ബിഗ് ബോസ് പാതി വഴിയില്‍ നിര്‍ത്തുമോ? അവസാന 5 ല്‍ ആരൊക്കെ, എംകെയും കിടിലവും ഉറപ്പ്,പോളിലെ നില ഇങ്ങനെ
കോവിഡ് തരംഗം രൂക്ഷമായതോടെ കഴിഞ്ഞ തവണത്തേത് പോലെ ബിഗ് ബോസ് ഇത്തവണയും വിജയിയെ പ്രഖ്യാപിക്കാതെ അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏകദേശം 78 ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് ഷോ. അവസാനമായി ഷോയില്‍ നിന്നും പുറത്താവുന്നത് ആരൊക്കെ, അവസാന അഞ്ചായി ഷോയില്‍ അവസാനിക്കുന്നത് ആരൊക്കെ, വിജയി ആരായിരിക്കം എന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം ചില ചോദ്യങ്ങള്‍ക്ക് തന്റേതായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്തുകയാണ് യൂട്യൂബര്‍ രേവതി.
കൊവിഡ് വാക്സിനേഷന് മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് നിര്‍ത്തുമോ
കോവിഡ് ശക്തമാണെങ്കിലും ഇത്തവണ ബിഗ് ബോസ് ഷോ പാതിവഴിയില്‍ നിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് രേവതി അഭിപ്രായപ്പെടുന്നത്. പക്ഷെ കോവിഡ് കണക്കുകള്‍ ഇത്തരത്തില്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതയും ഉണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

രസകരം അല്ല
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഷോ അത്ര രസകരമായിട്ടല്ല മുന്നോട്ട് പോവുന്നതെന്ന കാര്യവും ഇവര്‍ മറച്ച് വെക്കുന്നില്ല. ഇതേ തുടര്‍ന്ന് സാമുഹ്യ മാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ആരാധകരുടെ ആവേശം ചോര്‍ന്ന മട്ടായിരുന്നു. എങ്കിലും ടോപ് 5 മത്സരാര്‍ത്ഥികളില്‍ ആരൊക്കെ വരും എന്നതിനെ കുറിച്ച് ഒരു പ്രവചനം നടത്തുകയാണ് രേവതി ഇവിടെ..

അവസാന അഞ്ചില്‍
സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പോളിന്റെ അടിസ്ഥാനത്തിലാണ് അവസാനത്തെ അഞ്ച് മത്സരാര്ത്ഥികളാവാന് സാധ്യതയുള്ളവരെ അവര്‍ പ്രഖ്യാപിക്കുന്നത്. നാല് മണിക്കൂറില്‍ 43000 പേര് പങ്കെടുത്ത ഒരു പോളില്‍ 65 ശതമാനം പേരും തിരഞ്ഞെടുത്ത ടോപ്പ് 5 ല്‍ മണിക്കുട്ടന് ഉള്‍പ്പടെയുള്ള മത്സരാര്‍ത്ഥികളാണ് വരുന്നത്.

കിടിലം ഫിറോസ്
മണിക്കുട്ടന് പുറമെ, കിടിലം ഫിറോസ്, റിതു, റംസാന്, സായി എന്നിവരാണ് ടോപ് 5 ല്‍ വരാന്‍ ഏറ്റവും കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്നാണ് പോളില്‍ നിന്നും വ്യക്തമായത്. അതേസമയം പോളില്‍ രണ്ടാമത് എത്തിയ ടോപ് 5 പട്ടികയിലും മണിക്കുട്ടനും കിടിലവും ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം.

രണ്ടാമത്
മണിക്കുട്ടന്, കിടിലം, അനൂപ്, രമ്യ, റംസാന് എന്നിവര്‍ അടങ്ങിയ പട്ടികയെ പിന്തുണച്ചത് 12 ശതമാനം ആളുകളാണ്. ഇതില്‍ രമ്യക്ക് പകരം റിതു ആയാല്‍ കൊള്ളാമെന്ന അഭിപ്രായവും ആരാധകരില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ഷോയില്‍ മികച്ച രീതിയില്‍ മൂന്നോട്ട് വരുന്ന ഒരു മത്സരാര്‍ത്ഥി കൂടിയാണ് റിതു ഇപ്പോള്‍..

നോബിയെ താല്പര്യമില്ല
മണിക്കുട്ടന്, കിടിലന്‍, റിതു, സായി, സൂര്യ എന്നിവര്‍ അടങ്ങിയ പട്ടികയ്ക്ക് 11 ശതമാനം പിന്തുണയാണ് ലഭിച്ചത്. നോബി കൂടി അടങ്ങിയ ഒരു പട്ടികയുണ്ടായിരുന്നെങ്കിലും ആര്‍ക്കും അത്ര താല്പര്യം ഇല്ലായിരുന്നു. പലരും നോബിയെ അവസാന 5 ല്‍ കാണാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അര്‍ത്ഥം.

രമ്യ, സൂര്യ
നോബി, രമ്യ, സൂര്യ, അത് കഴിഞ്ഞ് അനൂപ് എന്ന ക്രമത്തിലാണ് ടോപ് 5 ല്‍ വരാന്‍ താല്പര്യമില്ലാത്ത മത്സരാര്‍ത്ഥികളായി പോളില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഏറ്റവും കൂടുതല്‍ പോള്‍ ലഭിച്ച ടോപ് 5 പട്ടികയിലെ ഏറ്റവും മികച്ച ഗെയിമര്‍ ആരെന്ന ചോദ്യത്തിനും പോളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

പിന്തുണ കൂടുതല്‍
39000 പേര് പങ്കെടുത്ത ആ പോളില്‍ 75 ശതമാനം പേരും പിന്തുണച്ചതും മണിക്കുട്ടനെയാണ്. മണിക്കുട്ടനെ ഇഷ്ടമാണെങ്കിലും അദ്ദേഹം മികച്ച ഒരു ഗെയിമര്‍ അല്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. മികച്ചൊരു ഗെയിമറല്ല, മികച്ചൊരു മനുഷ്യന് ആയതുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നും ആരാധകര്‍ പറയുന്നു. അതുകഴിഞ്ഞ വരുന്നത് സായി ആണ്. അദ്ദേത്തിന് ലഭിക്കുന്ന പിന്തുണ 14 ശതമാനമാണ്.

റിതുവും കിടിലം ഫിറോസും
അത് കഴിഞ്ഞാണ് റിതുവും കിടിലം ഫിറോസും വരുന്നത്. നാല് ശതമാനം പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. റംസാന് മൂന്ന് ശതമാനം പിന്തുണയും ലഭിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ആരാകും വിന്നര്‍ എന്നുള്ളതില്‍ നിന്നും കൃത്യമായ ഒരു ചിത്രം ലഭിച്ചുവെന്നും രേവതി അഭിപ്രായപ്പെടുന്നു. അതേസമയം തിരിച്ച് വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഡിംപലിന്റെ തിരിച്ച് വരവാണ്.
തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications