Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ: ഉത്തരവാദിത്തം ആര്‍ക്ക്; വൈറലായി മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ഷോയ്ക്ക് പുറത്ത് പോവേണ്ടി വന്നെങ്കിലും കഴിഞ്ഞ ദിവസം ഡിംപല്‍ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് തിരികെ വരികയും ചെയ്തു. എന്നാല്‍ ഡിംപലിന്‍റെ തിരികെ വരവില്‍ വലിയ ആരോപണ-പ്രത്യാരോപണങ്ങളും ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.

ഷോയിലേക്ക് തിരികെ വന്ന ഡിംപല്‍ ഭാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ചില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ഡിംപല്‍ ആരാധകന്‍. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഡിംപലിനെതിരായ ആരോപണം

ഡിംപലിനെതിരായ ആരോപണം

ഡിംപൽ ബിഗ് ബോസ് വീട്ടിലേക്ക് കയറിയതിനെ പറ്റിയാണ് സംസാരം അകത്തും പുറത്തും .. അങ്ങനെ കുറച്ചു വിവാദം കണ്ടപ്പോൾ ആണ് ഇങ്ങനെയൊന്നു എഴുതാം എന്ന് തോന്നിയത്

ആദ്യത്തെ വിവാദം :: രണ്ടാഴ്ച പുറത്തു നിന്ന് ഷോ കണ്ടിട്ട് വന്ന ഒരാളേ എന്തിനാ വീണ്ടും ഷോയിൽ കയറ്റിയത്. ഡിംപൽ അവിടെ നിന്ന് പോയത് അച്ഛൻ മരിച്ചിട്ടാണ്. അല്ലാതെ അവിടെ ആഘോഷിക്കാൻ പോയതല്ല.

പുറത്തെ സപ്പോര്‍ട്ട്

പുറത്തെ സപ്പോര്‍ട്ട്

പുറത്തെ സപ്പോർട്ട് മനസിലാക്കിയിട്ടുണ്ടാകാം അത് ശരിയാ.. പക്ഷെ രണ്ടാഴ്ചത്തെ എപ്പിസോഡ് മുഴുവൻ അരിച്ചു പെറുക്കി കണ്ട് ഗെയിം പ്ലാൻ നടത്താനുള്ള ഒരു മാനസികാവസ്ഥ ഉണ്ടിയിരിക്കുമോ. പിന്നെ പുറത്തു പോയി തിരിച് വരുന്നത് ഷോയിൽ ആദ്യത്തെ സംഭവം അല്ല.. കഴിഞ്ഞ സീസൺ ഈ സീസൺ എല്ലാത്തിലും ഉണ്ടായിരുന്നു. രമ്യ ഔട്ട് ആയിട്ട് രണ്ടാഴ്ച കഴിഞ്ഞാണ് എത്തിയത്.. രമ്യ പുറത്തു നിന്ന് കളികണ്ടില്ല എന്ന് പറയാൻ പറ്റുമോ. വൈൽഡ് കാർഡ് എൻട്രി കൊണ്ടുവരുന്നില്ലേ. വൈൽഡ് കാർഡ് എൻട്രി റീ എൻട്രി ഇതൊക്കെ ബിഗ് ബോസ് ഷോയുടെ ഭാഗമാണ്..

പ്രേക്ഷകർ ഔട്ട് ആക്കിയതല്ല

പ്രേക്ഷകർ ഔട്ട് ആക്കിയതല്ല

രണ്ടാമത്തേത് മറ്റുള്ള 9 പേരുടെ ഔദാര്യത്തിൽ ഇനി അവിടെ കഴിയാം എന്ന്. എന്ത് ഔദാര്യം അവർ അവിടെ ആരോടേലും തെറ്റ് ചെയ്തിട്ട് പുറത്താക്കിയതല്ല. പ്രേക്ഷകർ ഔട്ട് ആക്കിയതും അല്ല.. കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ചപ്പോൾ പുറത്തു പോകേണ്ടി വന്നു.. അതുകൊണ്ടു ഷോയിൽ തുടരാൻ യോഗ്യത ഇല്ലന്ന് ഉണ്ടോ.. ഫൈനൽ റൗണ്ട് വരാൻ എന്തുകൊണ്ടും അർഹയാണ് അവർ

ഫിറോസിന്റെ കാര്യം

ഫിറോസിന്റെ കാര്യം


അവർ എന്തേലും തെറ്റ് ചെയ്തോ ആ ഷോയുടെ നിയമത്തിനു എതിരായിട്ട്. അങ്ങനെ പുറത്തു പോകേണ്ടി വന്നതാണെങ്കിൽ ശരിയാ.. അവിടെ ആരോടാണോ അവൾ തെറ്റ് ചെയ്തേ അവരുടെ ഔദാര്യം വേണം. ഇത് അങ്ങനല്ല. അച്ഛൻ മരിച്ചിട്ടു പുറത്തു പോയ ആൾ വരുന്നതിനു മുൻപ് ഒരു അഭിപ്രായം അവിടെയുള്ളവരോട് ചോദിച്ചു അത്രേയുള്ളു. അന്തിമ തീരുമാനം ബിഗ് ബോസിന്റെയും പ്രേക്ഷകരുടെയും ആണ്. ടിംപലിനോട് ഫിറോസിന്റെ കാര്യം ചോദിച്ച പോലെയല്ല ഇത്.. ആ ധാരണ ആർക്കും വേണ്ട

കോവിഡ് പ്രോട്ടോകോൾ

കോവിഡ് പ്രോട്ടോകോൾ

അടുത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണോ അവർ അകത്തു കയറിയത് മറ്റുള്ള മൽസരാർത്ഥികളുടെ ജീവന് ആര് സമാധാനം പറയും എന്ന്. അതൊക്കെ നോക്കിയല്ലേ ഏഷ്യാനെറ്റ് ചെയ്യൂ.. അവിടെയുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വം ബിഗ് ബോസ് ടീം , ഏഷ്യാനെറ്റ് ഇവർക്കാണ്. ഓടിച്ചെന്ന് അങ്ങോട്ട് കയറാനൊന്നും പറ്റില്ല. ഒരുപാടു കടമ്പകൾ ഉണ്ട്.

മണ്ടൻമാർ അല്ലാലോ

മണ്ടൻമാർ അല്ലാലോ

അതൊക്കെ കടന്നാണ് തിരിച്ചു കൊണ്ട് വന്നിരിക്കുന്നത്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ മണ്ടൻമാർ അല്ലാലോ. മറ്റെന്തെങ്കിലും കാര്യത്തിൽ വിട്ടു വീഴ്ച ഉണ്ടായാലും കോവിഡ് കാര്യത്തിൽ ആർക്കു വേണ്ടിയും വിട്ടു വീഴ്ച ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യുമെന്ന് തോന്നുന്നില്ല.. ഇങ്ങനെയൊരു വിവാദം ഉണ്ടായേക്കാം എന്നത് കൊണ്ട് തന്നെ എല്ലാം ശരിയാകാതെ ഒന്നും ആ ഷോയിൽ തിരിച്ചു പ്രവേശിപ്പിയ്ക്കില്ല..

ബിഗ് ബോസ് ടീം

ബിഗ് ബോസ് ടീം

കോവിഡ് പ്രോട്ടോകോൾ കാര്യം ഓർത്തു ആരും ടെൻഷൻ ആകേണ്ട.. മൽസരാർത്ഥികളുടെ ആരോഗ്യം ബിഗ് ബോസ് ടീം എന്തായാലും നോക്കും.. ഇനി പുറത്തു പോയി കളി കണ്ടിട്ടാണ് വന്നതെങ്കിൽ അതനുസരിച്ചു അവരുടെ ഗെയിം സ്ട്രാറ്റജി മാറ്റിയാലും നമുക്ക് എന്താ.. അവിടെ അവര് തുടരേണ്ടന്നു നമ്മൾ തീരുമാനിച്ചാൽ പോരെ. പ്രേക്ഷകരായ നമ്മൾ അല്ലെ വോട്ട് ചെയ്യുന്ന

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
    എന്ത് സ്ട്രാറ്റജി

    എന്ത് സ്ട്രാറ്റജി

    ഇനി അവർ അവിടെ കാണിക്കുന്നത് മുഴുവൻ കളികണ്ടിട്ടു വന്നു കാട്ടി കൂട്ടുന്നതാണെന്നു തോന്നിയെങ്കിൽ നോമിനേഷൻസ് വരുമ്പോൾ അവരെ അങ്ങ് പുറത്താക്കണം .. ആര് എന്ത് സ്ട്രാറ്റജി എടുത്താലും നമ്മുടെ കൈയില്ലല്ലേ കാര്യം.. പിന്നെ എന്തിനാണ് ഡിംപൽ വന്നതിനു അകത്തും പുറത്തും ഉള്ളവർ ഇത്രെയും ഉത്കണ്ഠപ്പെടുന്നത്..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+