെയുള്ള ഒന്നും തന്നെയല്ല.

രണ്ടുപേരും മിടുക്കര്‍

രണ്ടുപേരും മിടുക്കര്‍

ബിഗ് ബോസിന് ഉള്ളിലെ അവരെക്കുറിച്ച് മാത്രമാണ് ഞാൻ നോക്കുന്നത്. പുറത്തുള്ള അവരെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ടാസ്കിന്റെ കാര്യം നോക്കുകയാണെങ്കിൽ രണ്ടുപേരും നന്നായി ചെയ്യുന്നുണ്ട്. രണ്ടുപേരും ക്യാപ്റ്റൻസി ടാസ്ക് വരെ എത്തി നിൽക്കുന്ന പ്രകടനം. ബിഗ് ബോസിന് ഉള്ളിലെ പെരുമാറ്റം നോക്കുകയാണെങ്കിൽ എല്ലാവരോടും നല്ല രീതിയിലുള്ള പെരുമാറ്റം.

മജിസിയ ഉള്ള ടൈമിൽ

മജിസിയ ഉള്ള ടൈമിൽ

പക്ഷേ ഡിംപല്‍ കൂടുതലും മറ്റുള്ളവരുമായി എതിർത്ത് സംസാരിക്കുന്നത് അസുഖത്തെ കളിയാക്കുമ്പോൾ മാത്രമാണ്. പക്ഷേ ഋതു അങ്ങനെയല്ല. പരദൂഷണം ഇല്ല. എല്ലാവരും പറയുന്നത് കേൾക്കും. പക്ഷേ ഡിംപല്‍ അങ്ങനെയുള്ള ഒരാൾ അല്ല. മജിസിയ ഉള്ള ടൈമിൽ നന്നായി പരദൂഷണം പറഞ്ഞ ഒരാളായിരുന്നു.

ഋതുവിനെ പുറത്താക്കാന്‍

ഋതുവിനെ പുറത്താക്കാന്‍

ഇപ്പോൾ ഋതുവിനെ ഔട്ട് ആകാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. കിടിലം ഫിറോസ് ഉപയോഗിച്ച തന്ത്രം ആണ് ഡിംപല്‍ ഉപയോഗിക്കുന്നത് മിക്കവാറും അതിനു മണിക്കുട്ടൻ ഇരയാകും. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്തെങ്കിലും പറയണം എന്ന് വിചാരിക്കുന്ന വ്യക്തിത്വമാണ് ഋതുവിന്റേത്.

ഫുൾടൈം കരച്ചിൽ ഇല്ല

ഫുൾടൈം കരച്ചിൽ ഇല്ല

കാരണം അവർ നോമിനേറ്റ് ചെയ്യുമ്പോഴും വ്യക്തമാക്കുന്ന കാരണം തന്നെ എടുത്തുനോക്കിയാൽ വ്യക്തമാണ്. താൻ മാസ്സാണ് വലിയ സംഭവം ആണെന്ന് ധാരണ ഇല്ല. ഫുൾടൈം കരച്ചിൽ ഇല്ല. എതിർത്തു സംസാരിക്കേണ്ട സ്ഥലങ്ങളിൽ കൃത്യമായി എതിർതു സംസാരിക്കുന്നുണ്ട് പൊളി ഫിറോസ് മായുള്ള ഷൂട്ടിംഗ് വിഷയത്തിൽ അത് വ്യക്തമാണ്.

മണിക്കുട്ടനും

മണിക്കുട്ടനും

കൃത്യമായ നിലപാടുണ്ട് മറ്റുള്ളവർ തന്നിലേക്ക് അടിച്ചേല്പ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കാറില്ല. അതിനുദാഹരണമാണ് രമ്യയുടെ കാര്യം ഫിറോസ് വളച്ചൊടിച്ച ഋതുവിനോട് പറഞ്ഞപ്പോൾ അത് നിരസിക്കുകയാണ് ചെയ്തത്. ആരെക്കുറിച്ചും പരദൂഷണം പറയാറില്ല. മണിക്കുട്ടനും ആയി പ്രണയം നടിച്ചു നിൽക്കാമായിരുന്നു.

ഫൈനലിലെത്താന്‍

ഫൈനലിലെത്താന്‍

പക്ഷേ ഉറച്ച നിലപാട് ഉള്ളതുകൊണ്ടാണ് അതിൻ ഇപ്പോഴും നിരസിച്ചു നിൽക്കുന്നത്. മറ്റുള്ളവരെ കസേരയിൽ ലാലേട്ടൻ ഇരുത്തിയപ്പോൾ കൃത്യമായി ചോദ്യങ്ങൾ ചോദിച്ചു. ബസർ അടിച്ചു ചോദിക്കുമ്പോഴും ആദ്യം ചോദിക്കാൻ മുന്നിട്ടിറങ്ങിയത് ഋതുവാണ്. അവിടെയുള്ള അവരിൽ വെച്ചു നോക്കുകയാണെങ്കിൽ രണ്ടുപേരും ഫൈനലിലെത്താൻ യോഗ്യതയുള്ള വരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+