കിടിലം ഫിറോസും ഋതുവുമൊക്കെ പുറത്താവും: ബിഗ് ബോസ് വിന്നറാവുക ഈ മൂന്ന് പേരില്‍ ഒരാള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ആരായിരിക്കും വിജയി എന്നതിനെ പറ്റി ചൂടേറിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലുള്ള മണികുട്ടന്‍ മുതല്‍ കിടിലം ഫിറോസ് വരെ കപ്പടിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. എന്നാല്‍ ഒരു പ്രേക്ഷന്‍ അഭിപ്രായപ്പെടുന്നത് കിടിലന്‍ ഫിറോസും ഋതുവും അടക്കുമുള്ളവരൊക്കെ പുറത്താവുമെന്നും ഇവര്‍ക്ക് പുറത്തുള്ള മറ്റ് മൂന്ന് പേരില്‍ ഒരാളായിരിക്കും വിന്നര്‍ ആവുകയെന്നുമാണ്.
സാമൂഹ്യ മാധ്യമങ്ങളിലെ ബിഗ് ബോസ് ആരാധക കൂട്ടായ്മയിലാണ് ഇത്തരമൊരു കുറിപ്പ് വന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മണിക്കുട്ടൻ ഫാൻസ്
സായ് പറഞ്ഞോ മണിക്കുട്ടൻ ഫാൻസിനോട് അവനെ സ്നേഹിക്കാൻ?? സായ് ഫാൻസ് പറഞ്ഞോ?? കുറേ പോസ്റ്റുകൾ കണ്ടു.. അങ്ങനെ ചാഞ്ചടുന്നവരല്ല മണിക്കുട്ടൻ ഫാൻസ് എന്നൊക്കെ പറഞ്ഞു.. സ്വന്തം ഫാൻസിലെ ചാഞ്ചാട്ടം പേടിച്ചു കുറെ നീണ്ട ലേഖനങ്ങള്‍ എഴുതി ന്യായീകരിക്കാൻ കുറേ പേര് ഇറങ്ങീട്ടുണ്ട്.

സായ് വിഷ്ണു
നിങ്ങളുടെ ഫാൻസിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ കൂടെ ഉള്ളവർ മറുകണ്ടം ചാടും എന്നൊക്കെ പേടിച്ചു നിൽക്കാതെ ആത്മാർത്ഥമായി മണിക്കുട്ടനെ പിന്തുണയ്ക്കാൻ നോക്ക്.. അതിനായി മറ്റൊരാളെ അനാവശ്യമായി കുറ്റപ്പെടുത്തണ്ട.. ഭയപ്പെടുകയും വേണ്ട.. സായ് വിഷ്ണു അവന്റെ ജീവിതവഴിയിലാണ്.. മറ്റൊരാളുടെയും വഴിക്ക് കുറുകെ അല്ലവൻ.

ഏറ്റവും കൂടുതൽ ഫാൻസ്
പിന്നെ, സായ് വിഷ്ണു ഒരു ടാസ്ക് പോലും മരിയാദക്ക് ചെയ്യാതെ എന്നൊക്കെ പറയുന്നത് കേട്ടു.. അങ്ങനെ ആണെങ്കിൽ തന്നെ ടാസ്ക് കളിക്കാതെ ഇത്രയും ഫാൻസ് ഇപ്പോൾ തന്നെ സായ് സൃഷ്ടിച്ചു.. മണിക്കുട്ടൻ കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസ് സായ് വിഷ്ണുവിന് തന്നെയാണ്.. എന്താ സംശയം ഉണ്ടോ?? എന്തുകൊണ്ടാണ് സായ്ക്ക് ഇത്രയും ഫാൻസ്?? എന്തായിരിക്കും അതിന് കാരണം??ചിന്തിച്ചിട്ടുണ്ടോ??

സായ് ഒറ്റയ്ക്ക്
"സായ് വിഷ്ണു ഇതോടെ തീർന്നു" എന്നൊക്കെ പലരും ചിന്തിച്ചു നിന്നിടത്ത് നിന്ന് സായ് ഒറ്റയ്ക്ക് ഉയർന്നു വരുന്നതാണ് ഇത്രയും നാളായി ഞാനൊക്കെ ബോഗ്‌ബോസിൽ കണ്ടത്.. അപ്പോ അവൻ നിസ്സാരക്കാരനല്ല.. മണിക്കുട്ടനെ പോലെ ഒരുപാട് കഴിവുകൾ അവന് ഇല്ലായിരിക്കാം.. പക്ഷെ സായിയെ പോലെ സായ് മാത്രേയൊള്ളൂ.. ആ റേഞ്ച് ഒന്ന് വേറെ തന്നെയാണ്.. അവനെ തളർത്താൻ ആകില്ല.. ശ്രമിച്ചുനോക്കുന്നോ?

ആയിരം എങ്കിൽ ആയിരം
സായ്ക്ക് ആയിരം എങ്കിൽ ആയിരം നല്ല genuine loyal ഫാൻസ് ഇപ്പോളുണ്ട്.. സായ്ക്കു പോലും അറിയില്ല അവന് പുറത്ത് ഇത്രയും ഫാൻസിനെ സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന്.. ബിഗ്‌ബോസിലെ അകത്തുള്ളവർക്ക് ആർക്കും അറിയില്ല.. സായിയെ വെല്ലുവിളിച്ചവർ, അവൻ ജയിക്കാൻ പാടില്ല എന്ന് പറഞ്ഞവർ ഒക്കെ ബിഗ് ബോസിൽ നിന്ന് ഔട്ടി ആയി പോയി..

പിആര്‍ വര്‍ക്കില്ല
പക്ഷെ ഇത്രയും നോമിനേഷൻ വന്നിട്ടും സായ് ഔട്ട് ആവാത്തത് അവനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം പുറത്തുള്ളതുകൊണ്ടാ.. അത് പിആര്‍ വര്‍ക്ക് ചെയ്തു സൃഷ്ടിച്ചതുമല്ല.. സിറോയിൽ നിന്ന് തുടങ്ങി താനെ ഉണ്ടലെടുത്ത കൂട്ടമാണത്.. അവർക്ക് ഹീറോ ആണ് സായ് വിഷ്ണു എന്ന ചെറുപ്പിക്കാരൻ..
Recommended Video

കപ്പടിക്കുക
പറഞ്ഞുവന്നത്.. നിങ്ങൾ വിമർശകർ എന്തൊക്കെ കിടന്ന് ആരോപിച്ചാലും ബിഗ്‌ബോസ് ഫൈനൽസിലും സായ് വിഷ്ണു ഉണ്ടാകും.. ആരാധക പിന്തുണയോടെ... വിശ്വാസം വരുന്നില്ലേൽ ഇത് സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ. സീസണ്‍ അവസാനിക്കുമ്പോള്‍ കപ്പ് മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍ , സായി വിഷ്ണു എന്നിവരില്‍ ഒരാൾ നേടുമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications