Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടന്‍ എപ്പോ‌ഴും ഡിംപലിനെ പറയുന്നു; ഉഡായിപ്പാണെന്ന് കണ്ടാലറിയാം, എല്ലാം വോട്ടിന് -കുറിപ്പ്

ബിഗ്ബോസ് മലായാളം സീണണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഒരിടക്ക് അദ്ദേഹം ഷോയില്‍ നിന്നും സ്വയം പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നു. ആരാധകരുടെ വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. അതുപോലെ തന്നെ എതിര്‍പ്പുകളും. ബിഗ് ബോസിന് മണിക്കുട്ടനോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക് അടക്കം മണിക്കുട്ടന് പെര്‍ഫോമന്‍സ് ചെയ്യാന്‍ വേണ്ടി ആസുത്രണം ചെയ്തത് പോലെയാണെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രവുള്ള ടാസ്ക്കിലെ മണിക്കുട്ടന്‍റെ പ്രകടനത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേമായ രണ്ട് കുറിപ്പുകള്‍ ഇങ്ങനെയാണ്..

മണിക്കുട്ടൻ ഓവര്‍ ആക്ട്

മണിക്കുട്ടൻ ഓവര്‍ ആക്ട്

ഇന്ന് മുഴുവൻ ഓവർ ആക്റ്റിംഗ് ആയിരുന്നു മണിക്കുട്ടൻ ഇടക്ക് അന്യൻ വരുന്നു എന്തോന്നടെ ഇത് മൊത്തത്തിൽ ബോറായിരുന്നു കൂടെയുള്ള കൊലയാളിയെ കണ്ടുപിടിക്കാൻ പോലും പറ്റാതെ ആ രമ്യയോട് പോയി പ്ലാൻ വിശദീകരിക്കുന്നത് കണ്ടു ബിഗ്‌ബോസ് റംസാൻ ആണെന്ന് പറഞ്ഞു കൊടുത്തില്ലായിരുന്നു എങ്കിൽ ഗെയിം കൊണ്ട് പോയി കുളമാക്കിയേനെ.

ഡിംപലിനെ വിടില്ല

ഡിംപലിനെ വിടില്ല

പിന്നെ ആ ഡിംപലിനെ വിട്ടൊരു കളി ഇല്ല ഡിമ്പൽ ഫാൻസിന്റെ സപ്പോർട്ടിനു വേണ്ടി എന്തിനാ ആ മരിച്ചു പോയ അച്ചനെയും ആ ഡിമ്പലിനെയും ഇടകിടക്ക് കൊണ്ട് വരുന്നത്. എല്ലാരും കളിയിലേക്ക് ഇറങ്ങി മണിക്കുട്ടന്‍ ഡിമ്പലിനേം പറഞ്ഞിരിക്കുന്നു. കണ്ടാൽ അറിയാം ഉടായിപ്പ് ആണെന്ന്. എന്തൊരു കാട്ടിക്കൂട്ടൽ ആണ്.

പരിചയം

പരിചയം


ഇയാളുടെ ആത്മാർത്ഥമായ കൂട്ടുകാരൻ മരിച്ചത് ഇയാൾ ബിഗ്‌ബോസിൽ ഉള്ളപ്പോഴാണ്. അതും വർഷങ്ങൾ ബന്ധമുള്ള ഉറ്റസുഹൃത്ത് ആ മരണ വാർത്ത അറിഞ്ഞിട്ട് പോലും ഇവൻ ഇത്ര കരഞ്ഞിട്ടില്ല. അപ്പോയാണ് വെറും 70 ദിവസത്തെ പരിചയം മാത്രമുള്ള ഡിമ്പൽ പോയപ്പോൾ ഒരാഴ്ച ആയി ഫുൾ കണ്ണീരു ആണ്.-ആദ്യകുറിപ്പ് അവസാനിക്കുന്നു.

ബിഗ് ബോസ് ടാസ്ക്

ബിഗ് ബോസ് ടാസ്ക്

വീക്കിലെ ടാസ്ക്കിനെ കുറിച്ചുള്ള മറ്റൊരു ആരാധകന്‍റെ കുറിപ്പ് ഇങ്ങനെ..

മണിക്കുട്ടന്‍ ഇനിയും ഇറങ്ങിപ്പോകാതിരിക്കാൻ ബിഗ്ബോസ് ഇവന് സ്പെഷ്യലായി കൊടുത്ത ടാസ്കാണ് ഭാർഗവീ നിലയം. അതിൽ ബിഗ്ബോസ് വരെ നേരിട്ട് ഈ ഗതി കെട്ടവനെ സഹായിച്ചു. എന്നിട്ടുപോലും കൂടെയുള്ള സഹായിയെ കണ്ടു പിടിക്കാൻ പോലും ഇവന്‍ പറ്റിയിട്ടില്ല. ബിഗ് ബോസ് പോലും ഇദ്ദേഹത്തെ സഹായിച്ചിരിക്കുകയാണ്.

അൺ സഹിക്കബിൾ

അൺ സഹിക്കബിൾ

പിന്നെ നിർത്തി വെറുപ്പിക്കലായിരന്നു ഈ മൊതല്.. എന്തൊരു ഓവറാണ് മണിയാ നീ,,,, ?? ഇത് സിനിമയിൽ ചെയ്താൽ നിനക്ക് ഓസ്കാർ ഉറപ്പാ

ആദ്യം കുക്കുരു കൂ ആയിരുന്നു,,,,,

പിന്നീട് മര്യാദക്ക് ടാസ്ക് ചെയ്യുന്നവരെ കൂടി വെറുപ്പിക്കുന്ന രീതിയായി,,,,

മരത്തിൽ കാറു വന്നിടിച്ച് എനിക്ക് എന്നാ പറ്റിയെ??? ഇത് തന്നെ പറഞ്ഞ് ഓവറാക്കി നശിപ്പിച്ചു, പിന്നെ പനി പിടിച്ച കോഴിയെ പോലെയുള്ള അവൻ്റെയൊരു കുണുങ്ങി നടത്തവും. വെറുപ്പിക്കൽ അൺ സഹിക്കബിൾ.

കാണാതെ പോകരുത്

കാണാതെ പോകരുത്

അത് ടാസ്കായാലും പിന്നെ പ്രത്യേകിച്ച് വെറുപ്പിക്കലിന്‍റെ അങ്ങേയറ്റവും. ഈ വെറുപ്പിക്കൽ കണ്ട് സഹിക്കാൻ പറ്റാതെ ഇവന്‍റെ ലോല ഫാൻസുകാർ ഇവനാണ് ഏറ്റവും മികച്ചതായി ചെയ്തത് എന്ന് പറഞ്ഞ് സ്ഥിരം കലാപരിപാടിയെന്നോണം കരച്ചിൽ ഉള്ളിലടക്കി സന്തോഷിക്കുന്ന രീതികൾ ആരും കാണാതെ പോകരുത്.

കിടിലം ഫിറോസ്

കിടിലം ഫിറോസ്

എന്നിട്ട് ഏറ്റവും നന്നായി ഗംഭീരമായി പ്രകടനം കാഴ്ച്ച വെച്ച അനൂപ്, കിടിലം ഫിറോസ് എന്നിവരെ എടുത്തിട്ട് ട്രോളാൻ തുടങ്ങി ഈ മുത്തപ്പയുടെ ലോലൻമാർ, ഇത്രക്ക് ഉളുപ്പില്ലാത്ത ആരാധകര്‍ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ വേറെ ഉണ്ടായിട്ടില്ല. ഈ അവാർഡ് പടത്തിനെ മാസ് മൂവിയാക്കാൻ ഇവറ്റകൾപ്പെടുന്ന കഷ്ടപ്പാട് ആരും കാണാതെ പോകരുത്.

ബിഗ്ബോസ് ഗതികേട്

ബിഗ്ബോസ് ഗതികേട്

കാര്യങ്ങൾ തുറന്ന് പറയുമ്പോൾ അവരെല്ലാം ചൊറി ഫാൻസ് കട്ടിൽ ഫാൻസ് ഐപിഎല്‍ ഫാൻസ് എന്നൊക്കെ പറഞ്ഞ് സ്ഥിരം പല്ലവി ഇവറ്റകൾ പാടുന്നു. എന്നാൽ പറഞ്ഞതിൽ വല്ല വാസ്ഥവമുണ്ടോ എന്ന് പരിശോദിക്കാൻ നിൽക്കില്ല, എന്തായാലും ഫ്ലാറ് ഈ കുക്കുരു കൂവിന് തന്നെ. അതിൽ മാത്രം സംശയമില്ല,,, ബിഗ്ബോസ് മലയാളത്തിൻ്റെ ഓരോഗതികേടെ

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+