• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസിന്‍റെ സൈക്ലോജിക്കല്‍ മൂവ്: മിന്നിച്ച് മണിക്കുട്ടന്‍, ചലഞ്ച് ചെയ്തത് ഡിംപലും സൂര്യയും മാത്രം; കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും പുതിയ വീക്കിലെ ടാസ്കിനെ കുറിച്ച് വ്യത്യസ്തമായ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. മണിക്കുട്ടന് പെര്‍ഫോം ചെയ്യാന്‍ ടാസ്കിലൂടെ ബിഗ് ബോസ് മനപ്പൂര്‍വ്വം അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന ആരോപണം ഒരു വശത്ത് നിന്നും ഉയരുമ്പോള്‍ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിലെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് മറുവശം പങ്കുവെക്കുന്നത്. മണിക്കുട്ടൻ ആണ് ബിഗ് ബോസില്‍ നിലവിലുള്ള ഏറ്റവും ക്രീയേറ്റീവ് ആയി ചിന്തിച്ചു മുന്നോട്ടു പോകുന്ന സൈലന്റ് പ്ലയെർ എന്നാണ് അദ്ദേഹത്തിന്‍റെ ഒരു ആരാധിക ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് മൂവ്

ബിഗ് ബോസ് മൂവ്

എന്തിനായിരുന്നു ഈ അവസാന ആഴ്ചകളിക്കു കടക്കുമ്പോൾ ഇങ്ങനെ ഒരു ടാസ്ക് എന്ന് പലരും ചിന്തിക്കാം. ഇത് പ്രേക്ഷകർക്കു മനസ്സിലെ ചില്ലു വിഗ്രഹങ്ങളെ മനസ്സിലാക്കാനും ഉള്ളിലുള്ളവർക്കു മറ്റു കോണ്ടെസ്റ്റന്റ്സിന്റെ സ്ട്രാടെജിയും ദൗർബല്യങ്ങളും മനസ്സിലാക്കാനും ആയി ബിഗ്ഗ്‌ബോസ് നടത്തിയ ഒരു സൈക്ലോജിക്കല്‍ മൂവ് ആയാണ് എനിക്ക് തോന്നുന്നത്

ശരിയായ ഒരു കുറുക്കൻ

ശരിയായ ഒരു കുറുക്കൻ

സായിയുടെ മരണം, സായി ആരുടെയും കൂടെ കൂടി ഒരാളെ ടാർഗറ്റ് ചെയ്തു പണി കൊടുക്കാൻ മിടുക്കൻ. ശരിയായ ഒരു കുറുക്കൻ. മനസ്സിൽ പക സൂക്ഷിച്ചു പുറത്തു ചിരിക്കാൻ അറിയാം. ചിലപ്പോൾ നിഷ്കുവായി മറ്റുള്ളവരെ വിശ്വസിക്കും. ഇത് അറിയുന്ന കില്ലർ അതെ രീതി ഉപയോഗിച്ചാണ് സായിയെ കൊലപ്പെടുത്തിയത്.

കിടിലം ഫിറോസ്

കിടിലം ഫിറോസ്

കിടിലൻ. പേരിലുള്ള കിടിലം ഗെയിമിൽ ഇതുവരെ കണ്ടിട്ടില്ല. ആളൊരു പാവം ആണെങ്കിലും, ഈ ലോകം തൻറെ ചുമലിൽ താങ്ങുകയാണെന്നു വിശ്വസിക്കുന്ന ഉത്തരത്തിലെ പല്ലി. നന്മരം ആണെന്ന് വരുത്തിതീർക്കാനുള്ള തത്രപ്പാടു മറ്റുള്ളവർ മനസ്സിലാക്കി പണി തരുന്നത് പുള്ളി ഇപ്പോളും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. പുള്ളിയെ ഉപയോഗിച്ച് ഗെയിം കളിച്ചിരുന്ന പലരും ഇപ്പോൾ ആ വീട്ടിൽ ഇല്ലാത്തതു മാത്രമാണ് ആകെ ആശ്വാസം.

നന്മമര സ്ട്രാറ്റജി

നന്മമര സ്ട്രാറ്റജി

പക്ഷെ ആ സ്പേസിലേക്കു വേറെ ചിലർ ഈ ആഴ്ച വന്നതും കാണാം. പുള്ളിയുടെ നന്മമര സ്ട്രാറ്റജി തന്നെയാണ് മരണഹേതു എന്ന് പ്രിത്യേകം പറയണ്ടല്ലോ. അനൂപ് ശുദ്ധമായ മനസ്സും അതിബുദ്ധിയും ഉള്ള ഒരു തരം കാലുവാരി. അതിബുദ്ധിയും നിഷ്കളങ്കതയും തന്നെ വിനയായി. റംസാൻ സ്വന്തമായി ഒരു സ്ട്രാറ്റജിയും ഇല്ലെങ്കിലും കൂടെ കളിക്കുന്നവരുടെ വഴികൾ മനസിലാക്കി മുന്നോട്ടു അതുപോലെ പോകുന്നു.

മണിക്കുട്ടന്‍

മണിക്കുട്ടന്‍

ഒരു ഗെയിമർ ആയി കാണാൻ കഴിയില്ല. പക്വതഇല്ലായ്മയും, അമിത് ദേഷ്യവും, അഹങ്കാരവും മാറാൻ ഈ പ്ലാറ്റഫോമിലെ അനുഭവം സഹായിക്കുമായിരിക്കും. മണിക്കുട്ടൻ ആണ് ഇവിടുത്തെ നിലവിലുള്ള ഏറ്റവും ക്രീയേറ്റീവ് ആയി ചിന്തിച്ചു മുന്നോട്ടു പോകുന്ന സൈലന്റ് പ്ലയെർ. അവസരത്തിനൊത്തു ഗെയിം പ്ലാൻ മാറ്റുന്ന, കൂടെ നിർത്തുന്നവരെ മാറ്റുന്ന, മറ്റുപ്ലയേസിനെ നെ കൃത്യമായി വിശകലനം ചെയ്തു അവരുടെ ദൗർബല്യങ്ങളെ ഉപയോഗിച്ച് വീഴ്ത്തുന്ന, ക്ഷമയോടെ കളിക്കുന്ന പ്ലയെർ.

ഡിമ്പലും സൂര്യയും

ഡിമ്പലും സൂര്യയും

ഇമോഷണൽ ആയാലല്ലാതെ അയാളിലെ വ്യക്തിയെ നമ്മൾ കാണില്ല. അത് പോസിറ്റീവ് ആയി പുറത്തു കൊണ്ടുവന്ന ഡിമ്പലും നെഗറ്റീവ് ആയി കൊണ്ടുവന്ന സൂര്യയും മാത്രമേ അയാളുടെ ഗെയിമിനെ ഇതുവരെ ചലഞ്ച് ചെയ്തിട്ടുള്ളു. പക്ഷെ അയാളുടെ വ്യക്തിത്വം ഗെയിമാറിനെക്കാളും മികച്ചതായതു കൊണ്ട് പ്രേക്ഷക പ്രീതി ഈ രണ്ടു വട്ടവും അയാളെ തുണയ്ക്കുക തന്നെ ചെയ്തു.

cmsvideo
  Fukru talking about the cyber attacks he is facing | Oneindia Malayalam
  വീക്കൻഡ് എപിസോഡ്

  വീക്കൻഡ് എപിസോഡ്


  ഇനി വീക്കൻഡ് എപിസോഡിൽ കില്ലർ പോയ വഴികൾ പൊളിച്ചടുക്കിയാൽ മറ്റുള്ളവർക്ക് അവരുടെ യഥാർത്ഥ എതിരാളിയെ കൃത്യമായി മനസ്സിലാക്കാൻ ഉള്ള അവസരം ആയിരിക്കും. അത് അടുത്ത വീക്കിൽ അവരുടെ എല്ലാം നിലവിലുള്ള ഗെയിപ്ലാനിനെ നന്നായിത്തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്.

  മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

  English summary
  Bigg Boss malayalam season 3: Manikuttan performs well in Bigg Boss Bhargavi Nilayam weekly Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X