• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മണിക്കുട്ടന്‍റെ മെന്‍റല്‍ കണ്ടീഷന്‍ അങ്ങനെയാണ്: പക്ഷെ അദ്ദേഹം 100 ദിവസം നിന്ന് കപ്പ് കൊണ്ട് പോവും'

ബിഗ്ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണികുട്ടന്‍. വലിയ പ്രേക്ഷക പിന്തുണയും ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയി ഏവരേയും അമ്പരിപ്പിച്ച അദ്ദേഹം അതുപോലെ തന്നെ തിരിച്ച് വരികയും ചെയ്തു. മോഹന്‍ലാലില്‍ നിന്നും ഉണ്ടായ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചെന്നും അതിനാലാണ് സ്വയം പുറത്ത് പോവാന്‍ മണിക്കുട്ടന്‍ തീരുമാനിച്ചതെന്നൊക്കെയുമായിരുന്നു അഭ്യുഹങ്ങള്‍. എന്നാല്‍ തിരിച്ച് വന്നപ്പോള്‍ മണിക്കുട്ടനെ പഴയ ആവേശത്തിലല്ല കാണുന്നതെന്ന പരാതി അദ്ദേഹത്തിന്‍റെ ആരാധകര്‍ തന്നെ നടത്തുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

മണിക്കുട്ടന്‍

മണിക്കുട്ടന്‍

മണിക്കുട്ടന് പഴയ ഊര്‍ജ്ജം നഷ്ടമായെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോവാന്‍ ഉണ്ടായ കാരണത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടാത്തതിന് പുറമെ ഡിംപലിന്‍റെ അച്ഛന്‍റെ വിയോഗം അദ്ദേഹത്തെ കൂടുല്‍ തളര്‍ത്തിയെന്നാണ് ചില ആരാധകര്‍ നിരീക്ഷിക്കുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരിയായ ഡിംപല്‍ ഷോയില്‍ ഇല്ലാത്തത് അദ്ദേഹത്തെ വളരെ അധികം അലോസരപ്പെടുത്തുന്നുണ്ട്.

ഡിംപലിന്‍റെ അച്ഛന്‍

ഡിംപലിന്‍റെ അച്ഛന്‍

ആകെ ഡൗണ്‍ ആയത് പോലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടനെ കാണുന്നത്. ഉറ്റ സുഹൃത്ത് മരിച്ച സങ്കടം മാറാതെ ആണ് ഇങ്ങോട്ട് വന്നത്. ഒരു സാഹചര്യത്തില്‍ ക്വിറ്റ് ചെയ്ത് പോയി. പക്ഷേ കുറച്ച് കൗണ്‍സിലിങ് ഒക്കെ കിട്ടി തിരിച്ചു വന്നപ്പോൾ പിന്നെയും കേൾക്കുന്നു ദുഃഖ വാർത്ത. ഡിംപലിന്‍റെ അല്ല വേറെ ആരുടെ അച്ഛന്‍റെ വിയോഗ വാര്‍ത്ത ആണേലും മണിക്കുട്ടൻ ആ ഒരു അവസ്ഥയിൽ തളർന്നു പോകും. പുള്ളിയുടെ മെൻ്റൽ കണ്ടീഷന്‍ അങ്ങനെ ആണെന്നാണ് പാര്‍വതി പ്രവീണ്‍ എന്ന പ്രേക്ഷക ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മണിക്കുട്ടന്‍ ഫാൻസ്

മണിക്കുട്ടന്‍ ഫാൻസ്

മണിക്കുട്ടന്‍ ഫാൻസ് അടക്കം പലരും ചോദിച്ചു ഞാൻ കണ്ടൂ, ആകെ ഡൗൺ ആണലോ എന്തിനാ തിരിച്ച് കൊണ്ട് വന്നത്, ഷോ ബോർ ആവിലെ എന്ന് ഒക്കെ. ശെരി ആണ്, ഡൗൺ ആണ് മണിക്കുട്ടൻ. ഉറ്റ സുഹൃത്ത് മരിച്ച സങ്കടം മാറാതെ ആണ് ഇങ്ങോട്ട് വന്നത്. അതിന് ശേഷം നടന്നത് ഒക്കെ നമ്മൾ കണ്ടത് അല്ലേ. ഒരു മെൻ്റൽ ബ്രേക്ക് ഡൗൺ മനുഷ്യൻ ആയി പിറന്ന ആർക്കും ആ സാഹചര്യത്തിൽ വരാം. അങ്ങനെ വന്നപോൾ പുള്ളി ക്വിറ്റ് ചെയ്തു പോയി.

മെൻ്റൽ കണ്ടീഷന്‍

മെൻ്റൽ കണ്ടീഷന്‍

പക്ഷേ കുറച്ച് കൗണ്‍സിലിങ് ഒക്കെ കിട്ടി തിരിച്ചു വന്നപ്പോൾ പിന്നെയും കേൾക്കുന്നു ദുഃഖ വാർത്ത. ഒരു പക്ഷെ ഡിമ്പുവിൻ്റെ അച്ഛൻ അല്ല വേറെ ആരുടെ എങ്കിലും അച്ഛൻ ആയിരുന്നുവെങ്കിൽ പോലും മണിക്കുട്ടൻ ആ ഒരു അവസ്ഥയിൽ തളർന്നു പോകും. പുള്ളിയുടെ മെൻ്റൽ കണ്ടീഷന്‍ അങ്ങനെ ആണ്. പിന്നെ ആണോ ഇത്രയും സ്നേഹിക്കുന്ന ഡിംപലിന്‍റെ അച്ഛന് എന്തെങ്കിലും പറ്റിയാൽ.

ബിഗ് ബോസിലെ 100 ദിനങ്ങള്‍

ബിഗ് ബോസിലെ 100 ദിനങ്ങള്‍

ഇത് ഷോ ആണ്, ട്രാപ് ഉണ്ട്, എല്ലാം സമ്മതിച്ചു. പക്ഷേ അതിന് ഒക്കെ വേണ്ടി ഒരു മനുഷ്യന് സ്വന്തം വ്യക്തിത്വം മാറ്റാൻ പറ്റുവോ? കരച്ചിൽ വന്നാൽ കരയാതെ ഇരിക്കാൻ പറ്റുവോ? കുറെ ടാസ്‌കും, വഴക്ക് ഉണ്ടാകലും മാത്രം അല്ലാലോ ബിഗ് ബോസ്. ബിഗ് ബോസിലെ യഥാർത്ഥ ജീവിതത്തിലെ ഒരു 100 ദിവസം അല്ലേ. ഒരു സാധാരണ മനുഷ്യൻ്റെ ജീവിതം ഇങ്ങനെ ഒക്കെ ആണ്. അത് കണ്ട് ഇരിക്കാൻ പറ്റുനവർ ഷോ കണ്ടാൽ മതി.

കരച്ചിലും സങ്കടവും

കരച്ചിലും സങ്കടവും

പിന്നെ എപ്പോഴും പറയുന്ന പോലെ time heals all wounds. ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ അല്ലെങ്കിൽ, കുറച്ച് സമയം എടുത്തിട്ട് ആണെങ്കിലും മണിക്കുട്ടൻ പഴയതു പോലെ ആവും. ആവും എന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം. ഇന്നി ആയില്ല എങ്കിലും കുഴപ്പം ഇല്ല. ഈ കരച്ചിലും സങ്കടവും ഇഷ്ടം അല്ലാത്ത ആളുകൾ ആണ് അധികം ഉള്ളത് എങ്കിൽ മണിക്കുട്ടൻ പുറത്ത് പോവും.

കപ്പ് കൊണ്ട് പോവും

കപ്പ് കൊണ്ട് പോവും

പക്ഷേ അപ്പോഴും അയാൾ കൂടെ കൊണ്ട് പോവുന്നത് ഒരുപാട് പ്രേഷകരുടെ മനസ്സ് ആയിരിക്കും. എത് ഒരു ഫ്ലാറ്റിനെക്കാളും വില ഉള്ളത് ആണ് അതിന്. പക്ഷേ, അത് വരെ ഷോയിൽ അയാള് എങ്ങനെ നിൽകുന്നോ അത് കണ്ട് ഇഷ്ടപ്പെട്ടു വോട്ട് ചെയ്യാൻ ആളുകൾ ഉണ്ടെങ്കിൽ മണിക്കുട്ടൻ നിൽക്കുകയും ചെയ്യും, കപ്പ് കൊണ്ട് പോവുകയും ചെയ്യും.

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: aswathy praveen viral note about Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X