• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല: കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളാണ് സിനിമാ-സീരിയല്‍ താരം കൂടിയായ മണിക്കുട്ടന്‍. പ്രേക്ഷക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും അദ്ദേഹം പിന്നീട് ഷോയിലേക്ക് തിരികെ വരികയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനവും ഉയരാന്‍ തുടങ്ങി.

എന്നാല്‍ ഇതിനെയെല്ലാം തള്ളുകയാണ് അദ്ദേഹത്തിന്‍റെ കടുത്ത ആരാധാകര്‍. മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്‍റെ ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സിനിമയിലൂടെ

വർഷങ്ങളായി സിനിമയിലൂടെ പരിചയമുള്ള ഒരു ചെറിയ നടൻ എന്ന രീതിയിൽ മാത്രമാണ് ഈ ബിഗ്ബോസ് സീസൺ3യുടെ ആദ്യ എപ്പിസോഡിൽ ഇദ്ദേഹത്തെ കാണും വരെ ഉണ്ടായിരുന്ന ഒരു ഇമേജ്.ഒട്ടുമിക്ക മലയാളി കുടുംബങ്ങൾക്കും അതങ്ങനെ തന്നെ ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എന്നാൽ ഇന്ന് സീസണ് കലാശക്കൊട്ടുയരുന്ന ഈ അവസാന നിമിഷങ്ങളിൽ മണിക്കുട്ടൻ അഥവാ എംകെ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല

ഒരു നല്ല മനുഷ്യൻ

കഠിനമായ പല ജീവിത സാഹചര്യങ്ങളെയും നേരിട്ട് വിജയിച്ച് ഓരോ നിമിഷവും സ്വയം സന്തോഷം കണ്ടെത്തുകയും മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല മനസ്സ്...ഒരു നല്ല മനുഷ്യൻ അതാണ് മണിക്കുട്ടൻ. സിനിമയിലൊക്കെ ഉള്ളവരല്ലേ. ഭയങ്കര ഹാഷ്ബുഷ് ജീവിതമല്ലേ എന്നുള്ള സ്ഥിരം മനോഭാവം വളരെ അദ്ഭുതത്തോടെയും ഞെട്ടലോടെയുമാണ് എന്നിൽ നിന്നും വിട്ടകന്നത്. എല്ലാവരും മനുഷ്യരാണ്...വെറും സാധാരണ മനുഷ്യർ

വിശപ്പും ദാഹവും

വിശപ്പും ദാഹവും മറ്റ് വികാരങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ളവെറും. മനുഷ്യർ,അവിടെ സ്റ്റാർഡത്തിൻ്റെ തിളക്കമില്ല സെലിബ്രിട്ടിയുടെ ഹുങ്ക് ഇല്ല മനുഷ്യനും അവൻ്റെ മനസ്സും മാത്രം. ഒരു പക്ഷേ മറ്റേതെങ്കിലും ഒരു വ്യക്തിയായിരുന്നു എങ്കിൽ അധികം ശോഭിക്കപ്പെടാതെ പോയ ഈ കരിയറിൽ നിന്നും എന്നേ മറ്റെവിടെക്കെങ്കിലും ചേക്കേറിയേനേ.

സിനിമയും അഭിനയവും

സിനിമയും അഭിനയവും സ്വപ്നം കണ്ട് എന്നെങ്കിലുമൊരിക്കൽ തനിക്കും ഒരു നല്ല ദിനം വന്നണയും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു മുഹൂർത്തം ഉണ്ടാവും എന്നുറച്ച് വിശ്വസിച്ച് ഒരു തരി പോലും സങ്കോചിക്കാതെ ഉറച്ച തീരുമാനങ്ങളും ഉറച്ച കാൽവയ്പ്പുകളും അതിലെല്ലാമുപരി അസാധാരണമായ സ്പോർട്സ്മാൻഷിപ്പോടെ അദ്ദേഹം

മലയാളികളിൽ

ഇന്നീ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായേക്കാവുന്ന സന്ദർഭത്തിലെത്തി നിൽക്കുകയാണ്. വെറുതെ അല്ല മുൻപൊരിക്കൽ പോലും ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്തത്ര സ്നേഹവും ബഹുമാനവും ആശീർവാദങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട്.

സീസണിൽ

സീസണിൽ പലയിടങ്ങളിലും നമ്മൾക്ക് തിരിച്ചറിയാനായിട്ടുണ്ട് മണിയിലെ മികച്ച എൻ്റെർടെയ്നറെ. മികച്ച ഗെയിം പ്ലാനറെ. മികച്ച ഹാർഡ് വർക്കറെ. താരതമ്യം ചെയ്യാനാവാത്ത സുഹൃത്തിനെ...അസൂയ തോന്നിപ്പിച്ച സഹോദരനെ.. ടാസ്കുകളെയും ആക്റ്റിവിറ്റികളെയും ഏതുവിധേനെയും എവിസ്മരണീയമാക്കാൻ തീരുമാനിച്ചുറച്ച ഏറ്റവും മികച്ച ഒരു പെർഫോർമറെ.

അതിലും കഠിനമായി

താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു മനുഷ്യനിൽ നിന്നും, ലോകം ആരാധിക്കുന്ന ലാലേട്ടൻ എന്ന വ്യക്തിത്വത്തിൽ നിന്നും അപ്രതീക്ഷിതമായി സ്നേഹക്കൂടുതലിൻ്റെ പേരിൽ നേരിടേണ്ടി വന്ന ഒരു കഠിനമായ സാഹചര്യം ഈ മനുഷ്യനെ ഒരിക്കൽ അതിലും കഠിനമായി പരീക്ഷിച്ചു എന്നതു സത്യമാണ്.

മണിക്കുട്ടൻ എന്ന തോമസ്

എന്നാൽ അത് വെറും കാലത്തിൻ്റെ കണക്കിലെ ചെറിയൊരുപരീക്ഷണം മാത്രമായിരുന്നു എന്ന തിരിച്ചറിവിൻ്റെ അവസാനം. പൂർവാധികം ശക്തമായി ബിഗ്ബോസ് ഹൗസിൻ്റെ ഡോർ തുറന്ന് മണിക്കുട്ടൻ എന്ന തോമസ് കടന്നു വന്നത് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേക്കു കൂടിയാണ്. അവരുടെ

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  ഒരിക്കലും തനിച്ചല്ല

  ഒരിക്കലും തനിച്ചല്ല

  ഓരോരുത്തരുടെയും പല പല സ്വപ്നങ്ങളുടെ ചിറകുകൾക്ക് ശക്തി പകർന്നു കൊണ്ടാണ്. അടിതടകൾ പഠിച്ചവനല്ല...കേമനുമല്ലാ.. കൊടുമുടികൾ കടന്നവനല്ലാ...വീരനുമല്ലാ. പ്രിയപ്പെട്ട മണിക്കുട്ടൻ ചേട്ടാ ഒരായിരം വിജയാശംസകൾ നിങ്ങൾ ഒരിക്കലും തനിച്ചല്ല..ഒപ്പം ധാരാളം പേരുണ്ട്

  English summary
  Bigg Boss malayalam season 3: manikuttan is not just a name or just one of a number of contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X