ബിഗ് ബോസിലെ ക്ലാസിക്കൽ ഇന്‍റലിജന്‍റ് പ്ലെയർ അദ്ദേഹം മാത്രം: മാർഗമല്ല ലക്ഷ്യമാണ് അയാള്‍ക്ക് പ്രധാനം
ആദ്യ രണ്ട് സീസണുകളെ അപേക്ഷിച്ച് അത്ര ശ്രദ്ധേയമായ താര നിരയുമായിട്ടായിരുന്നില്ല ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരമാരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഹൗസിലെ ദിനങ്ങള്‍ കഴിയുന്തോറം ഒരോ താരങ്ങളും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സില്‍ കുടിയേറി. ഏറ്റവും അവസാനം കോവിഡ് നിയന്ത്രണം മൂലം ഷോ പാതിവഴിയില്‍ താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നപ്പോള്‍ പ്രേക്ഷക പിന്തുണയില്‍ മുന്നിട്ട് നിന്ന എട്ട് താരങ്ങളാണ് അവസാനിക്കുന്നത്.
ഇതില്‍ ഏറ്റവും മികച്ചത് ആരെന്ന തര്‍ക്കവും ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ബിഗ് ബോസിലെ ഓരോ മത്സരാര്‍ത്ഥിയേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പില്‍ കിടിലം ഫിറോസാണ് ഈ ഷോയിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയെന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സീരിയലും സിനിമയും ആക്ടിങ്ങുമല്ല ബിഗ്ബോസ് ഷോ എന്ന് നിങ്ങൾ തിരിച്ചറിയണം, ബിഗ്ബോസ് എന്നത് ചില ടാസ്കുകൾ ചെയ്ത് മുന്നോട്ടു പോകുന്ന മൈൻ്റ് ഗെയ്മാണ്, ശാരീരിക ഉപദ്രവങ്ങളും മ്ളേച്ചമായ പദപ്രയോഗങ്ങളും ഒഴിവാക്കി എതിരാളികളെ ഏത് വിദേനയും സമ്മർദത്തിലാഴ്ത്തി പുറത്താക്കുക അല്ലെങ്കിൽ ഡൗണാക്കുക എന്നതാണ് ഗെയിം, അതിന് ഏത് തന്ത്രങ്ങളും സ്വീകരിക്കാം, മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന നിലക്കാണ് ഈ ഗെയിം സ്ട്രാറ്റജി,

അങ്ങനെയുളള ഗെയിമിൽ മാനസിക സമ്മർദവും പുറത്തെ ഇമേജും ഭയന്ന് ക്വിറ്റ് ചെയ്തു പോയ സെലിബ്രിറ്റി എന്ന ലേബലിലും ആക്ടിങ്ങ് ടാസ്ക് രീതികളിൽ മാത്രം തിളങ്ങി നിന്ന സദാ നേരവും തൊട്ടതിനും പിടിച്ചതിനും മനപ്പൂർവ്വം കണ്ടൻ്റുണ്ടാക്കി സിംപതി ലെവലിൽ കരഞ്ഞ് തിമിർത്ത മണിക്കുട്ടന് ഈ ഗെയ്മിലെ മികച്ച ഗെയ്മർ എന്ന പദവിക്ക് അർഹതയില്ല, പുറത്ത് എന്ത് ആവിശ്യത്തിന് പോയവരായാലും അനാവശ്യമായി കരയുന്നവരായാലും ഈ ഗെയിമിനോട് നീതി പുലർത്തിയിട്ടില്ല,

ഏത് പ്രതിസന്ധിഘട്ടവും നെഞ്ച് വിരിച്ച് തരണം ചെയ്ത് അത്യാവശ്യഘട്ടത്തിൽ മാത്രം മനുഷ്യൻ എന്ന നിലയിൽ വിഷമം പ്രകടിപ്പിച്ച് തന്ത്രപരമായി കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ ടാർഗറ്റ് ചെയ്ത് നാല് തവണ ക്യാപ്‌ടൻസി ടാസ്കും ഒരു തവണ ക്യാപ്ടനുമായി അനാവശ്യമായി ദേഷ്യപ്പെടാതെ മനപ്പൂർവ്വം തഗ് അടിക്കാതെ എല്ലാം വളരെ തൻമയത്വത്തോടു കൂടി മനോഹരമാക്കി മുന്നോട്ടു കൊണ്ടുപോയ ബിഗ്ബോസ് ചരിത്രത്താളുകളിൽ എന്നും ഓർത്തിരിക്കുന്ന ഒരു പിടി ഗെയ്മേഴ്സിൻ്റെ പട്ടികയിൽ ഇടം പിടിച്ചത് മറ്റാരുമല്ല.

മലയാളം ബിഗ്ബോസ് സീസൺ 3 യിലെ ക്ലാസിക്കൽ ഇൻ്റെലിജൻ്റ് പ്ലെയർ കിടിലം ഫിറോസ് മാത്രമാണ്, എതിരാളികൾക്ക് അയാൾ പരദൂഷകനും ശകുനിയുമൊക്കെ ആയിരിക്കും, അത് ഫാനിസം മാറ്റി വെച്ച് നോക്കിയാൽ തീരാവുന്ന വിഷയമേയുള്ളൂ. ബിഗ്ബോസ് സീസൺ 3 മുന്നോട്ട് പോയത് കിടിലം ഫിറോസിൻ്റ കരുനീക്കത്തിൽ വിരിഞ്ഞ കണ്ടൻ്റ് ക്രിയേഷൻ്റെ ഭാഗം മാത്രമാണ്.

പൊളി ഫിറോസ് തിളങ്ങി നിന്ന സമയത്ത് അയാൾക്ക് ഒറ്റ എതിരാളി അത് കിടിലം ഫിറോസ് ആയിരുന്നു, പിന്നെ പൊളിഫിറോസ് പുറത്തായപ്പോൾ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മണിക്കുട്ടന്‍, ഡിംപൽ സായി ഇവരുടെ മെയിൻ വില്ലൻ അതും കിടിലം ഫിറോസ് തന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഡേ വൺ മുതൽക്ക് കിടിലത്തിൻ്റെ കണ്ടൻ്റിൽ സൈഡ് റോൾ ചെയ്തുപോന്നവരാണ് നിങ്ങൾ അനാവശ്യമായി കൊട്ടിഘോഷിക്കുന്ന മണിക്കുട്ടനെ പോലുള്ളവർ.
Recommended Video

ബുദ്ധിപരമായി കണ്ടൻ്റ് ഉണ്ടാക്കി ഒരു തരത്തിലും ഒരിടത്തും പതറാത്ത സീസൺ3 യിലെ നായകതുല്യനായ വില്ലനാകണം നിങ്ങൾ വോട്ട് ചെയ്യേണ്ടത്. പേടിച്ച് ഓടിപ്പോയവരും സദാ സമയം സിംപതിയും ഇല്ലായ്മയും പറഞ്ഞ് മൂലക്കിരുന്ന് സിംപതി കണ്ടൻ്റ് ഉണ്ടാക്കി പ്രേക്ഷകരെ പറ്റിച്ചവരേയും ഒഴിവാക്കി വന്ന ലക്ഷ്യം പബ്ലിക്കായി കേരള ജനതയോട് തുറന്ന് പറഞ്ഞ് ഷോയെ മനോഹരമാക്കിയ ഗെയിം വിട്ടാൽ മനസിൽ കളങ്കമില്ലാത്ത പച്ചമനുഷ്യൻ കിടിലം ഫിറോസ് തന്നെയാണ് വിന്നറാകാൻ ഏറ്റവും യോഗ്യൻ, അയാൾ വിന്നറായാൽ ഒത്തിരി പേർക്ക് അത് സഹായവുമാണ്,












Click it and Unblock the Notifications