• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ്ബോസിലെ യഥാർത്ഥ വില്ലനും വില്ലത്തിയും കിടിലൻ ഫിറോസും സൂര്യയുമാണ്; കാരണം പറഞ്ഞ് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ച് വളരെ രസകരമായ കുറിപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളിളെ ആരാധക സംഘങ്ങളുടെ ഗ്രൂപ്പുകളില്‍ വരുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സങ്ങളും നീക്കങ്ങളുമെല്ലാം ആരാധകര്‍ക്കിടയിലും ശക്തമാണ്. തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തുകയും വോട്ടുറപ്പിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ മണിക്കുട്ടനെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിഗ്ബോസിലെ യഥാർത്ഥ വില്ലനും സഹ വില്ലത്തിയും ആരെന്ന് ചോദിച്ചാൽ ഉത്തരം കിടിലൻ ഫിറോസും സൂര്യയുമാണെന്നാണ് നീതു സുരേഷ് എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

യഥാർത്ഥ വില്ലനോ കിടിലം

യഥാർത്ഥ വില്ലനോ കിടിലം

ബിഗ്ബോസ് വീട്ടിലെ യഥാർത്ഥ വില്ലനും സഹ വില്ലത്തിയും ആരെന്ന് ചോദിച്ചാൽ ഉത്തരം കിടിലൻ ഫിറോസും സൂര്യയുമാണ് . ഞാനീ പറയുന്നത് വായിച്ചിട്ടു വേണം പൊങ്കാലയിടാൻ വരാൻ .

സൂര്യയും ഫിറോസും പുറത്തു വച്ചേ വർഷങ്ങളുടെ പരിചയമുള്ളവരാണ് .. രണ്ടു പേരും ആര്‍ജെ കൂടിയാണ് .. ബിഗ്ബോസ് വീട്ടിലേക്ക് രണ്ടു പേരും കടന്നു വന്നത് വ്യക്തമായ പ്ലാനിംഗോടെയും .. തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു കണ്ടസ്റ്റൻ്റായ മണിക്കുട്ടൻ്റെ വരവും ഈ രണ്ടു പേർക്കും അറിയാമായിരുന്നു .. സൂര്യയ്ക്ക് 15 വർഷമായി പരിചയമുള്ള മണിക്കുട്ടൻ .. തീർച്ചയായും രണ്ടു പേർക്കും കോമൺ ഫ്രണ്ട്സുണ്ടാകും .. ആ വഴിക്ക് അറിയുകയും ചെയ്യും ..

ഓ ... സിനിമാനടൻ

ഓ ... സിനിമാനടൻ

സീൻ 1 : ആദ്യ ദിവസത്തെ മണിക്കുട്ടൻ്റെ എൻട്രി സമയത്ത് കിടിലൻ പറയുന്ന ഒരു കാര്യമുണ്ട് .. " ഓ ... സിനിമാനടൻ ... മണിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. " .. കേവലം റേഡിയോയിലെ ഒരു ഷോയിൽ പങ്കെടുക്കാൻ വന്നു എന്നതിനപ്പുറം മണിക്കുട്ടനുമായി യാതൊരു പരിചയവുമില്ലാത്ത കിടിലം അത്തരത്തിലൊരു ഡയലോഗ് പറഞ്ഞതിൽ തന്നെ സംശയിക്കാനുണ്ട് .. പോട്ടെ , ഉള്ള പരിചയം വച്ച് പറഞ്ഞു എന്ന് സമ്മതിക്കാം .. പക്ഷെ ഇതേ കിടിലത്തിൻ്റെ വായിൽ നിന്ന് അറിഞ്ഞും അറിയാതെയും പലവട്ടം വീണിട്ടുണ്ട് " ഞാനിവിടെ വന്നത് മണിയോട് മത്സരിക്കാനാണെന്ന് .. "

മണിക്കുട്ടൻ

മണിക്കുട്ടൻ

മണിക്കുട്ടൻ സിനിമയിലും സീരിയലിലും നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള അത്യാവശ്യം നല്ല സ്റ്റാർ വാല്യുവുള്ള നടൻ .. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഉള്ളത് കൊണ്ട് തന്നെ ചെറുപ്പക്കാർക്കും അതുപോലെ തന്നെ വീട്ടമ്മമാർക്കുമെല്ലാം പ്രിയങ്കരൻ .. ഒന്നുകൂടി പറഞ്ഞാൽ പ്രായ ലിംഗ ഭേദമന്യേ ആരാധകരുള്ള ചെറുപ്പക്കാരൻ..
കുബുദ്ധിയുള്ള കിടിലന് നന്നായറിയാം എത്ര പിആര്‍ വർക്ക് ചെയ്താലും മണിയെപ്പോലെയൊരു വ്യക്തിയുടെ ആരാധകവൃന്ദത്തെ മറികടക്കുന്നത് അത്ര എളുപ്പമല്ല ..

പ്ലാനിങ്ങില്‍ സൂര്യയും

പ്ലാനിങ്ങില്‍ സൂര്യയും

അവിടെ തുടങ്ങുന്നു സൂര്യയുമായി ചേർന്നുള്ള പ്ലാനിംഗ്. സാധാരണക്കാരും ചെറുപ്പക്കാരും സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന ജനുവിൻ ആരാധകരുള്ള മണിക്കുട്ടൻ്റെ പ്രേക്ഷക പ്രീതി ഇല്ലാതെയാകണമെങ്കിൽ അതിന് ഒറ്റ വഴിയേയുള്ളു .. ആയാളെ മോശക്കാരനായി ചിത്രീകരിക്കുക. അതിന് കിടിലം കണ്ട മാർഗമാണ് സൂര്യ .. പുരാണങ്ങളിൽ സമാനമായ ചില സന്ദർഭങ്ങൾ കോട്ട് ചെയ്യണമെന്നുണ്ട് .. തത്ക്കാലം അത് ചെയ്യുന്നില്ല ..നിങ്ങൾ തന്നെ ഊഹിച്ചോളു ..

സൂര്യയ്ക്ക് പ്രേമം

സൂര്യയ്ക്ക് പ്രേമം

പല ഭാഷകളിലെ പല സീസൺ ബിഗ് ബോസ് കണ്ടിട്ടുള്ള സൂര്യയ്ക്ക് പ്രേമം സ്ട്രാറ്റജിയുടെ സാത്യതകൾ മനസിലാക്കി കൊടുക്കാൻ കിടിലത്തിന് കാര്യമായി ബുദ്ധിമുട്ടേണ്ടി വന്ന് കാണില്ല. വന്നതിൻ്റെ മൂന്നാമാഴ്ച മുതൽ സൂര്യയ്ക്ക് പ്രേമം തളിരിടുന്നു .. ഏത് പുറത്ത് വച്ച് പത്ത് പതിനഞ്ച് വർഷം പരിചയമുള്ള മണിക്കുട്ടനോട് അന്നൊന്നും തോന്നാത്ത പ്രണയം .. " ഒരു പ്രേമം ജനിച്ചീടാൻ ചില നിമിഷങ്ങൾ മാത്രം " എന്നൊക്കെ കാവ്യാത്മകമായി ഫാൻസ് ഇതിനെ ന്യായീകരിക്കാറുണ്ട് .. ഓ സമ്മതിച്ചു ..

മോഹൻലാൽ എപ്പിസോഡിൽ

മോഹൻലാൽ എപ്പിസോഡിൽ

അടുത്ത മോഹൻലാൽ എപ്പിസോഡിൽ ഇക്കിളിപ്പെടുത്തുന്ന ഒരു കവിത സൂര്യയുടെ വക. മണിക്കുട്ടൻ ഏറ്റവും മാന്യമായി ആ സ്ത്രീയെ ഒരു തരത്തിലും ഇൻസൾട്ട് ചെയ്യാതെ തൻ്റെ നിലപാട് വ്യക്തമാക്കുന്നു. എന്നിട്ടവരോ ? ക്യാമറയുടെ മുൻപിൽ ലപ് ടപ്പ് , മണിയുടെ അമ്മയോട് മോനോട് എന്നെയൊന്ന് സ്നേഹിക്കാൻ പറ എന്നൊക്കെ പറയുന്നു. അവിടുത്തെ മറ്റ് മത്സരാർത്ഥികൾ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇത് മാറ്റിപ്പിടിക്കാൻ പറയുന്നു .. സൂര്യ ചെറിയ കുട്ടിയല്ല 34 വയസുള്ള മദ്ധ്യവയസ്കയാണ് .. അവർക്കതൊന്നും മനസിലാക്കാൻ കഴിവില്ല എന്നാണോ നിഷ്കളങ്കരെ നിങ്ങൾ വിചാരിച്ചിരിക്കുന്നത് ..

ബിഗ്ബോസല്ല കേട്ടോ

ബിഗ്ബോസല്ല കേട്ടോ

മുൻപ് ഉണ്ടായിരുന്ന സന്ധ്യ എന്ന മത്സരാർത്ഥി ഒരു ചേച്ചിയെപ്പോലെ ഇവരെ വിളിച്ചിരുത്തി ഉപദേശിക്കുന്നു .. അവരോട് ഇവർ പറയുന്നത് " ഞാനതൊക്കെ വിട്ടു .. ഇപ്പോ ഫ്രണ്ട്സാണ് . . " എന്നിട്ടോ ? പിന്നെയും ചങ്കരൻ തെങ്ങിന്മേൽ .. തെങ്ങിൽ തന്നെ ഇരിക്കാൻ വന്ന ചങ്കരൻ നിലത്തോട്ടിറങ്ങില്ല .. ഇറങ്ങണമെങ്കിൽ ഉത്തരവ് വരണം അവരുടെ ബോസിൻ്റെ ( ബിഗ്ബോസല്ല കേട്ടോ ). അവിടെയുള്ള മറ്റെല്ലാ മത്സരാർത്ഥികൾക്കും ഭൂരിഭാഗം പ്രേക്ഷകർക്കും ഇവരുടെ പ്രേമം അവിടെ പിടിച്ചു നിൽക്കാനുള്ള നാടകമാണെന്ന് മനസിലാകുന്നു .. ഓരാൾക്കൊഴിച്ച് ... കിടിലം ഫിറോസിനൊഴിച്ച് ..

കിടിലം ഫിറോസിൻ്റെ ഭാഷ

കിടിലം ഫിറോസിൻ്റെ ഭാഷ

കിടിലം ഫിറോസിൻ്റെ ഭാഷയിൽ " ഒരു പാവം പെൺകുട്ടിയുടെ നിഷ്കളങ്കമായ പ്രണയത്തെ അവളുടെ ഇമോഷനെ അവൻ യൂസ് ചെയ്തു .. ഞാനവനോട് ചോദിക്കും ... " ഏത് ? ഈ ഡയലോഗ് അവൻ ജനങ്ങളിലേക്ക് ഇൻജക്ട് ചെയ്യുകയായിരുന്നു. ഒന്നാലോചിച്ചു നോക്കിയേ , ഈ പറഞ്ഞത് ശരിക്കും സംഭവിച്ചാൽ മണിക്കുട്ടന് നെഗറ്റീവ് ഇമേജുണ്ടാകുക തന്നെ ചെയ്യും.
അത്തരത്തിലല്ല സംഭവിച്ചതെങ്കിലും കിടിലത്തിൻ്റെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള ഡയലോഗ് പുറത്തു വന്നു ..

സൂര്യ ധരിക്കുന്നത്

സൂര്യ ധരിക്കുന്നത്

മലയാളികളുടെ മുന്നിൽ ചന്ദനക്കുറിയും പട്ട് പാവാടയുമുടുത്ത് നടക്കുന്ന സൂര്യയ്ക്ക് ( അവളുടെ ഭാഷയിൽ വീട്ടിൽ പഠിപ്പിച്ച സംസ്കാരം ) ഒരുത്തൻ്റെ പിന്നാലെ ഒരുളുപ്പുമില്ലാതെ ആത്മാഭിമാനം കളഞ്ഞ് നടക്കുന്നതിൽ തെറ്റ് തോന്നിയിട്ടില്ലെ .. വസ്ത്രധാരണത്തിൽ മാത്രം മാന്യത മതി എന്നാണോ വീട്ടിൽ പഠിപ്പിച്ചത് . ആ വീട്ടിലുള്ള മറ്റൊരു മത്സരാർത്ഥിയായിരുന്ന ഡിംപൽ ഭാൽ സൂര്യയെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു .. " സൂര്യ ധരിക്കുന്നത് മാന്യമായ വസ്ത്രം എന്ന് പറഞ്ഞു .. എങ്കിൽ ഏതാണ് മാന്യമല്ലാത്ത വസ്ത്രം , മാന്യമല്ലാത്തതായി ഒരു വസ്ത്രമുണ്ടോ ? " ഡിംപൽ ചോദിച്ചത് പൊളിറ്റിക്കലി കറക്ടായ ഒരു ചോദ്യമാണ് .. അതിനെ വീട്ടിനകത്തുള്ള ഗ്രൂപ്പ് കളിക്കാരും പുറത്തുള്ള അന്തം ഫാൻസും മാനിപ്പുലേറ്റ് ചെയ്തു സൂര്യയുടെ വസ്ത്രത്തെ ചോദ്യം ചെയ്തു എന്നാക്കി ..

സൂര്യ കാണിച്ച നാടകം

സൂര്യ കാണിച്ച നാടകം

ആ വിഷയത്തിൽ സൂര്യ കാണിച്ച ഒരു നാടകമുണ്ട് .. തറയിലിരുന്ന് നിരങ്ങൽ ... എനിക്കത് കണ്ടിട്ട് ആ സ്ത്രീയോട് അറപ്പാണ് തോന്നിയത് .. ഉത്തരമില്ലാത്തതിന് തറയിലിരുന്ന് നിരങ്ങൽ .ആ വഴക്കിനിടയിൽ വാഷ് റൂമിൻ്റെ ഭാഗത്ത് വച്ച് ഡിംപൽ ഒരു വാചകം പറഞ്ഞു. " അടുത്ത അഞ്ച് സീസണിലേക്കുള്ള സ്ക്രിപ്റ്റ് അവരുടെ കൈയിലുണ്ടെന്ന് " - ബിഗ്ബോസ് വീട്ടിൽ കേട്ട എറ്റവും വില പിടിപ്പുള്ള സത്യമായിരുന്നു അത് .. പക്ഷെ അതും വീട്ടിനകത്തുള്ളവരും പുറത്തുള്ള ഡിംപലിൻ്റെ ഹേറ്റേർസും ഗൗനിച്ചില്ല .. ഒരു പക്ഷെ അവിടെയുള്ള എല്ലാവരെയും ഏറ്റവും നന്നായി മനസിലാക്കിയത് ഡിംപലായിരിക്കണം ..

ഫിറോസിന് മനസ്സിലായി

ഫിറോസിന് മനസ്സിലായി

കിടിലം ഫിറോസിന് അതും മനസിലായി .. മണിക്കുട്ടൻ കഴിഞ്ഞാൽ എതിരാളിയായി നിൽക്കുന്നത് ഡിംപലാണെന്ന് .
അതിനയാൾ ചെയ്തത് നാട്ടുകൂട്ടം ടാസ്കിൽ പറയാൻ അവളുടേതായ പാകപ്പിഴകൾ പലതുമുണ്ടായിരുന്നിട്ടും അവളുടെ അസുഖത്തെ പിടിച്ചു .. ടാസ്ക് കഴിഞ്ഞും അയാൾ ജനങ്ങളിലേക്ക് പലതും ഇൻജക്ട് ചെയ്തു ..

1. വാഷ് റൂമിനടുത്തിരുന്ന് മറ്റുള്ളവരോട് " ഞാനിതുപോലത്തെ ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട് അത് കൊണ്ട് എനിക്കറിയാം ഇവളുടെ കാപട്യം ..

2 . ക്യാമറ നോക്കി " അവൾക്ക് ക്യാൻസർ പേഷ്യൻ്റാകാനുള്ള ക്വാളിറ്റിയില്ല "

3. സ്മോക്കിംഗ് റൂമിൽ വച്ച് " പപ്പ ആ ആൻ്റിയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല .. പണ്ട് ആൻ്റിക്ക് ഒരസുഖം ഉണ്ടായിരുന്നു .. ഇപ്പോ ആൻ്റിക്കസുഖമില്ല .. ( എത്ര വലിയ നുണയാണത് .. 2019 ലും ഡിംപലിന് ഒരു സർജറിയുണ്ടായിരുന്നു .. ജീവിത കാലം മുഴുവൻ വേദനയനുഭവിക്കണം .. നിശ്ചിത ബോഡി വെയ്റ്റ് മെയിൻ്റെയിൻ ചെയ്യണം , പ്രസവം പോലെയുള്ള ചില കാര്യങ്ങളൊന്നും പോസിബിൾ അല്ല എന്നിരിക്കെ അയാൾ ജനങ്ങളിലേക്ക് കുത്തിവയ്ക്കുന്നതാണത്. )

ഡിംപല്‍ ഭാല്‍

ഡിംപല്‍ ഭാല്‍

ആ കുട്ടിയുടെ നിശ്ചയദാർഢ്യം , ചങ്കൊറപ്പ് ഇതൊക്കെ കൊണ്ട് മാത്രമാണ് അവളവിടെ പിടിച്ചു നിൽക്കുന്നതെന്ന് അയാൾക്കറിയാം .. തുടർച്ചയായി നോമിനേഷനിൽ വന്നിട്ടും ഔട്ട് ആകാത്ത ഡിംപലും അയാൾക്ക് നോട്ടപ്പുള്ളിയായി .. മലയാളികളുടെ ഒരു രീതി വച്ച് കുട്ടിയുടുപ്പിട്ട് മുറി മലയാളം പറഞ്ഞു നടക്കുന്ന ഡിംപലിനെ പോലൊരു കുട്ടിയെ മലയാളികൾ സ്വീകരിക്കാൻ ഇടയില്ലാത്തതാണ് എന്നിരിക്കെ ഓരോ എവിക്ഷൻ കഴിയുമ്പോഴും അവൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത് ' വേറൊരുത്തിയെ പട്ട് പാവാടയും ചന്ദനക്കുറിയും ഇടുവിച്ച് , പ്രേമിക്കാൻ ഉപദേശിച്ചിരുത്തിയിരിക്കുന്ന കിടലത്തെ അലോസരപ്പെടുത്തുന്നു .. സ്വാഭാവികം .

( മലയാളികൾ അത്തരം ചില പഴഞ്ചൻ ചിന്താഗതികളെ തച്ചുടച്ച ഒരു സീസൺ കൂടിയാണിതെന്ന് അഭിമാനത്തോടെ പറയാം )

നാട്ടുകൂട്ടം ടാസ്കിൽ

നാട്ടുകൂട്ടം ടാസ്കിൽ


നാട്ടുകൂട്ടം ടാസ്കിൽ ഡിംപലിനെതിരെ മെനഞ്ഞ നുണ പക്ഷെ കൈയിൽ നിന്നു പോയി എന്നയാൾക്ക് മനസിലായി .. തീർത്തും യാതൊരു മനോബലവും ഇല്ലാത്ത പേടിത്തൊണ്ടനായ കൺടസ്റ്റൻ്റാണ് ഫിറോസ് എന്ന് ആ സംഭവത്തോടെ മനസിലായി .. വീട്ടിൽ പോകണം എന്ന് പറഞ്ഞതും പിന്നീട് നടന്ന കോയിൻ ടാസ്കിൽ ഡിംപലിനെ ഒട്ടി നിന്നതും അവളെ തോളിലേറ്റി ടാസ്കിൽ സഹായിച്ചതും ഡിംപലിൻ്റെ പിതാവിൻ്റെ വിയോഗം തനിക്കു നേരെ വരുമോ എന്ന് ഭയന്ന് കരഞ്ഞ് നിലവിളിച്ചതുമെല്ലാം ..

സൂര്യയും കിടിലനും

സൂര്യയും കിടിലനും

പക്ഷെ മണിയ്ക്കെതിരെയുള്ള " സൂര്യ " എന്ന ആയുധം തൻ്റെ വരുധിയിലാണെന്ന് ഓരോ വട്ടം അവൾ സേവ് ആകുമ്പോഴും അയാൾ കരുതുന്നു . സൂര്യ സേവാകുന്നതിലൂടെ ഏറ്റവും സന്തോഷിക്കുന്നത് കിടിലനാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എവിക്ഷൻ കഴിയുമ്പോൾ സൂര്യയും കിടിലനും തമ്മിൽ ഒരു പ്ലാനിംഗുണ്ട് .. സൂര്യയുടെ ഗെയിം യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത് കിടിലമാണ് .. പ്രേമ നാടകം കൊണ്ട് മണിയെ ഔട്ട് ആക്കി കപ്പടിക്കാം എന്നും സൂര്യയെ ഫൈനൽ ഫൈവിൽ എത്തിക്കാമെന്നും കിടിലൻ്റെ ഗെയിം പ്ലാനാണ് .. അതുകൊണ്ടാണ് സൂര്യ നാലും തുനിഞ്ഞ് ജയിക്കാൻ എന്ത് തറ പരിപാടിക്കും തയ്യാറായി നിൽക്കുന്നത് ..

മണിക്കുട്ടൻ പോയപ്പോൾ

മണിക്കുട്ടൻ പോയപ്പോൾ

എന്ത് കാരണം കൊണ്ടാണെങ്കിലും പുറത്ത് പോയ മണി ... ( മണിക്കുട്ടൻ പോയപ്പോൾ ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞ സൂര്യ ) അയാൾ തിരിച്ചു വന്നപ്പോൾ വീണ്ടും പ്രേമ നാടകം നടത്തുന്നു .. കാരണം ആ സ്ത്രീക്കു കിട്ടിയിരിക്കുന്ന നിർദ്ദേശം അതാണ്. അല്ലെങ്കിൽ പത്തു മുപ്പത്തിനാല് വയസുള്ള ഒരു സ്ത്രീ ഇത്രയ്ക്ക് അധപതിക്കുമോ ? ഇനി സായി .. കിടിലന് ഈ അടുത്താണ് മനസിലായത് സായിക്കും നല്ല ഫാൻസ് പവറുണ്ടെന്ന് .. ഒരു പക്ഷെ ഡിംപൽ പോയ ശേഷമാകണം അത് നന്നായി മനസിലായത് .. മണിക്കും ഡിംപലിനുമെതിരെ ഒരുക്കിയ തേർഡ് റേറ്റ് ഗെയിം സ്ട്രാറ്റജി ഇനിയയാൾ സായിക്കെതിരെയും ഉപയോഗിക്കും ..

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
  ഗെയിം സ്ട്രാറ്റജി

  ഗെയിം സ്ട്രാറ്റജി


  ശരിക്കും കിടിലത്തിനെ നിയന്ത്രിക്കുന്നത് ഭയമാണ് .. നേർക്കുനേരെ പൊരുതാൻ ധൈര്യമില്ല .. അതു കൊണ്ട് എന്തിനും തയാറായി നിൽക്കുന്ന സൂര്യയെ ഉപയോഗിക്കുന്നു ..

  ഇത് വരെ ഇറക്കിയ തരംതാഴ്ന്ന സ്ട്രാറ്റജികൾ

  1. പെണ്ണ്
  2. നുണ , വളച്ചൊടിക്കൽ

  മൂന്നാമത്തത് സായിക്കെതിരെയായിരിക്കും ..

  വ്യക്തിത്വമില്ലാത്ത വെറും " ചീപ്പ് " ഗെയിം സ്ട്രാറ്റജി .. !!

  ഇനിയൊരു വിറ്റുള്ളത് മണിക്കുട്ടൻ ഔട്ട് ആകാതെയും സായി ഇയാൾ വിരിക്കുന്ന വലയിൽ വീഴാതെയും ഡിംപൽ തിരിച്ചു വരികയും കൂടി ചെയ്താൽ , മിന്നാരം സിനിമയിൽ മുടി പിന്നിപ്പറിക്കുന്ന കുതിരവട്ടം പപ്പുവിനെപ്പോലെയിരിക്കുന്ന കിടിലത്തെ നമുക്ക് കാണാം ..

  ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

  English summary
  bigg boss malayalam season 3; real villains are kidilam firoz and soorya write up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X