• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനോടുള്ള പ്രണയത്തെ പോലും ഗെയിം ആക്കി; സൂര്യയെ പുറത്താക്കണം-കുറിപ്പ്

ബിഗ് ബോസ് ഹൗസില്‍ നിന്നും സ്വയം പുറത്ത് പോവാനുള്ള മണിക്കുട്ടന്‍റെ തീരുമാനം സഹ മത്സര്‍ത്ഥികളില്‍ വലിയ അമ്പരപ്പും ആഘാതവുമാണ് ഉണ്ടാക്കിയത്. മണിക്കുട്ടന്‍ പുറത്ത് പോയെന്ന് ബിഗ് ബോസ് പറഞ്ഞപ്പോള്‍ സുര്യയും ഡിംപലുമൊക്കെ പൊട്ടിക്കരയുന്നതാണ് കണ്ടത്. പുറത്ത് പോവല്‍ മണിക്കുട്ടന്‍റെ മാത്രം ആഗ്രഹവും ആവശ്യവുമാണെന്ന് ബിഗ് ബോസ് വ്യക്തമാക്കിയെങ്കിലും പലര്‍ക്കും അത് താങ്ങാന്‍ കഴിഞ്ഞില്ല. തിരിച്ച് വാ മണിക്കുട്ടാ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ പൊട്ടിക്കരച്ചില്‍. ബിഗ് ബോസ് ഹൗസില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

സൂര്യയുടെ കരച്ചില്‍

സൂര്യയുടെ കരച്ചില്‍

സൂര്യയെ സാമാധാനിപ്പിക്കാന്‍ ഋതുവും ഫിറോസും ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഒരിക്കല്‍ സൂര്യ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോയി വന്നത് പോലെ മണിക്കുട്ടനും തിരിച്ച് വരുമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. മണിക്കുട്ടന്‍ പുറത്ത് പോയ വിവരം അറിഞ്ഞപ്പോള്‍ സൂര്യയെക്കാള്‍ കരഞ്ഞ മറ്റൊരു മത്സരാര്‍ത്ഥി ഡിംപല്‍ ഭാല്‍ ആയിരുന്നു.

ഡിംപല്‍ ഭാല്‍

ഡിംപല്‍ ഭാല്‍

വിവരം അറിഞ്ഞത് മുതല്‍ ഡിംപല്‍ കരച്ചിലായിരുന്നു. മണിക്കുട്ടനും ഡിംപലുമായി വലിയ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് ബാത്ത് റുമില്‍ പോയും ഡിംപല്‍ കരച്ചില്‍ തുടര്‍ന്നു. ബാത്ത് റൂമിന് പുറത്ത് നിന്ന സായിയ്ക്കും റംസാനും പോലും സഹിക്കാന്‍ പറ്റാത്ത വിധത്തിലായിരുന്നു ഡിംപലിന്റെ കരച്ചില്‍.

കൂടുതല്‍ വിഷമിപ്പിച്ചത്

കൂടുതല്‍ വിഷമിപ്പിച്ചത്

മണിക്കുട്ടന്‍ പുറത്ത് പോവുന്ന തലേ ദിവസം വരെ ഡിംപലുമായി ഏറേ നേരം സംസാരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഈ പുറത്താകലിനെ കുറിച്ച് മണിക്കുട്ടന്‍ ഒരു സൂചനയും നല്‍കിയിരുന്നില്ലെന്നാണ് ഡിംപലിനെ കൂടുതല്‍ വിഷമിപ്പിച്ചത്. അതേസമയം, ഇന്നലത്തെ ഈ സംഭവം കൂടി ആയതോടെ മണിക്കുട്ടന്‍-ഡിംപല്‍ സൗഹൃദത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.

മണിക്കുട്ടന്‍-ഡിംപല്‍

മണിക്കുട്ടന്‍-ഡിംപല്‍

പ്രണയത്തേക്കാൾ എത്രയോ മനോഹരമാണ്‌ നല്ല സൗഹൃദങ്ങളെന്നും അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഡിംപലും മണിക്കുട്ടനുമെന്നാണ് ഒരു അസ്വാദകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. മണിക്കുട്ടനോടുള്ള പ്രണയത്തെ പോലും സൂര്യ ഗെയിം ആക്കിയെന്നും ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്റെ കൂട്ടുകാരി

എന്റെ കൂട്ടുകാരി

പ്രണയത്തേക്കാൾ എത്ര മനോഹരമാണ്‌ നല്ല സൗഹൃദങ്ങൾ. മണിക്കുട്ടൻ തന്നെ ക്യാപ്ടെൻസി ടാസ്കിൽ ടിംബലിനെ നോമിനേറ് ചെയ്തത് പറഞ്ഞത് " എനിക്ക് എന്നും എന്റെ കൂട്ടുകാരി എന്ന് അഭിമാനത്തോടെ പറയാവുന്ന ടിംബൽ ഭാൽ ". ഈ കഴിഞ്ഞ പ്രിവ്യുവിൽ മണിക്കുട്ടൻ പുറത്തുപോയി എന്ന് പറയുമ്പോൾ ചാടി ഞെട്ടലോടെ എഴുന്നെക്കുന്ന ഒരു കൂട്ടുകാരിയെ നിങ്ങൾക്ക് കാണാം.

എത്ര മാപ്പ് പറഞ്ഞാലും

എത്ര മാപ്പ് പറഞ്ഞാലും

അത് പോലെ മണിക്കുട്ടാ എന്ന വിളിപോലും എത്ര വേദനാജനകമാണ് മുഖത്തു കാണുന്ന വിഷമത്തിനു പോലും ഒരു ആത്മാർഥതയുണ്ട് . സൂര്യയുടെ കരച്ചിൽ കണ്ടിട് ദേഷ്യം മാത്രമാണ് സത്യത്തിൽ തോന്നുക . ലാലേട്ടനോട് എത്ര മാപ്പ് പറഞ്ഞാലും സൂര്യ പറഞ്ഞ ഒരു വാക്ക് ഇപ്പോളും മനസ്സിലുണ്ട്. " ഫിറോസിക്ക എന്നോട് മണിക്കുട്ടനെ പറ്റി എന്നോട് ചോദിച്ച സമയത്ത്‌ കൂടുതലും ' പറഞ്ഞോ എന്ന് ഞാൻ പറഞ്ഞില്ലാ ".

ഫിറോസിന് കൊടുത്തത്

ഫിറോസിന് കൊടുത്തത്

പക്ഷേ ഞാൻ സൈലന്റ് ആയിട്ട് ഇരുന്നു , ഞാൻ പറഞ്ഞു ഞാൻ ഹേർട്ട് ആയി , നോമിനേഷൻ റീസൺസ് ഹേർട്ട് ആയിന്നു ഞാൻ പറഞ്ഞു " . അതിൽ നിന്ന് തന്നെ വ്യക്തമാണ് സൂര്യ മണിക്കുട്ടനെതിരെ ഒരു മൗന സമ്മതമാണ് അറിഞ്ഞു കൊണ്ട് ഫിറോസിന് കൊടുത്തത്.

മണിക്കുട്ടനോട് ചോദിക്കണമായിരുന്നു

മണിക്കുട്ടനോട് ചോദിക്കണമായിരുന്നു

നിന്റെ സ്നേഹം ആത്മാർത്ഥം ആയിരുന്നു എങ്കിൽ നേരിട്ട് മണിക്കുട്ടനോട് ചോദിക്കണമായിരുന്നു സൂര്യ , അല്ലാണ്ട് ഈ വൃത്തികെട്ട ഗെയിമിൽ നാലാളുടെ മുൻപിൽ കയറ്റി വിചാരണയല്ലായിരുന്നു വേണ്ടിയിരുന്നത്. അവരത് മണിക്കുട്ടനെതിരെ ആയുധമാക്കും എന്നറിയാത്ത പൊട്ട പെണ്ണല്ല നീ.

ഗെയിം ആക്കി

ഗെയിം ആക്കി

അപ്പോൾ നിനക്കും വേണ്ടത് അതായിരുന്നു സൂര്യയെ പോലെ പ്രണയത്തെപ്പൊലും ഗെയിം ആക്കിയവരെ അവിടുന്നു എവിക്ട് ആക്കണം. നല്ല സൗഹൃദങ്ങളിൽ ഗെയിം മുൻപ്പൊട്ട്‌ പോകട്ടെ. അത് കൊണ്ട് ജീവിതത്തിലും എല്ലാവര്ക്കും ഒരു പാഠമാണിത്. സൗഹൃദങ്ങളെ മാത്രം എപ്പോളും ചേർത്തു നിർത്തുക

തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: fan's viral note about manikuttan, soorya menon and dimpal bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X