• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ 2 പേരേക്കാള്‍ എത്രയോ ഭേദമാണ് നോബി; അവര്‍ തമ്മില്‍ 12 വയസുമുതല്‍ അറിയുമെന്ന കാര്യവം മറക്കരുത്

സിനിമാ താരം എന്ന ഖ്യാതിയോടെയാണ് നോബി ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് വരുന്നത്. മണിക്കുട്ടന്‍ ഉള്‍പ്പടേയുള്ള മറ്റ് താരങ്ങളുടെ അത്ര മികച്ച പ്രേക്ഷക പിന്തുണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 90 ദിവസം പിന്നിട്ട ഷോയില്‍ ഇപ്പോഴും അദ്ദേഹം തുടരുന്നു. നോബി പിന്തുടരുന്ന ഗെയിം രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പലപ്പോഴായി രംഗത്ത് എത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

അത്തരത്തില്‍ നോബിയെ അനുകൂലിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ അത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും നോബി മലയാള സിനിമയിൽ എത്തിയിട്ട് ഉണ്ടങ്കിൽ അത് അയാളുടെ കഴിവ് കൊണ്ട് മാത്രമാണെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നോബി മാര്‍ക്കോസ്

നോബി മാര്‍ക്കോസ്

ബിഗ്ഗ് ബോസ്സിൽ ഉള്ള ഏതെങ്കിലും ഒരു മത്സരാർത്ഥിയെ എടുത്തുകാണിക്കാൻ പറ്റുമോ ഫിസിക്കലി, മെന്റലി സ്ട്രോങ്ങ്‌ ആയിട്ടുള്ളത്. പക്ഷെ ഫസ്റ്റ് ഡേ മുതൽ ഈ നിമിഷം വരെ ഒരു മുഖം മൂടിയും ഇല്ലാതെ നിൽക്കുന്ന ഒരേ ഒരു മത്സരാർത്ഥി നോബി മാത്രമാണ്. നോബിയെ മലയാളികൾ കാണാൻ തുടങ്ങിയിട്ട് ഒരു പത്തു വർഷത്തിന് മുകളിൽ ആയി കാണും.

കോമഡി സ്റ്റാറിൽ

കോമഡി സ്റ്റാറിൽ

അദ്ദേഹം ഈ ഫീൽഡിലേക്ക് എങ്ങനെ വന്നു എന്നും നമുക്ക് അറിയാം, ഒരു കഴിവും ഇല്ലാഞ്ഞിട്ട് ആണോ ഏഷ്യാനെറ്റ്‌ നടത്തിയ കോമഡി സ്റ്റാറിൽ വിന്നർ ആയതു, നോബിയുടെ ടീം ആയിരുന്നു വിൻ ചെയ്തത്. ആ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ആക്സിഡന്റ് ഉണ്ടാകുന്നതും, കിടപ്പിലാക്കുന്നതും. ജീവിതത്തിൽ അത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും നോബി മലയാള സിനിമയിൽ എത്തിയിട്ട് ഉണ്ടങ്കിൽ അത് അയാളുടെ കഴിവ് കൊണ്ട് മാത്രമാണ്.

 ബിഗ്ഗ് ബോസ്സ് പ്രേഷകർ

ബിഗ്ഗ് ബോസ്സ് പ്രേഷകർ

അല്ലാത്ത അയാൾ മരവാഴ ആയിട്ടല്ല.മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുക എന്നത് വലിയ ഒരു കഴിവ് തന്നെ ആണ്, ആ കഴിവ് നോബിക്ക് ഉണ്ട്, അതുകൊണ്ടാണ് നോബി ഒരു കോമഡി ആർടിസ്റ്റ് ആയതും. പിന്നെ ബിഗ്ഗ് ബോസ്സ് പ്രേഷകർക്ക് വേണ്ടത് കുറച്ചു അടിയും, ഇടിയും, പരദൂഷണവും, കുത്തിത്തിരിപ്പും, പിന്നെ ഒരു പ്രേമവും ആണ്. എങ്കിലേ കാണികൾക്ക് ഒരു സുഖം ഉണ്ടാവുകയുള്ളൂ. ഇതിലൊന്നും പെടാത്ത ഒരാളാണ് നോബി.

കിടിലത്തിന്റെ ഗ്രൂപ്പിൽ

കിടിലത്തിന്റെ ഗ്രൂപ്പിൽ

പിന്നെ കിടിലത്തിന്റെ ഗ്രൂപ്പിൽ അകപ്പെട്ടു എന്ന് പറയുന്നുണ്ട് ചിലർ. പത്രണ്ട് വയസ്സുമുതൽ ചങ്ങാതിമാർ ആയിരുന്നവർ എങ്ങനെ ആണ് ഗ്രൂപ്പിൽ അകപ്പെടുക. പുറത്ത് ഉണ്ടായിരുന്ന സഹൃദം ഇപ്പോഴും കൊണ്ട് പോകുന്നുണ്ടങ്കിൽ ശരിക്കും അവരാണ് ആത്മാർത്ഥ സുഹൃത്തുക്കൾ. അത് അവിടെ ഉള്ള മറ്റുചിലരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇവരെ രണ്ടാളെയും മാറ്റി നിർത്തിയാൽ ആരാണ് അവിടെ ഫ്രണ്ട്‌സ് ആയിട്ട് ഉള്ളത്.

മണിക്കുട്ടനും ഡിംപലും

മണിക്കുട്ടനും ഡിംപലും

മണിക്കുട്ടനും ഡിംപലും ആണോ, ഇവർ എന്ന് മുതലാണ് ഫ്രണ്ട്‌സ് ആയത്. ഡിംപലിന്റെ ബെസ്റ്റ് ഫ്രണ്ട് മജിസിയ ആയിരുന്നല്ലോ, എന്നാണ് അത് മാറി മണിക്കുട്ടൻ ആയത്, വാ തുറന്നാൽ മറ്റുള്ളവരുടെ കുറ്റം അല്ലാതെ എന്താണ് അവർ പറയുന്നത്. ഇവർ ഫൈനലിൽ എത്തിയാൽ ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി മാറി കൊടുക്കുമോ. ഡിമ്പാലിനു തന്റെ പപ്പയുടെ ഡ്രീം നിറവേറ്റണ്ടേ, വാടകയ്ക്ക് കിടക്കുന്ന മണിക്കുട്ടന് വീട് വേണ്ടേ, അപ്പോൾ എന്ത്‌ ചെയ്യും.

കാഴച്ചക്കാർ മാത്രമാണ്

കാഴച്ചക്കാർ മാത്രമാണ്


കണ്ടു നിൽക്കുന്നവർ വെറും കാഴച്ചക്കാർ മാത്രമാണ്. അപ്പോൾ ഒരു ചോദ്യം ഉയർന്നു വരാം, ഇങ്ങനെ ഉള്ളവർ എന്തിന് ഈഗെയിമില്‍ വന്നു, അവർക്ക് വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ എന്ന്, അത് തീരുമാനിക്കേണ്ടത് നമ്മൾ അല്ല, ഏഷ്യാനെറ്റ്‌ ആണ്, ഓരോ മത്സരാർത്തിയുടെയും ഫിസിക്കൽ കണ്ടിഷനും മെന്റൽ കണ്ടിഷനും നോക്കിയാണ് ഏഷ്യാനെറ്റ്‌ മത്സരാർത്ഥികളെ തിരഞ്ഞു എടുക്കുന്നത്, അപ്പോൾ ആ തെറ്റ് ചെയ്തത് ഏഷ്യാനെറ്റ്‌ ആണ്.

ക്യാമറ സ്പേസ്ന്

ക്യാമറ സ്പേസ്ന്

ഈ എലിമിനേഷന് ശേഷവും നോബി അവിടെ നിന്നാൽ, നോബിയെ നോമിനേറ്റ് ചെയ്ത മണിക്കൂട്ടനും ഡിംമ്പലും മനസിലാക്കുക, നോബി എന്ന പച്ചയയ മനുഷ്യനെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന്. എന്തായാലും ഇവരെക്കാൾ എത്രയോ ഭേദമാണ് നോബി. പേടി ആണു എന്ന് പറഞ്ഞു പുറത്ത് പോയിട്ടില്ല, ക്യാമറ സ്പേസ്ന് വേണ്ടി ഇരുപത്തി നാല് മണിക്കൂറും ക്യാമറയുടെ മുൻപിൽ പോയി നിന്ന് കരയാറില്ല.

നോബി മാത്രമായിരിക്കും

നോബി മാത്രമായിരിക്കും

ക്യാമറയുടെ മുൻപിൽ പോയി നിന്ന് ഒന്നും പറയാത്ത ഒരു മനുഷ്യൻ ഉണ്ടങ്കിൽ അത് നോബി മാത്രമായിരിക്കും. നോബി റിയൽ ആയിട്ടാണ് അവിടെ നിൽക്കുന്നത്, അങ്ങനെ തന്നെ ഇനിയും നിൽക്കും. ഇത്രയും നാൾ പുറത്ത് പോയവർ ഒക്കെ ഒരു ജോലിയും ചെയ്യാതെ പുറത്ത് പോയവർ ആണോ, അല്ലല്ലോ നോബി അവിടെ ഒന്നും ചെയ്യുന്നില്ല എന്നാണ് നോമിനേറ്റ് ചെയ്തവർ പറഞ്ഞിരിക്കുന്നത്.

നോബിയെ ഇഷ്ടമാണെന്ന്

നോബിയെ ഇഷ്ടമാണെന്ന്

ജോലി ചെയ്യാത്തതുകൊണ്ട് ആരും പുറത്ത് പോയിട്ടില്ല. ഈ ഒരു കാരണം അല്ലാതെ എന്താണ് നോബിയെ കുറിച്ച് അവർക്ക് പറയാൻ ഉള്ളത്. അവർക്ക് തന്നെ അറിയാം അവിടെ ഉള്ളവർക്ക് എല്ലാവർക്കും നോബിയെ ഇഷ്ടമാണെന്ന്, ഇവർ രണ്ട് പേര് അല്ലാതെ ആരും നോബിയെ നോമിനേറ്റ് ചെയ്തിട്ടില്ല. ഇതേ കാരണം പറഞ്ഞു ഒരിക്കൽ മജിസ്യ നോമിനേറ്റു ചെയ്തിരുന്നു. നോബിയോട് മറ്റു മത്സരാർത്തികൾക്കുള്ള ഇഷ്ടം ഇവർക്ക് രണ്ടാൾക്കും നന്നായിട്ട് അറിയാം.

 ഒരു അഭ്യർത്ഥന ഉണ്ട്

ഒരു അഭ്യർത്ഥന ഉണ്ട്

അതുകൊണ്ട് നോബിയെ ആരും നോമിനേറ്റ് ചെയ്യില്ല എന്നും ഇവർക്ക് അറിയാം, അതുകൊണ്ടാണ് ഇവർ രണ്ടാളും പ്ലാൻ ചെയ്തു നോബിയെ നോമിനേറ്റ് ചെയ്തത്. പേഴ്സണലി എനിക്ക് നോബിയെ ഇഷ്ടമാണ്, ഞാൻ ആരുടേയും ഫാൻ അല്ല. അങ്ങനെ ഫാൻ ആക്കാൻ പറ്റിയ ആരും അവിടെ ഇല്ല, ഫാൻ ആകാനുള്ള പ്രവർത്തിയൊന്നും ആരും അവിടെ ചെയ്യുന്നില്ല, എല്ലാം കണക്കാണ്. ഇത്രെയും മോശം ആയ സീസൺ വേറെ ഇല്ല. ഏഷ്യാനെറ്റിനോട് ഒരു അഭ്യർത്ഥന ഉണ്ട്, അടുത്ത സീസണിൽ എങ്കിലും ഫിസിക്കലിയും മെന്റലിയും ഫിറ്റ് ആയ മത്സരാർത്ഥികളെ കൊണ്ട് വരണേ പ്ലീസ്‌.... പേടി ഉള്ളത്തിനെയും, പകുതിക്ക് ഇട്ടേച്ചു പോകുന്നതിനെയും ഒന്നും കൊണ്ടുവരല്ലേ ഇതൊരു അപേക്ഷ ആണ്.

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss malayalam season 3: Nobby Marcos is a better player than Manikuttan:A Write-up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X