• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറ്റുള്ളവര്‍ക്ക് ഇഷ്ടമാവും, പക്ഷെ ബിബിയിലെ ഈ രണ്ട് താരങ്ങളെ വ്യക്തിപരമായി എനിക്ക് തിരെ ഇഷ്ടമല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ പാതിവഴിയില്‍ ഷോ ഉപേക്ഷിച്ച് പോവുകയും പിന്നീട് തിരിച്ച് വരികയും ചെയ്ത താരങ്ങളില്‍ രണ്ട് പേരാണ് ഇപ്പോഴും ഷോയില്‍ അവശേഷിക്കുന്നത്. മണികുട്ടനും ഡിംപല്‍ ഭാലും. പ്രേക്ഷക പിന്തുണിയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളാണെങ്കിലും ഇവരെ ഷോയിലേക്ക് തിരികെ കൊണ്ട് വന്നതില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല: കുറിപ്പ്മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല: കുറിപ്പ്

മറ്റ് താരങ്ങളോട് കാണിച്ച അനീതിയാണ് ഇതെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഒപ്പം ഷോയിലെ തനിക്ക് ഇഷ്ടമല്ലാത്ത രണ്ട് പേരുകളും അദ്ദേഹം മുന്നോട്ട് വെക്കുന്നു. അദ്ദേഹം ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

 ഭാഗ്യ ലക്ഷ്മി, സൂര്യ

ഞാൻ പോസ്റ്റ് ഇടൽ നിർത്തി ..എനിക്ക് പറയാനുള്ളത് ഒക്കെ പറഞ്ഞു . എന്റെസപ്പോർട്ട് നിങ്ങൾ അയൽക്കൂട്ടം, ബഹുമാനംഇല്ലാത്ത് ആൾ, പരദൂഷണം എന്നൊക്കപറഞ്ഞാവർക്ക് ആണ് . നല്ല സ്ട്രെയിറ്റ് ഫോര്‍വേഡ്. ആയി കളിച്ചവർക്കാണ് . ഭാഗ്യ ലക്ഷ്മി, സൂര്യ ,സന്ധ്യ, ഫിറോസ്, റിതു , റംസാൻ ഒക്കെയാണ് . 60 ആം വയസ്സിൽ വന്ന് കുട്ടിയായി അഭിനയിച്ച ഭാഗ്യ ലക്ഷ്മിയെ എനിക്ക് ഇഷ്ട്ടമാണ് .സന്ധ്യയുടെ വ്യക്തത ഉള്ള പോയിന്റുകൾ വെച്ചുള്ള സംസാരം എനിക്ക് ഇഷ്ടമാണ് .

വാക് സാമർഥ്യം

ഫിറോസിന്റെ വാക് സാമർഥ്യം എനിക്ക് ഇഷ്ടമാണ് ചാരിറ്റി സ്ട്രാറ്റജി ആക്കിയാൽ എതിർക്കപ്പെടേണ്ടതാണ് . റംസാന്റെ മത്സര വീര്യം ,മനസ്സിൽ ഒന്ന് വെച്ചു മറ്റൊന്ന് പറയാത്തത് , ക്യാമെറയിൽ വന്ന് അതും ഇതും പറയാതെ പുറത്തുള്ള ഒരു കാര്യവും പറയാതെ പ്രേക്ഷക വിധി തേടിയത് എനിക്ക് ഇഷ്ടമാണ് . റംസാന്റെ ചെരുപ്പെറിഞ്ഞ വിഷയം ഞാൻ ആഗോള പ്രശ്നമായി കാണുന്നില്ല , റിതുവിനോടുള്ള അനാവശ്യ വഴക്ക് ഒഴിവാക്കണം എന്ന് തോന്നി .ഋതുവിന്റെ പ്രശ്നങ്ങൾ നേരിടുന്ന രീതി , കൃത്യമായ നിരീക്ഷണങ്ങളും പോയിന്റ് വെച്ചുള്ള ആര്‍ഗ്യുമെന്‍റ് രീതികൾ ബ്രില്യന്‍റ് ആണ് .

Also Read:വെറും നൂറ് രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? വമ്പിച്ച ഒരു തുക തന്നെ നേടാം

Also Read: എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപ

Also Read: പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി;25000 രൂപ നിക്ഷേപിക്കൂ,5 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയൊരു തുക നേടാം

നോബി

നോബി എളുപ്പത്തിൽ ഇന്‍ഫുളവന്‍സ്ഡ് ആവുന്ന നാട്ടുമ്പുറങ്ങളിൽ കാണുന്ന ഒഴുക്കിനൊപ്പം പോകുന്ന സുഹൃത് പോലെ ആണ് .ഫിസിക്കലി അല്ലാത്ത നോബിയെ ബിഗ് ബോസ് ടീം എന്തിന് കൊണ്ട് വന്നു .എല്ലാവര്ക്കും നല്ല വശങ്ങൾ ഉണ്ട്, ഗെയിം സ്ട്രാറ്റജി ഉണ്ട്, ഫേവറിസം ഉണ്ട് , ഫ്രണ്ട് ഉണ്ട്, ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഗ്രൂപ്പ് ആകുന്നതു ഒറ്റക്ക് കളിക്കുന്നതോ വിഷയം അല്ല . കഴിഞ്ഞ വര്ഷം രജിത്കുമാർ സ്ട്രാറ്റജി ഉണ്ടാക്കിയ പ്രശ്നം ആണ് ഇത് . ഗ്രൂപ്പായി കളിക്കുന്നവർ മോശക്കാർ എന്ന്

ഗെയിം സ്പിരിറ്റ്

പൊളി ഫിറോസിന്റെയും സജ്നയുടെയും ഗെയിം സ്പിരിറ്റ്, എഫോര്‍ട്ട്, ഒക്കെ ബഹുമാനിക്കപ്പെടേണ്ടതുണ്ട് .പുറത്തു നിന്നുള്ള കാര്യങ്ങൾ പറയും എന്ന് പറഞ്ഞത് വിമര്ശിക്കപ്പെടേണ്ടതുണ്ട്. അവർ പുറത്തായി അത് തീർന്നു. അഡോണി,മജ്‌സിയ, ലക്ഷ്മി ഇവരൊക്കെ അതികം വ്യക്തത വരാതെ പോയി . എങ്കിലും നല്ല മത്സരാർത്ഥികൾ ആണ് . അനൂപും ന്യൂട്രൽ ആയി പോയി.

മണിക്കുട്ടൻ

മണിക്കുട്ടൻ ആദ്യമൊക്കെ ഗംഭീര പോക്കായിരുന്നു ടാസ്ക്, സ്‌കിറ്റ്, പ്രതികരിക്കപ്പെടേണ്ട സ്ഥലത് കൃത്യമായ പ്രതികരണം മികച്ച മത്സരാർത്ഥി ആയി മുന്നേറി. നിസ്സാര കാര്യങ്ങൾ പോലും ഇമോഷണലി ഫീൽ ആകുന്നത് പോലെ തോന്നി . അനാവശ്യമായി പുറത്തേക്ക് പോയി . തിരിച്ചു കൊണ്ട് വന്നത് ബിഗ് ടീം മറ്റു മത്സരാര്ഥികളോട് ചെയ്യുന്ന ഇന്‍ജസ്റ്റിസ് അയി തോന്നി . ടിമ്പലിന്റെ രണ്ടാം വരവ് ശരിക്കും പുള്ളിയുടെ ഇമേജ് കളയുന്നതും ഇന്‍ഫുളവന്‍സ്ഡ് ആവുന്നതുമായി തോന്നി.രണ്ടാം വരവ് ഒരു ആവറേജ് പെർഫോമൻസ് ആയി തോന്നി .

സായിയും

എനിക്ക് പേഴ്സണലി ഒട്ടും ഇഷ്ടമല്ലാത്ത രണ്ട് മത്സരാർത്ഥികൾ ആണ് ടിംപലും സായിയും. അതിനുള്ള കാരണങ്ങൾ ഞാൻ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ടിമ്പേൽ ലൈഫ് സ്റ്റോറി, ടാലെന്റ്റ് ഷോ, മോർണിംഗ് ടാസ്കിലും നിരന്തരമായി അസുഖത്തിന്റെ കാര്യം പറയുന്നുണ്ട് . എന്തെങ്കിലും ചെയ്യാൻ പറ്റാത്തത് വരുമ്പോൾ ഞാൻ വയ്യണ്ടും മൽസരിച്ചു എനിക്ക് പറ്റില്ലടോ, അറിയില്ലടോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

ബിഗ് ബോസ് ടീം

ഇത് ടിംബേലിന് ടാസ്കിൽ വിജയിച്ചാലും തോൽവി ആയാലും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കിട്ടും എന്ന രീതിയിൽ ആയി . "കുങ്കുമ പൂവേ" ഒക്കെ ഇട്ടുള്ള ആറ്റിറ്റ്യൂട് അടിപൊളി ആയിരുന്നു. ഈ അസുഖം സ്ട്രാറ്റജി ആക്കുന്നു എന്ന് എല്ലാ മത്സരാര്ഥികള്ക്കും തോന്നിയിരുന്നു . ഫിസിക്കല്‍ ഫിറ്റനസ് ഇല്ലെങ്കിൽ അങ്ങനെ ഒരു മത്സരാർഥിയെ കൊണ്ട് വന്നത് ബിഗ് ബോസ് ടീം കൊണ്ട് വന്നത് തെറ്റ് . കാരണം ഇത് അങ്ങനെ ഒരു ഷോ ആണ് .

മോഹൻലാൽ

ഫിറോസ് അത് ചോദിച്ചതും മോഹൻലാൽ ആ രീതിയിൽ വിചാരണ ചെയ്യേണ്ടതുമായ ഒരു ആവശ്യവും ഇല്ല . ഇതൊക്കെ നന്നായി മത്സരിക്കുന്നവരെ നെഗറ്റീവ് ആക്കുന്നതായി തോന്നി. ടിമ്പലിന്റെ രണ്ടാം വരവും വീട്ടുകാരുടെ പല പ്രതികരണവും ഫിറോസിനെ കൊലപാതകി എന്ന് ചിത്രീകരിച്ചതും വളരെ മോശമായി തോന്നി . രണ്ടാം വരവിൽ എടുത്ത ആറ്റിറ്റ്യൂഡ് ഒക്കെ ഞാൻ ഭയങ്കര സംഭവം എനിക്ക് പുറത് ഫാൻസ്‌ ഉണ്ട് എന്നതാണ്.

ഇന്‍റലിജെന്‍റ് ആണ്

സായി ഇന്‍റലിജെന്‍റ് ആണ് . അവിടെ എല്ലാരും പരസ്പരം മത്സരിച്ചപ്പോൾ സായ് ചെയ്തതും പറഞ്ഞതും ഒക്കെ പ്രേക്ഷകർക്ക് വേണ്ടി ആയിരുന്നു . പ്രേക്ഷകരുടെ മനസ്സിൽ കയറേണ്ടതൊക്കെ സായ് കൃത്യമായി ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. സായിയെ ആദ്യം മുതൽ ഇഷ്ടപ്പെട്ടത് ആധാരണക്കാരൻ, പാവപ്പെട്ടവൻ എന്നുള്ളതിൽ ആണ് . സായ് പല ഗ്രൂപ്പിലും കൂടി അതിന്റെ ഒക്കെ അഡ്വാന്‍റേജ് എടുത്തിട്ടുള്ള ആളും ഗ്രൂപ്പ് മാറി ഗ്രൂപ്പ് മാറി പോയിക്കൊണ്ടേ ഇരുന്നു .

റംസാൻ

കൂടെ ഉണ്ടായവർ ചെയ്തതും പറഞ്ഞതും ഒക്കെ പല അവസരത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതായി കണ്ടു. നിലപാട് ഓസ്കാർ ഇടവേളകളിൽ പറഞ് കൊണ്ടേ ഇരുന്നു .റംസാൻ അവന്റെ സ്വപ്നങ്ങൾക്കെതിരെ പറഞ്ഞു എന്ന് വരുത്തി തീർത്തു. കൂടെ കൂടി കാല് വരുന്നതാണ് ഞാൻ കണ്ടത് . പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതും വാക്കുകളിൽ കയറി പിടിച്ചു വളച്ചൊടിക്കുന്നതും ഒരുപാട് പ്രാവശ്യം കണ്ടു . കോർട്ട് ടാസ്കിൽ ഫിറോസ് പറയുന്നുണ്ട് 2 വീക്ക് ഓരോ ആളുകളുടെ കൂടെ കൂടി കൃഷിക്കാരൻ വിത്ത്‌ ഇട്ട് വിളവെടുപ്പിന് കാത്തു നില്കുന്നത് പോലെ ആണ് സായി ചെയ്തത് എന്ന് .

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം

  English summary
  Bigg Boss malayalam season 3: Personally, I do not like Manikuttan and Dimpal: A Write-up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X