ബിഗ്ബോസ് വിന്നറാകാന്‍ ഏറ്റവും സാധ്യതയുള്ള താരം ഇദ്ദേഹമാണ്: പക്ഷെ അര്‍ഹതയുണ്ടോ? വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 നൂറാം ദിവസത്തോട് അടുക്കുമ്പോഴും അർഹതയുള്ള ഒരു വിന്നര്‍ ഈ സീസണിൽ ഇതുവരെ ഇല്ലെന്ന് ആരാധകന്‍റെ കുറിപ്പ്. ജനപ്രിയ മുഖങ്ങളുടെ എണ്ണം പതിവിൽ നിന്നും കുറച്ചിട്ടു സ്പാർക്ക് ഉള്ള കുറെ ആളുകളെ ഉൾപ്പെടുത്തിയ ഒരു സീസൺ. പക്ഷെ മത്സരാർത്ഥികൾ ശക്തരായത് കൊണ്ടാണോ അതോ എല്ലാവരും വീക്ക് ആയത് കൊണ്ടാണോ എന്നറിയില്ല, ഈ സീസണിൽ ഇതുവരെ ബിഗ് ബോസ് സീസൺ 3 എന്ന ടൈറ്റിലിൽ കാണാൻ ഉള്ള താല്പര്യം ആരോടും തോന്നുന്നില്ല.
ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ
പുറത്തെ സപ്പോര്‍ട്ട് വെച്ച് വിന്നര്‍ ആകാൻ ഏറ്റവും സാധ്യത മണിക്കുട്ടനാണെങ്കിലും ആരും സമ്മാനത്തിന് അർഹമായ ഗെയിം അവിടെ കളിക്കുന്നു എന്നും തോന്നിയിട്ടില്ലെന്നും ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആരാവും ബിഗ്ബോസ് വിന്നര്‍
നൂറാം ദിവസത്തോട് അടുക്കുമ്പോഴും അർഹതയുള്ള ഒരു വിന്നര്‍ ഈ സീസണിൽ ഇതുവരെ ഇല്ല. ഇങ്ങനെ ഒരു തോന്നൽ ഉള്ളവർക്ക് തുടർന്നും വായിക്കാം. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു സീസൺ ആണിത്. ജനപ്രിയ മുഖങ്ങളുടെ എണ്ണം പതിവിൽ നിന്നും കുറച്ചിട്ടു സ്പാർക്ക് ഉള്ള കുറെ ആളുകളെ ഉൾപ്പെടുത്തിയ ഒരു സീസൺ.

ആരോടും താല്‍പര്യം ഇല്ല
പക്ഷെ മത്സരാർത്ഥികൾ ശക്തരായത് കൊണ്ടാണോ അതോ എല്ലാവരും വീക്ക് ആയത് കൊണ്ടാണോ എന്നറിയില്ല, ഈ സീസണിൽ ഇതുവരെ ബിഗ് ബോസ് സീസൺ 3 എന്ന ടൈറ്റിലിൽ കാണാൻ ഉള്ള താല്പര്യം ആരോടും തോന്നുന്നില്ല. ആരും അതിന് അർഹമായ ഗെയിം അവിടെ കളിക്കുന്നു എന്നും തോന്നിയിട്ടില്ല.

നോബി , മണിക്കുട്ടൻ
സീസൺ തുടങ്ങി, ഇന്ന് വരെ എന്റെ ഇഷ്ടമത്സരാർത്ഥികൾ മാറിക്കൊണ്ടേ ഇരുന്നു. ഇഷ്ടമത്സരാർത്ഥി എന്നതിലുപരി, ആ സമയത്ത് എനിക്ക് പിന്തുണ കൊടുക്കാൻ തോന്നിയ ആൾ എന്നതാണ് സത്യം. സീസൺ തുടങ്ങി, അദ്യ ദിവസങ്ങളിൽ, നോബി , മണിക്കുട്ടൻ എന്നിവരായിരുന്നു എനിക്ക് താല്പര്യമുള്ള മത്സരാർത്ഥികൾ. പരിചിത മുഖങ്ങൾ ആയത് കൊണ്ട് ആവാം. ഏറ്റവും താല്പര്യം തോന്നാത്ത മത്സരാര്‍ത്ഥി കിടിലൻ ഫിറോസ് ആയിരുന്നു, അങ്ങേരുടെ സംസാര ശൈലിയോ നന്മ മരം കളിയോ ഇഷ്ടപ്പെട്ടിരുന്നില്ല.

സായിക്കും അനൂപിനും
സജ്‌ന- ഫിറോസ് എന്റർ ചെയ്ത സമയം മുതൽ ഒരാഴ്ചത്തേക്ക് അവരിൽ ഒരു പ്രതീക്ഷ തോന്നി. ഹൗസിന് ഒരു ഉണർവ് ഉണ്ടാകാൻ എന്റർ ചെയ്ത ഒരാഴ്ച കൊണ്ടു തന്നെ അവർക്ക് സാധിച്ചു. പക്ഷെ അതിനു ശേഷം അവർ എന്റെ ഏറ്റവും വെറുക്കപ്പെട്ട മത്സരാർത്ഥികളുമായി മാറി. ആ ഒരു സമയത്ത് സായിക്കും അനൂപിനും പൊതുവെ പിന്തുണ തീരെ കുറവായിരുന്നു. പക്ഷെ അവരോടു എന്തോ ഒരു താൽപര്യം അന്ന് തോന്നി തുടങ്ങി. തുടർന്നു കുറെ നാളത്തേക്ക് സായ് ആയിരുന്നു എന്റെ ഇഷ്ട മത്സരാർത്ഥി.

കിടിലൻ ഫിറോസും ലാലേട്ടനും
അതിനു ശേഷം കട്ടിലിൽ നിന്ന് എണീറ്റ കിടിലൻ ഫിറോസിനെ ലാലേട്ടൻ കസേരയിൽ ഇരുത്തി, തുടർന്ന് ഒരു ഗെയിമര്‍ എന്ന നിലയിൽ ഉള്ള കിടിലൻ ഫിറോസിന്റെ മാറ്റം ഇപ്രസീവ് ആയിരുന്നു. സജ്‌ന - ഫിറോസിനെ പുറത്താക്കാൻ മുന്നിൽ നിന്നത് മുതൽ, ടിംപൽ ഭാലുമായുള്ള ക്ലാഷ് വരെ ബിഗ് ബോസ് ഹൗസില്‍ എന്നും മത്സരാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു രീതി ആയിരുന്നു.

ബിഗ് ബോസ് വിന്നര്‍
എന്നാൽ അതിനു ശേഷം ലാലേട്ടൻ എപ്പിസോഡിൽ തകർന്നു പോയ കിടിലത്തിന്റെ ഒരു മടങ്ങി വരവ് ഇതുവരെ കണ്ടില്ല, അതു കൊണ്ടു തന്നെ അയാളുടെ ഇപ്പോഴത്തെ മത്സരം ഇഷ്ടപ്പെടുന്നുമില്ല. ഹൗസില്‍ ൽ ഇപ്പോഴുള്ള ആരും ബിഗ് ബോസ് വിന്നര്‍ എന്ന ടൈറ്റിൽ സ്വന്തമാക്കണം എന്ന രീതിയിൽ കളിക്കുന്നുവെന്നു തോന്നുന്നില്ല. ആകെ കൂടി അൽപം താല്പര്യം തോന്നുന്നത്, റംസാനിൽ നിന്ന് മാറി നിൽക്കുന്ന ഋതുവിലാണ്.

സൂര്യയും മണിക്കുട്ടനും
സീസൺ തുടങ്ങിയപ്പോൾ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന മണിക്കുട്ടനും നോബിയുമാണ് ഇപ്പോൾ ഏറ്റവും ഇഷ്ടമില്ലാത്ത രണ്ടു പേർ എന്നതാണ് മറ്റൊരു വിരോധാഭാസം. ഇനി അവശേഷിക്കുന്ന മത്സരാർത്ഥികളെ കുറിച്ച്...
മണിക്കുട്ടൻ : പുറത്തെ സപ്പോര്‍ട്ട് വെച്ച് വിന്നര്‍ ആകാൻ ഏറ്റവും സാധ്യത. വീക്ക് ആയ ഇപ്പോഴും ഇമേജ് ഭയക്കുന്ന മത്സരാർത്ഥി.
നോബി : എന്തെലും പറയാൻ മാത്രം ഒന്നും ചെയ്തിട്ടില്ല.
സൂര്യ : വക്രതയും തന്ത്രപരവുമാണ്. എത്ര വിഡ്ഡി വേഷം കെട്ടിയാലും ഇത്രനാളും അവിടെ നിന്ന ഗെയിം സമ്മതിക്കുന്നു.

റംസാന്‍റെ പക്വത
സായ് : ടാസ്കുകളിൽ വട്ട പൂജ്യം. ഒരു പെർഫോർമർ എന്നു പോലും വിളിക്കാൻ തോന്നിയിട്ടില്ല. ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിക്കുന്നു എന്നത് മാത്രം പോസിറ്റീവ്.
റംസാൻ : പ്രായത്തിന്റെ പക്വത ഇല്ലായ്മ കൊണ്ട് വിമര്‍ഷകരെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പക്ഷെ ഒരു പെർഫോർമർ എന്ന നിലയിൽ കൊള്ളാം. സീസൺ തുടങ്ങി ഇന്ന് വരെ ആക്റ്റീവ് ആയുള്ള ഒരാൾ. കിടിലത്തിന്റെ കോണ്ട്രോളിൽ ആണെന്നുള്ളത് വലിയ ഒരു നെഗറ്റീവ്.

അനൂപ്, കിടിലന്‍
കിടിലൻ : ഗെയിം കളിക്കാൻ എന്ന ഉദ്യേശത്തിൽ തന്നെ വന്ന ആൾ. സിറ്റുവേഷന്‍ അനുസരിച്ചു ഗെയിം മാറുന്നു. ഇപ്പോഴത്തെ ഒറ്റപ്പെടൽ, ശകുനി കളിക്കൽ താല്പര്യം ഇല്ല.
അനൂപ് : ഒരു മാന്യൻ ഇമേജ് ഉണ്ടാക്കി എടുത്ത്. പക്ഷെ സ്ക്രീൻ സ്പേസ് വളരെ കുറവ്
Recommended Video

ഋതു, രമ്യ
രമ്യ : പ്രത്യേകിച്ചു ഒരു ഗുണമോ ദോഷമോ തോന്നിയിട്ടില്ലാത്ത പ്ലെയര്‍. പ്രതികരിക്കാൻ ഉള്ള കഴിവ് ഇമേജ് നോക്കാതെ കാണിക്കുന്നുണ്ട്.
ഋതു : വാക്കുകളിൽ സൂക്ഷ്മതയില്ലാത്തതും, സുപ്പീരിയർ സംസാരവും ആണ് പ്രശ്നം. അല്ലാതെ നോക്കിയാൽ, കണ്ടന്‍റ് ഉണ്ടാക്കാനും, ടാസ്കിൽ പെർഫോം ചെയ്യാനും, അഭിപ്രായങ്ങൾ തുറന്നു പറയാനും നല്ല കഴിവുള്ള പ്ലെയര്‍
കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ












Click it and Unblock the Notifications