• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടന്‍ സൂര്യയെ കൃത്യമായി ഉപയോഗിച്ചു; എല്ലാം മാറിയത് ആ ഒരൊറ്റ ഫോണ്‍ കോളില്‍- കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. മറ്റ് ചില മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രേക്ഷക പിന്തുണയില്‍ അത്ര മുന്നില്‍ അല്ലെങ്കിലും നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഷോയില്‍ തുടരാന്‍ സാധിച്ച താരം കൂടിയാണ് സൂര്യ. ഇതിനോടകം തന്നെ ഏഴ് നോമിനേഷനും കടന്ന സൂര്യ ബിഗ് ബോസ് സീസണ്‍ 3 യിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തി കൂടിയാണെന്നാണ് രേവതി മോഹന്‍ എന്ന ആരാധിക ഒരു സാമൂഹ്യ മാധ്യമ ഗ്രൂപ്പില്‍ എഴുതിയ ഗ്രൂപ്പില്‍ അഭിപ്രായപ്പെടുന്നത്. തന്റെ ഇമോഷൻസ് അത് സങ്കടം ആയാലും പ്രണയം ആയാലും തുറന്നു പ്രകടിപ്പിച്ചതിനാണ് സൂര്യ ഈ തരത്തില്‍ ഡീഗ്രേഡ് ചെയ്യപ്പെട്ടതെന്നാണ് ആരാധിക ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3 യിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത് ആരെന്ന ചോദ്യത്തിനു ഉത്തരം സൂര്യ തന്നെ ആയിരിക്കും. സൂര്യക്ക് ഈ ആക്രമണം നേരിടേണ്ടി വന്നത് ആരോടും മോശമായി പെരുമാറിയത് കൊണ്ടല്ല.. തന്റെ ഇമോഷൻസ് അത് സങ്കടം ആയാലും പ്രണയം ആയാലും തുറന്നു പ്രകടിപ്പിച്ചതിനാണ് ഈ തരത്തിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടത്.

വിമര്‍ശകര്‍ കാണുന്ന കുറ്റം

വിമര്‍ശകര്‍ കാണുന്ന കുറ്റം

തന്നോട് മോശമായി പെരുമാറിയവരോട് പോലും സൗമ്യമായി പെരുമാറിയ സൂര്യ അക്രമകാരിയായി പ്രതികരിക്കുന്നില്ല എന്നാണ് ഹേറ്റേഴ്‌സ് കാണുന്ന കുറ്റം..എല്ലാവർക്കും കടന്നു കയറാവുന്ന ഒരു ചാഞ്ഞ മരം ആണ് സൂര്യ.. താൻ ഇങ്ങനെ ആണ് തന്റെ സ്വഭാവം ഇതാണ് ആരോടും കയർക്കാൻ ദേഷ്യപ്പെടാൻ തനിക്കറിയില്ല ന്നു ആദ്യാ എപ്പിസോഡുകളിൽ തന്നെ വ്യക്തമാക്കിയത് ആണ് അതെ സ്വഭാവം ആണ് ഇന്ന് വരെ നിലനിർത്തുന്നതും.

സൂര്യയെ താഴ്ത്താന്‍

സൂര്യയെ താഴ്ത്താന്‍

സൂര്യ വീക്ക് ആണ് പുറത്താകും എന്ന് പറഞ്ഞ പലരും ഇന്ന് ബിഗ്‌ബോസിൽ ഇല്ല.. ഇഷ്ടപെട്ട ആളോട് ഒരാണിനു പ്രണയം പറയാം പെണ്ണ് പറഞ്ഞാൽ അംഗീകരിക്കാൻ മടിയുള്ള ടിപ്പിക്കല്‍ സദാചാര ആർമികൾ ആണ് ആദ്യം സൂര്യയെ താറടിച്ചു കാണിക്കാൻ ശ്രമിച്ചത്. മറ്റുള്ളവരെ കളിയാക്കുന്നതിൽ ട്രെൻഡ് കാണുന്ന ഒരുപറ്റം ആർമികൾ അത് ഏറ്റെടുത്തു. താങ്കളുടെ കണ്ടെസ്റ്റാൻസിനെ സപ്പോർട്ട് ചെയുന്നതിൽ കൂടുതൽ ആയി സൂര്യയെ താഴ്ത്താൻശ്രെമങ്ങൾ തുടങ്ങി.

മണിക്കുട്ടന്‍ എന്ന നടന്‍

മണിക്കുട്ടന്‍ എന്ന നടന്‍

ഹേറ്റേഴ്‌സ് ആർമി വരെ ഉണ്ടാക്കി. അങ്ങനെ ഉണ്ടാക്കാൻ സൂര്യ ചെയ്ത തെറ്റ് സങ്കടം വന്നപ്പോൾ കരഞ്ഞു പ്രണയം തോന്നിയപ്പോൾ പ്രകടിപ്പിച്ചു എന്നുള്ളതാണ്.. മണിക്കുട്ടന്‍ എന്ന ഫാൻ ബേസ് ഉള്ള നടൻ കൃത്യമായി സൂര്യയെ ഉപയോഗിച്ചു. സൂര്യയോട് പ്രണയം ആണോ എന്ന് കാണുന്നവർക്കു വരെ തോന്നി. വീട്ടിൽ നിന്നും ഉള്ള കാൾ വന്നതോടെ കാര്യങ്ങൾ മറിഞ്ഞു.

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് - അറിയേണ്ടതെല്ലാം

വീട്ടുകാർ കൊടുത്ത സൂചന

വീട്ടുകാർ കൊടുത്ത സൂചന

വീട്ടുകാർ കൊടുത്ത സൂചനകൾ വീട്ടുകാർ സൂര്യയെ തിരക്കാത്തതും പ്രണയം വീട്ടുകാർക്ക് ഇഷ്ടമാകില്ല എന്ന ധാരണ തോന്നിയത് മുതൽ മണിക്കുട്ടന്‍ കളം മാറ്റി തുടങ്ങി. സന്ധ്യയുടെ കാരണം പറഞ്ഞു പുറത്തുപോയ മണിക്കുട്ടന്‍ പോയതിന്റെ ഉത്തരവാദി സൂര്യാ ആണെന്ന് വെട്ടുക്കിളികൾ കഥകൾ ഉണ്ടാക്കി. സൂര്യയെ ബിഗ് ബോസ് ഹൗസ് നു അകത്തും കുറ്റപ്പെടുത്തലുകൾ വന്നു.

മണിക്കുട്ടന്‍ മറ്റൊരാളായി

മണിക്കുട്ടന്‍ മറ്റൊരാളായി

തിരിച്ചു വന്ന മണിക്കുട്ടന്‍ മറ്റൊരാളായി മാറി. ഇതിനിടയിൽ സൂര്യ എന്ത് ചെയ്താലും തെറ്റ് എന്ന നിലയിലേക്ക് മാറി കാര്യങ്ങൾ. കഞ്ഞിക്കു അച്ചാർ ഇഷ്ടമല്ല ന്നതും കുറ്റമായി. അവസാനം ബലൂൺ വീർപ്പിക്കാൻ അറിയാത്തതിനാൽ ടൈം പാസ്സ് ടാസ്‌കിൽ അത് പറഞ്ഞു മാറിയതും സൂര്യയുടെ കുറ്റമായി. ഇഷ്ടമല്ലാത്ത മരുമകൾ തൊടുന്നതെല്ലാം അമ്മായി അമ്മയ്ക്ക് കുറ്റം എന്ന അവസ്ഥ ആണ് ഇപ്പോൾ.

ബിഗ്‌ബോസ് വീടിനകത്തും

ബിഗ്‌ബോസ് വീടിനകത്തും

ഹേറ്റേഴ്‌സ് മനസിലാക്കണ്ട കാര്യം നിങ്ങൾ അകാരണമായി സൂര്യയെ ടാർഗറ്റ് ചെയുമ്പോൾ പുറത്താക്കേണ്ട പലരും അനർഹമായി അവിടെ തുടരുന്നു. ബിഗ്‌ബോസ് വീടിനകത്തും അതാണ് അവസ്ഥ.. പലരും സൂര്യയെ ടാർഗറ്റ് ആക്കുമ്പോൾ പലരും നോമിനേഷനിൽ വരാതെ രക്ഷപ്പെടുന്നു. സൂര്യയെ ഇഷ്ടപെടുന്ന ഒരു വലിയശതമാനം ആളുകൾ ഉണ്ട്. നിങ്ങൾ പറയുന്നത് പോലെ കണ്ണീർ സീരിയൽ ആളുകൾ അല്ല.

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
  ആയിരം ഇരട്ടി

  ആയിരം ഇരട്ടി

  സ്നേഹവും മനുഷ്വത്തവും ഉള്ള കുറെ സപ്പോർട്ടർസ്.. ഗോഡ് ഫാദർ എന്ന സിനിമയിൽ കനക മുകേഷിനോട് പറയുന്ന ഡയലോഗ് ഇല്ലേ "മഹാദേവൻ എന്നെ എത്ര വെറുക്കുന്നുവോ അതിന്റെ ആയിരം ഇരട്ടി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു " എന്ന്. അതുപോലെ നിങ്ങൾ സൂര്യയെ വെറുത്തോളൂ ഓരോ നോമിനേഷനിൽ നിന്നും സൂര്യയോടൊപ്പം അവളെ ആയിരം മടങ്ങു ഇഷ്ടപെടുന്ന ഒരു വലിയ ആർമി ഉണ്ട്. അവരുടെ പേരാണ് സൂര്യ

  സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

  English summary
  Manikkuttan's game with soorya is well planed, and everything changed after the phone call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X