അത് ലാലേട്ടനും കണ്ടതാണ്; സൂര്യയുടെ പ്രണയം ചര്‍ച്ചയായപ്പോള്‍ കിടിലന്‍ മറുപടിയുമായി മണിക്കുട്ടന്‍
മാസം രണ്ട് പിന്നിടുമ്പോള്‍ അതീവ രസകരവും അതുപോലെ തന്നെ വിവാദങ്ങങ്ങളുമായി മുന്നേട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസണ്‍ മൂന്ന്. പ്രമുഖരായ പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പുറത്തായെങ്കിലും പ്രേക്ഷക പിന്തുണ ലഭിച്ച പലരും ഇപ്പോഴും ബിഗ് ബോസ് ഹൗസില്‍ തുടരുകയാണ്. സ്വയം പുറത്താവാതിരിക്കാനും മറ്റുള്ളവരെ പുറത്താക്കാനും ഓരോ മത്സരാര്‍ത്ഥിയും പതിനെട്ട് അടവും പുറത്തെടുക്കുമ്പോള്‍ ഒരോ എപ്പിസോഡും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഇത്തരത്തില്‍ പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചുകൊണ്ടായിരുന്നു കടന്നു പോയത്.

ബിഗ് ബോസ് മൂന്നാം സീസണ്‍
മൂന്നാം സീസണ്‍ തുടങ്ങിയത് മുതല്‍ തന്നെ ബിഗ് ബോസ് ഹൗസിന് ഉള്ളിലും പുറത്തുമുള്ള സംസാര വിഷയമാണ് സുര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. മണിക്കുട്ടന്‍ ഇക്കാര്യത്തിലുള്ള തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ ടാസ്കില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ഇത് താരത്തിനെതിരെ ആയുധമാക്കിയിരിക്കുകയാണ്.

നാട്ടുകൂട്ടം
നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കില്‍ കലിംഗ നാട്ടുകാരാണ് സൂര്യയുടെ പ്രണയത്തില്‍ പിടിച്ച് മണിക്കുട്ടനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. 'പേടിതൊണ്ടനായ സ്ത്രീ വഞ്ചകൻ' എന്നായിരുന്നു മണിക്കുട്ടനെതിരായ എതിരാളികളുടെ ആരോപണം. പിന്നാലെ ചോദ്യ പീഠത്തില്‍ നിന്നും കിടിലം ഫിറോസിന്‍റെ വക മണിക്കുട്ടനോട് ചോദ്യവും എത്തി.

ഫിറോസിന്‍റെ ചോദ്യം
കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ നോമിനേഷനിൽ സൂര്യയെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തതിനെ പറ്റിയായിരുന്നു ഫിറോസിന്‍റെ ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയുമായി മണിക്കുട്ടനും രംഗത്ത് എത്തി. സൂര്യയോടുള്ള ബഹുമാനം എത്രയോ വട്ടം ഇാന്‍ ഇവിടെ വ്യക്തമാക്കിയതാണെന്നായിരുന്നു മണിക്കുട്ടന്‍റെ മറുപടി.

മോഹന്‍ലാലും കണ്ടതാണ്
ഈ വിഷയത്തിലുള്ള എന്‍റെ നിലപാട് മോഹന്‍ലാലും കണ്ടതാണ്. ഇന്നത്തെ എന്റെ സുഹൃത്തിനോട് നാളെ എനിക്ക് പ്രണയം ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? സൂര്യയുടെ പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ നൂറല്ല, ആയിരം ദിവസം വരെ അവള്‍ എന്നോടൊപ്പം നില്‍ക്കുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

നോബി പറഞ്ഞു
എന്നാല്‍ ഈ ഉത്തരത്തിന് പിന്നാലെയും മണിക്കുട്ടനെതിരെ ആരോപണങ്ങളമായി കലിംഗ നാട്ടുകാര്‍ രംഗത്ത് എത്തി. സൂര്യക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് നോബി തന്നോട്ട് പറഞ്ഞെന്നും മണിക്കുട്ടൻ പറയുന്നു. എന്നാല്‍ ഇത്രയും കാലം ആയിട്ടും ഇതേ കുറിച്ച് ഞാന്‍ സുര്യയോടെ പറഞ്ഞിട്ടില്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

സൂര്യ-മണിക്കുട്ടന്‍
കഴിഞ്ഞ പത്ത് ആഴ്ചയായി സൂര്യയെ മണിക്കുട്ടന്‍ ഇമോഷണലി യൂസ് ചെയ്തെന്ന ആരോപണമാണ് റംസാന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ നാട്ടുകൂട്ടം ടാസ്കിന്‍റെ സമയം തീരുകയും ബസര്‍ മുഴങ്ങുകയും ചെയ്തു. തുടർന്ന് വീടിനകത്ത് എത്തിയ സൂര്യയെ മണിക്കുട്ടൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നുമുണ്ട്. സുര്യയെ തളര്‍ത്താന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്ന വിശദീകരണമായിരുന്നു മണിക്കുട്ടന്‍ നല്‍കിയത്.












Click it and Unblock the Notifications