ഫൈനൽ 5 ആയിരുന്നെങ്കിൽ വിജയ സാധ്യത ഈ 3 പേര്‍ക്ക് മാത്രം; മണിക്കുട്ടനും സായിയുമൊക്കെ പുറത്തായേനെ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ശേഷിക്കുന്ന മത്സരാര്‍ത്ഥികളെ സംബന്ധിച്ച് വ്യത്യസ്തമായ പല അഭിപ്രായങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ചേരിതിരിവ് ആരാധകര്‍ക്കിടയിലും ശക്തമാണ്. ആരാധക പിന്തുണയില്‍ മണിക്കുട്ടന്‍ തുടക്കം മുതല്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും അവസാന നിമിഷം ഒപ്പത്തിനൊപ്പം പിടിക്കുകയാണ് മറ്റുള്ളവര്‍.
ഇതിനിടയിലാണ് ഷോ പാതിവഴിയില്‍ നിര്‍ത്താതെ മുന്നോട്ട് പോയിരുന്നെങ്കില്‍ ആരാവും വിജയിക്കുകയെന്ന് അഭിപ്രായപ്പെടുന്ന ഒരു കുറിപ്പ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ വൈറലാവുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഷോയുടെ അവസാനം ആവേണ്ടി വന്നു അവിടുത്തെ യഥാർത്ഥ ഗെയിമെർ ആരാണ് എന്ന് അറിയാൻ. യഥാർത്ഥത്തിൽ ഷോ തുടങ്ങിയപ്പോൾ പൊളി ഫിറോസ് ആണ് ഗെയിം സ്പിരിറ്റ് കാണിച്ചു മുന്നേറിയത്. പക്ഷെ കൈ വിട്ട കളി കളിച്ചു പ്രേക്ഷകരെ വെറുപ്പിച്ചു . പുറത്തു പോയി . നായക് നഹി കൽ നായക് ഹു മെ എന്ന് പറയുന്ന പൊളി ഒരു ഭാഗത്തും മറ്റു മത്സരാർത്ഥികൾ മറു വശത്തും ആയി.

അയാളുടെ സ്ട്രാറ്റജി
യഥാർത്ഥത്തിൽ പൊളി അവിടെ ഒറ്റപ്പെട്ട് പവർ ഗെയിം കളിക്കുക എന്ന ഉദ്ദേശം ആയിരുന്നു . തെറ്റ് പറയുന്നില്ല അത് അയാളുടെ സ്ട്രാറ്റജി .പൊളി ഔട്ട് ആയപ്പോൾ പ്രേക്ഷകർക്ക് ഒരു വില്ലൻ വേണമായിരുന്നു . അത് പോലെ പല മത്സരാര്ഥികള്ക്കും ഒറ്റക്ക് നിന്ന് മത്സരിക്കണമായിരുന്നു . അങ്ങനെ സായി പൊളി ഫിറോസിനെ അനുകരിക്കാൻ ശ്രമം തുടങ്ങി.
Also Read: മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

പൊളി ഫിറോസിന് സായി തന്നെ കൊടുത്ത ഒരു ഉപദേശം ഉണ്ട് നിങ്ങളുടെ thug ഒക്കെ കൊള്ളാം നല്ല വശം ജനങ്ങൾക്ക് കാണിച്ചു കൂടെ എന്ന് . സായി കൂട്ടുകാരായ റംസാനെയും അഡോണിയെയും കാല് വാരി തെറ്റി പോകുന്നു . പിന്നെ നാട്ടു കൂട്ടം ടാസ്ക് നടക്കുന്നു . അതിലൂടെ രണ്ട് ഇമോഷണൽ ഡ്രാമ കാരണം മണിയും സായിയും ടിംപലും ടീം ആകുന്നു.

അനൂപ് റിതു സൂര്യ ന്യൂട്രൽ ആകുന്നു .ഇവിടെ നടന്ന ഇമോഷണൽ ഡ്രാമ ഒന്ന് സായി എന്ന ചതിയൻ സുഹൃത്തായപ്പോൾ പറഞ്ഞതോ വളച്ചൊടിച്ചതോ ആയ രമ്യയുടെ വിഷയം അവതരിപ്പിച്ചു റംസാനോട് നീ സ്ത്രീകളെ ശരീരം മാത്രമായി കാണുന്നവനല്ലേ എന്ന ചോദ്യം ഉന്നയിച്ചു . 21 കാരൻ റംസാൻ ഉറ്റ സുഹൃത്തായിരുന്നവൻ ഗെയിമിന് വേണ്ടി പലതും വിളിച്ചു പറഞ്ഞപ്പോൾ അവന്റെ നിയന്ത്രണം വിട്ടു , ചെരിപ്പ് എറിഞ്ഞു .

നാട്ടു കൂട്ടം ടാസ്കിൽ ചോദ്യങ്ങൾ ഉന്നയിച്ചു തളർത്തുക എന്നതായിരുന്നു .. ഡിംപലിനോട് കിടിലൻ നിന്റെ സിമ്പതി അല്ലെ ഇതൊക്കെ എന്നൊരു ചോദ്യം ചോദിച്ചു . അവിടെ എല്ലാരും രഹസ്യമായി സംസാരിച്ചോണ്ട് ഇരുന്ന കാര്യം, യഥാര്ഥത്തിൽ ഡിംപലിന്റെ സ്ട്രാറ്റജി കിടിലം പറയുന്നു .സത്യത്തിൽ കിടിലൻ അത് മാത്രമേ അവിടെ ചോദിച്ചുള്ളൂ.

ബാക്കി പറഞ്ഞതൊക്കെ ടിമ്പേൽ ആയിരുന്നു. ഇത് കേട്ട ടിംബല്‍ ബ്ലൗസ് പൊക്കി പാടുകൾ കാണിക്കുന്നു കരയുന്നു, മലയാളികൾ കാണുന്നു, ക്യാൻസർ സർവൈവേറെ കളി ആക്കി, മലയാളികൾ ചോദിക്കും, ലാലേട്ടൻ best performer എന്ന് പറഞ്ഞു എന്നൊക്കെ പറഞ് പാറേപ്പള്ളി ഓഗസ്റ്റ് 2 ധ്യാനത്തിന് പോയി എന്ന ദൃശ്യം മോഡൽ ഗെയിം കളിച്ചു. ഈ ഒരു ഒരു ഇമോഷണൽ ഡ്രാമ വിജയിക്കുന്നു .

ലാലേട്ടനും മലയാളികളും ഫിറോസിനെ ശിക്ഷിക്കുന്നു വില്ലനാകുന്നു. ചെരുപ്പെറിഞ്ഞ റംസാനും ഫിറോസും നാട്ടുമ്പുറത്തെ നിഷ്കളങ്ക മണ്ടനായ നോബിയും ക്രൂശിക്കപ്പെട്ട് വില്ലനായി ചിത്രീകരിക്കപ്പെട്ടു . സ്നേഹമുള്ള നായകൻ നിലപാട് സിംഹം സായിയും വിജയത്തിന് വേണ്ടി ഏത് ലെവലിൽ പോകാനും ആരെയും എന്തും പറയാൻ പറ്റുന്ന special കിഡ് ടിമ്പലും ഒരു ഭാഗത്തും ശേഷം റിതു ഫിറോസ് പക്ഷം തിരഞ്ഞെടുക്കുന്നു അനൂപ് മണിക്കുട്ടൻ പക്ഷം തിരഞ്ഞെടുക്കുന്നു .

ഷോ തുടർന്ന് പോയി. പിന്നീട് മണിക്കുട്ടൻ ടീമിന്റ കപട മുഖം ഏറെ കുറെ expose ആവുമ്പോൾ ആണ് ഗെയിം സ്റ്റോപ്പ് ആകുന്നത് .2 വീക്ക് കൂടി നടന്നെങ്കിൽ സായിയുടെയും മണിക്കുട്ടൻ ഡിംപലിന്റെയും യഥാർത്ഥ മുഖം ഇതിൽ കൂടുതൽ expose ആയേനെ .. ഫൈനൽ ഫൈവ് ആയിരുന്നെങ്കിൽ ഫിറോസിന്റെ പക്ഷത്തുള്ള റിതുവോ ,റാംസാനോ,ഫിറോസോ വിന്നർ ആയേനെ ....












Click it and Unblock the Notifications