Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തേക്കോ? ഫ്ലാറ്റ്, കഴിഞ്ഞില്ലേ എല്ലാമെന്ന് അശ്വതിയുടെ കുറിപ്പ്

മണിക്കൂട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് എന്ന അഭ്യൂഹമാണ് ഷോ യുടെ ആരാധകര്‍ക്കിടയില്‍ ഈ മണിക്കൂറില്‍ നടക്കുന്ന പ്രധാന ചര്‍ച്ച. ഇന്നത്തെ എപ്പിസോഡിന്‍റേതായി പുറത്ത് വന്ന ചില ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു അഭ്യൂഹം ശക്തമാവാന്‍ തുടങ്ങിയത്. മോഹന്‍ ലാലിന്‍റെ ശകാരത്തില്‍ മനംനൊന്ത മണിക്കുട്ടന്‍ സ്വയം പുറത്ത് പോവാന്‍ തീരുമാനിച്ചതായിട്ടാണ് പ്രചാരണം. എന്നാല്‍ സീക്രട്ട് ടാസ്കിന്‍റെ ഭാഗമായിട്ടാണ് ഇത്തരമൊരു കളിയെന്നും ചിലര്‍ പറയുന്നുണ്ട്. ഏതായാലും ഷോയില്‍ നിന്നും മണിക്കുട്ടന്‍ പുറത്ത് പോവുമോ ഇല്ലയോ എന്ന് ഇന്ന് അറിയാന്‍ സാധിക്കും. സീക്രെട് റൂമിലേക്കാണോ വെളിയിലേക്കാണോ മണിക്കുട്ടൻ പോയത് എന്നാണ് അശ്വതിയുടെ റിവ്യൂവിലും പറയുന്നത്. അശ്വതിയുടെ റിവ്യുവിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ഞാനൊരു പ്രേമരോഗിയല്ല

ഞാനൊരു പ്രേമരോഗിയല്ല

കഴിഞ്ഞ 10 ആഴ്ചകളായി നടക്കുന്ന ഈ യുദ്ധത്തിൽ ഇന്ന് വീഴുന്നതാര്? സൂര്യേ... പറയാൻ വല്ലോംണ്ടേൽ പറഞ്ഞോ.. ആഹ് പറഞ്ഞു, "ഞാനൊരു പ്രേമരോഗിയല്ല".. ലോകം കേട്ടിരിക്കുന്നു. ആരാ അങ്ങനെ പറഞ്ഞത് സൂര്യയെ കുറിച്ച്. "പെൺഫിറോസ്".. സായി പറഞ്ഞ ആ ഒരു കാര്യത്തിൽ എനിക്ക് ക്ലാരിറ്റി കിട്ടിയില്ല.. പിന്നൊരു ക്ഷമ ചോദിക്കലും.. എന്താത്?

മണിക്കുട്ടാ

മണിക്കുട്ടാ

മണിക്കുട്ടാ.. സൂര്യ പറഞ്ഞ സമയത്തു ഏതു ലോകത്തു ആയിരുന്നു? അന്നേരമേ എണീറ്റു പറയാൻ പറഞ്ഞതല്ലേ.. ങ്ഹാ പറാ കേക്കട്ട്..എന്താ പറഞ്ഞെ. എനിക്കൊന്നും മനസിലായില്ല. ലാലേട്ടാ വട്ടാകുന്നു.. ഈ ടോപ്പിക്ക് വിട്. ആഹ് നന്നായി അവരന്നെ തീരുമാനം എടുക്കട്ടെ.
സൂര്യ അങ്ങനെ ഉറച്ചു പറഞ്ഞു "മണിക്കുട്ടൻ എന്നെ ചതിച്ചിട്ടില്ല..എന്നെ ഗെയിംനായി ഉപയോഗിച്ചിട്ടുമില്ല" അതൊരു നല്ല കടുത്ത മറുപടി ആയിരുന്നു.

ഋതുവിന് ഒന്നും പറയാനില്ലേ

ഋതുവിന് ഒന്നും പറയാനില്ലേ

അഡോണിയുടെ ക്യാപ്റ്റൻസി വളരെ മനോഹരം ആയിരുന്നു ത്രെ..ഋതുവിന് ഒന്നും പറയാനില്ലേ? ഷെയിം ഓൺ യു ക്യാപ്റ്റൻ എന്നൊക്കെ പറഞ്ഞതായി ഓർക്കുന്നു. ചോയ്ക്ക് ലാലേട്ടാ അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത്, "അച്ഛനില്ലാത്ത കുട്ടിയാണ്, കല്യാണം കഴിയാത്തതാണ് അതോണ്ട് ഞാനൊന്നും പറയണില്ല.. അല്ലേൽ കാണിച്ചു കൊടുക്കാ"മെന്നു പറഞ്ഞത് .

ബിഗ്‌ ബോസ് ഹൗസിൽ

ബിഗ്‌ ബോസ് ഹൗസിൽ

അതുപോലെ ചോയ്ക്കു ലാലേട്ടാ ഋതു പറഞ്ഞ ജാതി കാര്യം...ശ്യേ. ചോയ്ച്ചില്ല ല്ലെ. ഡിമ്പു കൊഞ്ചാതെ ഡിമ്പു... വല്ലപ്പോഴും ആണേൽ ഓക്കേ.. ഇത് എന്തോന്ന് ലാലേട്ടൻ എന്തേലും ചോയ്ക്കുമ്പോഴേക്ക്. എന്റെ ഇളയ കുഞ്ഞ് ഇത്രയും കൊഞ്ചില്ലല്ലോ. ബിഗ്‌ബോസ് ഹൌസിൽ എല്ലാവർക്കും ഉദാഹരണം ആകാൻ പറ്റുന്ന അടുത്ത ക്യാപ്റ്റൻ രമ്യയെ കുറിച്ച് എല്ലാരോടും ചോയിച്ചു വെറ്തെ സമയം കളഞ്ഞു.

മണിക്കുട്ടൻ ഗെയിം

മണിക്കുട്ടൻ ഗെയിം

സകലരും തലയ്ക്കു മുകളിൽ കയറ്റി വെച്ചിട്ടുണ്ട്. ആഴ്ച്ചയുടെ അവസാനവും ഇതൊക്കെ കേട്ടാമതി. തമാശ ഗെയിം വന്നു.. നാളെ രാവിലെ എണീക്കുമ്പോൾ ഹൌസിലേ മറ്റൊരാൾ ആയി മാറിയാൽ.. ആ ആയിമാറുന്നത് ആരാണോ ആ വ്യക്തി ചെയ്ത ഒരു തെറ്റ് പറയുക.കൺഫെഷൻ പോലെ.മണിക്കുട്ടൻ ഗെയിം മനസിലാക്കിയിട്ടോ അല്ലയോ.. സേഫ് ആയതാണോ.. ആഹ് അറിഞ്ഞുടാ. ശെരിക്കു കളിച്ചില്ല.

എവിക്ഷനിൽ

എവിക്ഷനിൽ

രമ്യ വന്നു ഈ ഗെയിം എന്താണെന്നു കാണിച്ചു കൊടുത്തു. പിന്നെ എന്റെ കണ്ണടഞ്ഞു അടഞ്ഞു പോകുന്നതാണ് സൂർത്തുക്കളെ അറിയാൻ പറ്റിയത്. തീർന്നോ?? തീർന്നോ?? ആഹ് തീർന്നു. പ്രധാനപ്പെട്ട ആ തീരുമാനം എടുക്കേണ്ട മുഹൂർത്തം വന്നിരിക്കുന്നു. എവിക്ഷനിൽ ഉള്ളവരെ പുറത്തേക്കു ഇറക്കി നിർത്തി!!ആക്ടിവിറ്റി ഏരിയയിൽ
അകത്തുള്ളവരെകൊണ്ടു ആര് പോകുമെന്ന് പറയിപ്പിച്ചു.

സൂര്യയും സന്ധ്യയും

സൂര്യയും സന്ധ്യയും

അത് ആക്ടിവിറ്റി ഏരിയയിൽ ഇരിക്കുന്നവർക്ക് കാണാം ഉള്ളിലുള്ളവർ പറയുന്നത്.ഇടയ്ക്കു ബസ്സർ അടിക്കും ആ സമയം ഒരാൾ ഒന്നുകിൽ സേവ് ആകും അല്ലെങ്കിൽ ഔട്ട്‌ ആയിരിക്കും എന്നു ആക്ടിവിറ്റി ഏരിയയിലെ ടീവിയിൽ തെളിയും , അത് ആരാണെന്നു അകത്തുള്ളവർ അറിയുന്നില്ല.
അവസാനം സൂര്യയും സന്ധ്യയും മാത്രം.

ലാലേട്ടൻ പോയി

ലാലേട്ടൻ പോയി

ഇനി വരേണ്ട ആൾ എന്റടുത്തേക്ക് വരുമെന്ന് പറഞ്ഞു ലാലേട്ടൻ പോയി... അങ്ങനെ സന്ധ്യ...ആരോടും യാത്ര പറയാൻ കഴിയാതെ ആക്ടിവിറ്റി ഏരിയയിൽ നിന്നു തന്നെ പുറത്തേക്കു. Sandhya is Evicted!! സൂര്യ സേഫ് ആയിരിക്കുന്നു. ആദ്യത്തെ രണ്ടുമൂന്നു ആഴ്ചകളിൽ പോകുമെന്ന് കരുതിയ ഒരു കണ്ടെസ്റ്റാന്റ് 70 ദിവസം പിടിച്ചു നിന്നത് തന്നെ വലിയൊരു നേട്ടം.

മണിക്കുട്ടന് ഒരു ഫ്ലാറ്റ്

മണിക്കുട്ടന് ഒരു ഫ്ലാറ്റ്

അങ്ങനെ എല്ലാവർക്കും നീതിപൂർവം നന്നായി കളിക്കുക..പോരാട്ടം കടുക്കുകയാണ്.. കാരണം ഇത് വെറും കളിയല്ല.. കളിതന്നെ.. ശുഭരാത്രി!!
എല്ലാവർക്കും "മണിക്കുട്ടന് ഒരു ഫ്ലാറ്റ്, മണിക്കുട്ടന് ഒരു ഫ്ലാറ്റ്" എന്നരുന്നല്ലോ ല്ലെ?. കഴിഞ്ഞില്ലേ എല്ലാം.. നാളെ ഇനി കണ്ടറിയാം സീക്രെട് റൂമിലേക്കാണോ വെളിയിലേക്കാണോ മണിക്കുട്ടൻ പോയത് എന്നു

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+