Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടന്‍റെ പ്രായത്തില്‍ തിരുത്തല്‍: വലിയ തെറ്റ്, കുടുംബം നിയമപരമായി നേരിടുമെന്ന് അരവിന്ദ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഫൈനല്‍ റൗണ്ടിനോട് അടുക്കുമ്പോള്‍ അതിശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. അച്ഛന്‍റെ മരണത്തേ തുടര്‍ന്ന് ഷോയ്ക്ക് പുറത്ത് പോയ ഡിംപല്‍ ഭാല്‍ കൂടി തിരിച്ചെത്തിയതോടെ ആരാധകരും വലിയ ആവേശത്തിലാണ്. വലിയൊരു ആരാധക സമൂഹം ഉള്ള വ്യക്തി കൂടിയാണ് ഡിംപല്‍ ഭാല്‍. ഷോയിലെ മറ്റൊരു ശ്രദ്ധേയ മത്സരാര്‍ത്ഥി സിനിമ-സീരിയില്‍ നടനായയ മണിക്കുട്ടനാണ്. ഇടയ്ക്ക് സ്വയം പുറത്ത് പോയെങ്കിലും തിരിച്ചുവന്ന മണിക്കുട്ടന്‍ തന്നെയാണ് ആരാധകരുടെ പിന്തുണയില്‍ സമ്പന്നന്‍. അതേസമയം മണിക്കുട്ടനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും യാതൊരു കുറവും ഇല്ല.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

സൂര്യയുടെ പ്രണയം

സൂര്യയുടെ പ്രണയം


ബിഗ് ബോസ് മലായളം സീസണ്‍ 3 യിലെ തുടക്കം മുതലുള്ള പ്രധാന ചര്‍ച്ചായ വിഷയമായിരുന്നു സൂര്യ എന്ന മത്സരാര്‍ത്ഥിക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്‍റെ പ്രണയം വ്യക്തമാക്കിയെങ്കിലും മണിക്കുട്ടന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. എന്നാല്‍ വെട്ടിത്തുറന്ന് അതങ്ങ് പറയാന്‍ തയ്യാറായോ എന്ന് ചോദിച്ചാല്‍ അതും ചെയ്തില്ല.

ആരാധകര്‍ക്കിടയിലേക്കും

ആരാധകര്‍ക്കിടയിലേക്കും


സൂര്യയുടെ മണിക്കുട്ടനോടുള്ള പ്രണയം ആരാധകര്‍ക്കിടയിലും ചേരി തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു. തന്‍റെ നിലപാട് വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യം മണിക്കുട്ടനില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദമെങ്കില്‍ മത്സരത്തില്‍ തുടര്‍ന്ന് പോവാനുള്ള സൂര്യയുടെ തന്ത്രമായിട്ടാണ് മറുവിഭാഗം ഇതിനെ കാണുന്നത്.

മണിക്കുട്ടന്‍റെ പ്രായം

മണിക്കുട്ടന്‍റെ പ്രായം

ആരാധകരുടെ ചേരിതിരിഞ്ഞുള്ള ഈ മത്സരം അതിര് കടക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. സൂര്യയുടേയും മണിക്കുട്ടന്‍റെ പ്രായം സംബന്ധിച്ച തര്‍ക്കമാണ് വ്യാജ പ്രചാരണത്തിലേക്ക് അടക്കം കടന്നത്. സൂര്യയുടെ പാസ്പോര്‍ട്ടിന്‍റെതെന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സൂര്യയുടെ പ്രായം

സൂര്യയുടെ പ്രായം

സൂര്യ പുറത്ത് പറയുന്ന പ്രായത്തില്‍ നിന്നും ഏറെ വ്യത്യാസമായി യാഥാര്‍ത്ഥത്തില്‍ ഉള്ളതെന്നായിരുന്നു പാസ്പോര്‍ട്ടിന്‍രെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് മണിക്കുട്ടന്‍റേയും പ്രായം വ്യക്തമാക്കുന്ന രീതിയുള്ള പാസ്പോര്‍ട്ടിന്‍റെ ചിത്രങ്ങള്‍ ആരാധക ഗ്രൂപ്പുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

മണിക്കുട്ടന്‍ ആരാധകര്‍

മണിക്കുട്ടന്‍ ആരാധകര്‍

മണിക്കുട്ടന് 39 വയസാണ് പ്രായമെന്നും ഈ അങ്കിളിനെ ആണോ സൂര്യ ചേച്ചി പ്രണയിച്ചത് എന്നുമുളള ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ പാസ്പോര്‍ട്ടിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സൂര്യക്കെതിരെ മണിക്കുട്ടന്‍ ആരാധകര്‍ നടത്തിയ പ്രചരണത്തിന് മറുപടിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാല്‍ ഗുരുതരമായ ഒരു കുറ്റവും ആരാധക പോരിന്‍റെ ഭാഗമായി നടന്നെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മണിക്കുട്ടന്‍റെ പാസ്പോര്‍ട്ട്

മണിക്കുട്ടന്‍റെ പാസ്പോര്‍ട്ട്

മണിക്കുട്ടന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന പാസ്പോര്‍ട്ടില്‍ പ്രായം തിരുത്തിക്കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വിവിധ ഗ്രൂപ്പുകളില്‍ ഇത്തരം പ്രചാരണം ശക്തമായതോടെ ഈ രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ശരണ്യ മോഹന്‌റെ ഭര്‍ത്താവ് ഡോ അരവിന്ദ് കൃഷ്ണന്‍.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അരവിന്ദിന്‍റെ പ്രതികരണം. മണിക്കുട്ടന്റെ അടുത്ത സുഹൃത്തുക്കളാണ് ശരണ്യയും അരവിന്ദും. പാസ്‌പോര്‍ട്ട് എന്നത് ഒരു ഓഫീഷ്യല്‍ ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്. അത് കൊണ്ട് തന്നെ മണിക്കുട്ടന്‍റെ കുടുംബം ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മണിയുടെ കുടുംബം

മണിയുടെ കുടുംബം

'പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ, രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് മണിക്കുട്ടന്‍റെ പാസ്സ് പോർട്ട്‌ എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും'-അരവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിഗ് ബോസ് കാണുന്നത്

ബിഗ് ബോസ് കാണുന്നത്

പ്രചരിക്കുന്ന വ്യാജ പാസ്പോര്‍ട്ടിന്‍റെ ചിത്രവും അരവിന്ദ് പങ്കുവെച്ചിട്ടുണ്ട്. മണിക്കുട്ടന്‍ മത്സരാര്‍ത്ഥിയായി ഉള്ളതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്ന് നടി ശരണ്യ മോഹന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരേസമയം സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന താരങ്ങളാണ് ഇരുവരും. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെയായിരുന്നു മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

വീക്കിലി ടാസ്ക്

വീക്കിലി ടാസ്ക്

ഇടയ്ക്ക് ഷോയില്‍ നിന്നും പിന്മാറിയെങ്കിലും പിന്നാലെ പഴയ ആവേശത്തോടെ തന്നെ മണിക്കുട്ടന്‍ ഷോയില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കിലും മികച്ച മത്സരം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചുന്നു,. സാമൂഹ്യ മാധ്യമങ്ങളിലും വലിയ പിന്തുണ മണിക്കുട്ടനുണ്ട്.

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+