മണികുട്ടന്‍ തിരികെ വരുമ്പോള്‍ ഡിംപല്‍ വിടപറയുന്നു: സന്തോഷിക്കണമോ സങ്കടപ്പെടണോ-കുറിപ്പ്
ബിഗ്ബോസ് സീസണ്‍ 3 ഏറെ നിര്‍ണ്ണായകമായ ഘട്ടത്തിലുടെ കടന്ന് പോയികൊണ്ടിരിക്കുകയാണ്. സ്വയം പുറത്ത് പോയ മണിക്കുട്ടന്‍ ഷോയിലേക്ക് തിരികെ എത്തുമ്പോള്‍ അച്ഛന്‍റെ വേര്‍പാടിനെ തുടര്‍ന്ന് ഡിംപല്‍ ബാല്‍ പുറത്തേക്ക് പോവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അറിയാത്ത ഒരു അവസ്ഥയാണ് ഇതെന്നാണ് സ്ഥിരമായ ബിഗ് ബോസ് റിവ്യു പങ്കുവെങ്കുന്ന സീരിയല്‍ താരം അശ്വതി ഇന്നത്തെ റിവ്യൂവില്‍ കുറിക്കുന്നത്. താരത്തിന്‍റെ റിവ്യൂവിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ആശ്വതിയുടെ റിവ്യൂ
പണക്കിലുക്കം തുടങ്ങി!
ഋതുവിന്റെ ടാർഗറ്റ് അനൂപ് ആണ്..അനൂപിന്റെ കോയിൻ സ്വന്തമാക്കാൻ.ഡിമ്പൽ ചാടി മറിഞ്ഞാണ് കോയിൻ എടുത്തത്.. ഞാൻ പേടിച്ചു പോയി.. എല്ലാരും കോയിൻ ദേഹത്തു നിറച്ചു അങ്കിൾ ബൺസും ആന്റി ബൺസും ആയിട്ടാണ് നടപ്പ്

ബിഗ് ബോസ് ക്ലൂ നൽകി
രണ്ടാംഘട്ടത്തിലേക്ക് നാണയപ്പെരുമ!!
വ്യത്സ്തമായ കോയനുകൾ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടു പിടിക്കുക. ബിഗ്ഗ്ബോസ്സ് ക്ലൂ നൽകി.."ദോശക്കു നല്ല രുചിയാണ് "..എല്ലാരും അടുക്കളയിലേക്ക്.കോയിൻ കിട്ടിയത് സൂര്യക്ക്.സൂര്യയെ ഡിമ്പലും രമ്യയും ഋതുവും വളഞ്ഞു കോയിന് വേണ്ടി.

മണിക്കുട്ടന്‍ വരുന്നു
ഉടനെ സായി "ആ പാവത്തിനെ വെറുതെ വിടൂ " എന്ന ഡയലോഗുമായി എൻട്രി ഋതു കോർക്കുന്നു എന്നു കണ്ടപ്പോൾ പോയി. ഡിമ്പുവിനെ ഇന്ന് കാണുമ്പോൾ ഒക്കെ ചങ്കിൽ എന്തോ ഒരു വേദന ആണ്. നാളെ ഡിമ്പു ബിഗ്‌ബോസ് ഹൌസ്നോട് വിട പറഞ്ഞു ഇറങ്ങുവാണ് എന്നാണ് കേട്ടത്. നാളെ മണിക്കുട്ടൻ കയറുമെന്നും. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ

അതെന്തൊരു മോശം പരിപാടി
നാണയപ്പെരുമ മൂന്നാം ഘട്ടത്തിലേക്ക്!
2 പേരായി 5 ഗ്രൂപ്പ് തിരിയുക, ഒപ്പം കിട്ടുന്ന ഡൈഞ്ചർ കോയിൻ ആരുടെയെങ്കിലും ദേഹത്ത് ഒട്ടിക്കുക ബസ്സർ ശബ്ദം വരുമ്പോൾ ആരുടെ ദേഹത്താണോ ആ കോയിൻ അവരുടെ 50% കോയിൻ നഷ്ട്ടമാകും. സൂര്യയ്ക്ക് ആണ് അദാദ്യം കിട്ടിയത് വളരെ തന്ത്രപരമായി അത് ഋതുനെ ഏൽപ്പിച്ചു ആള് സ്കൂട്ട് ആയി. ഋതുവും, സൂര്യയും, കിടിലുവും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. അതെന്തൊരു മോശം പരിപാടി. ഇടയ്ക്കു കിടിലു ഇറങ്ങി.

സൂര്യയുടെ കൈയിൽ
സൂര്യയുടെ കൈയിൽ ഡെയിഞ്ചര്‍ കോയിൻ കിട്ടിയാൽ അതപ്പോ തന്നെ ഋതുവിനെ ഏൽപ്പിച്ചു ആള് രക്ഷപെടും. 8ന്റെ പണിയാണ് ഇന്ന് ഋതുവിന് കിട്ടിയത്. അതിലും വല്യ 16ന്റെ പണി ആണ് ബിഗ്‌ബോസ് കൊടുത്തത്.. എല്ലാരും നന്നായി കളിച്ചതു കൊണ്ടു അൽപ്പം കൂടി ദൈർഖ്യം ഏറിയ റൗണ്ട് കൊടുത്തു കൊണ്ടു. എല്ലാരും തളർന്നു അനങ്ങാൻ പറ്റാതായി.

50% പോയി
ഋതു, സൂര്യ, കിടിലു, നോബിചേട്ടൻ അവർ അന്യോന്യം ടാർഗറ്റ് ചെയ്താണ് കളിച്ചതു . അതുകൊണ്ട് അഡോണി, റംസാൻ, ഡിമ്പു, അനൂപ്, സായി എല്ലാം സേഫ് ആയിരുന്നു. പക്ഷെ ഋതു വളരെ നന്നായി കളിച്ചു. ബസ്സർ അടിച്ചപ്പോൾ ഋതുവിന്റെ കൈയിൽ ആയിരുന്നു ഡെയിഞ്ചര്‍ കോയിൻ. സോ സൂര്യയുടെയും ഋതുവിന്റെയും 50% പോയി.

നെഞ്ച് പിടഞ്ഞു
ആഹ് രമ്യ പറഞ്ഞത് പോലെ ആദ്യത്തെ റൗണ്ടിൽ സൂര്യയും ഋതുവും ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരുന്നതാണ് അവർക്കു വിന ആയതു. ബിഗ്ഗ്‌ബോസ് ഇന്ന് വളരെ കൂൾ ആയിരുന്നു. ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു.. പാവം ആ സമയം അറിയുന്നില്ലല്ലോ.
ഡിമ്പു... We all love you.. Be strong.. All prayers.












Click it and Unblock the Notifications