• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടന്‍ അത് മറച്ച് വെച്ചിട്ടില്ല; അക്കാര്യത്തില്‍ അദ്ദേഹത്തോട് വളരെ ബഹുമാനം ഉണ്ട്: കുറിപ്പ്

ബിഗ് ബോസ് സീസണ്‍ 3 യുടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടുള്ള എപ്പിസോഡുകള്‍ അത്ര ആഹ്ളാദകരമായിട്ടില്ല കടന്നുപോവുന്നത്. ആദ്യം മണിക്കുട്ടന്‍റെ സ്വയം പുറത്ത് പോവല്‍ ചില മത്സരാര്‍ത്ഥികളില്‍ അമ്പരപ്പും സങ്കടവും ഉണ്ടാക്കിയപ്പോള്‍ ഡിംപല്‍ ഭാലിന്‍റെ അച്ഛന്‍റെ വിയോഗം എല്ലാവരേയും കണ്ണീരണിയിച്ചു. മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ് തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ഡിംപലിനെ കുറിച്ചോര്‍ത്ത് പൊട്ടിക്കരയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഏറെ നേരം അസ്വസ്ഥനായ ഫിറോസ് ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും അവിടെ എത്തി പൊട്ടിക്കരയുകയുമായിരുന്നു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

കിടിലം ഫിറോസ്

കിടിലം ഫിറോസ്

ഒരു ഗെയിം എന്നത് മനസ്സിലാക്കിയുള്ള മത്സരം മാത്രമാണ് താന്‍ നടത്തിയത് എന്നായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് കിടിലം ഫിറോസ് പറഞ്ഞത്. അല്ലാതെ മനസുകൊണ്ട് ഞാന്‍ അവളെ ഒന്നും പറഞ്ഞിട്ടില്ല. അത് എനിക്കും നിങ്ങള്‍ക്കും നന്നായിട്ട് അറിയാം. സത്യമായിട്ടും ഞാന്‍ മത്സരിച്ചതാണ് ബിഗ് ബോസെ എന്നും അദ്ദേഹം പറയുന്നു.

ഡിംപലിന്‍റെ വീട്ടില്‍

ഡിംപലിന്‍റെ വീട്ടില്‍

അവിടെ നില്‍ക്കുമ്പോള്‍ ഒരു ടീമിനെ റെപ്രസന്റ് ചെയ്താണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് ചോദിച്ചേ പറ്റൂ. ഇത്രയും ദിവസം വിഷക്കടലാണ് അതാണ് ഇതാണെന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ മിണ്ടാതിരുന്നത് നൂറ് ദിവസം തികയ്ക്കണം എന്നുള്ളത് കൊണ്ടാണ്. 66ാമത്തെ ദിവസം എന്റെ വായില്‍ നിന്ന് വീണപ്പോ കണ്ടോ ഒറ്റയടിക്ക് ലൈഫേ പോയി. എന്തെങ്കിലും ഒകെ ചെയ്യ്. ഒന്നുകില്‍ എന്നെ തുറന്ന് വിട്. ഇവിടെ നിന്ന് പുറത്തിറങ്ങിയിട്ട് ഞാന്‍ ആദ്യം ഡിംപലിന്‍റെ വീട്ടില്‍ പോവുമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കുട്ടനും

മണിക്കുട്ടനും

ഡിംപല്‍ ഇല്ലാത്ത ബിഗ് ബോസിലെ ആദ്യദിനം ഏറ്റവും വിഷമിപ്പിച്ചത് അടുത്ത സുഹൃത്തായ മണിക്കുട്ടനെ ആയിരുന്നു. സങ്കടം സഹിക്കാനാവാതെ മണിക്കുട്ടന്‍ ഇരുന്ന് കണ്ണീരൊപ്പുന്നതും കണ്ടു. ഒടുവില്‍ റിതു വന്നാണ് മണിക്കുട്ടനെ സമാധനിപ്പിച്ചത്. ഡിംപലിനെ ഷോയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മറ്റ് പലരും പല വിഷയങ്ങളുമായി ബന്ധപ്പെട്ട് കരയുന്നതും ഈ എപ്പിസോഡില്‍ കാണാന്‍ സാധിച്ചു.

കുറിപ്പ്

കുറിപ്പ്

മത്സരാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള മറച്ച് വെക്കാതെയുള്ള വികാര പ്രകടനങ്ങളെ വളരെ പോസിറ്റീവായിട്ടുള്ള ഒരു കുറിപ്പാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഓഫീഷ്യല്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന് ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ ഉണ്ട് അതുകൊണ്ട് തന്നെ സീസൺ 1 ഷിയാസ് തോട്ട് സീസൺ ത്രീ ഇൽ മണിക്കുട്ടിന്‍, കിടിലം ഫിറോസ് എന്നിവർ വരെ കളിയാകലുകൾ കേൾക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

മണിക്കുട്ടനോട് ബഹുമാനം

മണിക്കുട്ടനോട് ബഹുമാനം

സ്ട്രോങ്ങ്‌ ആണെന്ന് തെളിയിക്കാൻ തന്റെ ഇമോഷൻസ് നെ മറച്ചു വെച്ചിട്ടില്ല എന്നതില്‍ മണിക്കുട്ടനോത് വളരെ അധികം ബഹുമാനം ഉണ്ടെന്നും ശ്രുതി പ്രസൂണ്‍ എന്ന വ്യക്തി കുറിപ്പിലൂടെ അഭിപ്രയാപ്പെടുന്നു. ബിഗ്ഗ്‌ബോസ് അനീതി കാണിച്ചപോളും ലാലേട്ടൻ വഴക്കു പറഞ്ഞപോളും ആത്മ സുഹൃത്തായ ഡിമ്പലിന്റെ അച്ഛന്റെ വേർപാടിലും അയാളുടെ കണ്ണിൽ നിന്ന് വീണ കണ്ണുനീറിനെ എങ്ങിനെ ഒകെ കളിയാക്കാമോ അതൊക്കെ ചെയ്യെന്നും അവര്‍ കുറിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സീസണ്‍ ഒന്ന് മുതല്‍

സീസണ്‍ ഒന്ന് മുതല്‍

"എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണാൽ തല അറത്തു ഞാൻ ഈ ടേബിളിൽ വെക്കും " സീസൺ 1 വിന്നർ സാബുമോൻ പറഞ്ഞ മാസ്സ് ഡയലോഗ് ആണിത്.. ഒരുപക്ഷെ ഈ ഡയലോഗ് മലയാളികൾ ഏറ്റെടുത്തത് കൊണ്ടാകും ബിഗ്ഗ്‌ബോസ്സിൽ കരയുന്നവരോട് ആളുകൾക്ക് ഇത്രയ്ക്കു പുച്ഛം......

കരഞ്ഞാൽ മോങ്ങി, വാഴപ്പിണ്ടി

കരഞ്ഞാൽ മോങ്ങി, വാഴപ്പിണ്ടി

കരഞ്ഞാൽ മോങ്ങി, വാഴപ്പിണ്ടി, നാടെല്ലില്ലാത്തവൻ, ആണത്തം ഇല്ലാത്തവൻ എന്നിങ്ങിനെ കുറെ വിളിപ്പേർ കിട്ടും... ആണുങ്ങൾക്കാണ് ഈ രീതിയിൽ ഉള്ള അക്രമം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്... ആൺകുട്ടികൾ കരയാൻ പാടില്ല എന് ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ ഉണ്ട് അതുകൊണ്ട് തന്നെ സീസൺ 1 ഷിയാസ് തോട്ട് സീസൺ ത്രീ ഇൽ എംകെ, കിടിലം എന്നിവർ വരെ കളിയാകലുകൾ കേൾക്കുന്നു...

ആകാശം ഇടിഞ്ഞു വീഴില്ല

ആകാശം ഇടിഞ്ഞു വീഴില്ല

ആണുങ്ങൾ കരഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴില്ല... കണ്ണുനീർ ഗ്രന്ഥികൾ സ്ത്രീകൾക്ക് മാത്രമുള്ളതും അല്ല... പിന്നെ അവനവൻ ഇഷ്ടപ്പെടുന്നവർ കരയുമ്പോൾ മാത്രം അത് റിയൽ ആകുന്നെത്തും ഇഷ്ടമില്ലാത്തവർ ആകുമ്പോൾ അഭിനയം ആകുന്നതും ഒകെ എത്രനാൾ ന്യായീകരിക്കാൻ ആകും.... മണിക്കുട്ടൻ കരഞ്ഞതിനു പുള്ളിക്ക് ചാർത്തികൊടുത്ത പേരുകൾ എല്ലാവർക്കും അറിയാവുന്നതാണ്.

മണിക്കുട്ടനോട്

മണിക്കുട്ടനോട്

കരഞ്ഞാൽ ആണല്ലാതാകും എന്നാ തെറ്റിദ്ധാരണ ഇനിയെങ്കിലും മാറ്റി വെയ്ക്കു.. ഇങ്ങിനെ ഒരു ഷോ ഇൽ ട്രോളുകൾ ഉണ്ടാകും പക്ഷെ ഒന്ന് കരഞ്ഞെന്നും പറഞ്ഞു അവർക്കു ചാർത്തി കൊടുക്കുന്ന പേരുകൾ വളരെയധികം മോശമാണ്. ഈ ഒരു കാര്യത്തിൽ മണിക്കൂട്ടനോട് വളരെ അധികം ബഹുമാനം ഉണ്ട്.

കരയുന്നത് ഒരു കുറവല്ല

കരയുന്നത് ഒരു കുറവല്ല

സ്ട്രോങ്ങ്‌ ആണെന്ന് തെളിയിക്കാൻ തന്റെ ഇമോഷൻസ് നെ മറച്ചു വെച്ചിട്ടില്ല.. ബിഗ്ഗ്‌ബോസ് അനീതി കാണിച്ചപോളും ലാലേട്ടൻ വഴക്കു പറഞ്ഞപോളും ആത്മ സുഹൃത്തായ ഡിമ്പലിന്റെ അച്ഛന്റെ വേർപാടിലും അയാളുടെ കണ്ണിൽ നിന്ന് വീണ കണ്ണുനീറിനെ എങ്ങിനെ ഒകെ കളിയാക്കാമോ അതൊക്കെ ചെയ്ത്.. ഒരുപക്ഷേ ഇന്നലത്തോടെ കുറച്ചുപേർക്കെങ്കിലും മനസിലായി കാണും കരയുന്നത് ഒരു കുറവല്ല എന്ന്...

സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Audience note congratulating contestants including Manikuttan and kidilam firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X