ഡിംപലിനേക്കാള്‍ മികച്ചത് ഋതു: മണിക്കുട്ടനോട് ഇഷ്ടക്കേട് തോന്നിയത് ആ ഒരു കാര്യത്തില്‍ മാത്രം-കുറിപ്പ്
കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ബിഗ് ബോസം മലയാളം സീസണ്‍ 3 താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ എട്ട് മത്സരാര്‍ത്ഥികളാണ് ഷോയില്‍ അവസാനിക്കുന്നത്. ഇതില്‍ ഋതുമന്ത്ര, ഡിംപല്‍ ഭാല്‍ എന്നീ രണ്ട് വനിതാ മത്സരാര്‍ത്ഥികളുമുണ്ട്. രണ്ടുപേര്‍ക്കും വലിയ ആരാധക പിന്തുണയുമുണ്ട്.
എന്നാല്‍ ചില കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഡിംപല്‍ പാലിനേക്കാള്‍ ഋതുമന്ത്രയാണ് മികച്ച് നില്‍ക്കുന്നതെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ സീസണില്‍ വിജയിക്കാന്‍ സാധ്യത മണിക്കുട്ടനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ്സ് ഏകദേശം എല്ലാ എപ്പിസോഡുകളും തന്നെ മുടങ്ങാതെ കണ്ടിട്ടുണ്ട്. വിജയിയെ തീരുമാനിക്കാൻ പ്രേക്ഷകർക്ക് പൂർണമായും സ്വാതന്ത്ര്യം കിട്ടിയിരിക്കുന്ന സ്ഥിതിക്ക് വളരെ വിവേകത്തോടെ തന്നെ നമ്മൾ വിജയിയെ തിരഞ്ഞെടുക്കണം. അത് ആ ഷോയോട് നമ്മൾ പ്രേക്ഷകർ പുലർത്തേണ്ട നീതിയാണ്..

ഇനി ബിഗ് ബോസ്സ് ആദ്യം മുതൽ കണ്ട ഒരു സാധാരണ പ്രേഷക എന്ന നിലയിൽ, എന്റെ അഭിപ്രായത്തിൽ ആദ്യ 3 സ്ഥാനങ്ങളിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയപ്പെട്ട മത്സരാർത്ഥികളിലേക്ക് വരാം. ഷോ തുടങ്ങിയപ്പോൾ ആകെ അതിൽ പരിചിതമായ മുഖങ്ങളായി മുൻപ് കണ്ടിട്ടുള്ളത് നോബി മാർക്കോസ്, മണിക്കുട്ടൻ, റംസാൻ, കിടിലൻ ഫിറോസ് തുടങ്ങിയവരെ മാത്രമായിരുന്നു.

അതിൽ ആദ്യമേ ഒരു വിജയി ആയി മനസ്സിൽ കണ്ടത് കിടിലൻ ഫിറോസിനെ തന്നെ ആയിരുന്നു. കാരണം അദ്ദേഹത്തെ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ പിന്തുടരാറുണ്ട്. അദ്ദേഹത്തിന് ആ സമയത്തൊക്കെ തന്നെ ജനങ്ങൾക്കിടയിൽ ഉള്ള പിന്തുണയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന് ബിഗ് ബോസ്സ് എന്ന മത്സരത്തിലും ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു.. ആ തോന്നൽ ഒട്ടും തന്നെ തെറ്റിയിട്ടും ഇല്ല. ഒരു വലിയ യുവാക്കളുടെയും, യുവതികളുടെയും ആരാധകകൂട്ടം അദ്ദേഹത്തിനുണ്ട്..

അതിപ്പോ അദ്ദേഹം ടൈറ്റിൽ വിന്നർ ആയാലും, ഇല്ലെങ്കിലും അങ്ങനെ തന്നെ ഉണ്ടാകുമെന്നതിൽ സംശയമില്ല. പക്ഷെ ഒരു ഗെയിമർ എന്ന നിലയിൽ അദ്ദേഹത്തിന് പൂർണമായും വിജയിക്കാൻ സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്... കാരണം, ഒരിക്കലും ഒരു വാചക കസർത്തു നടത്താനുള്ള സ്ഥലമല്ല ബിഗ് ബോസ്സ്.. തന്റെ വാക്കുകൾ കൊണ്ട് ആരെയും വീഴ്ത്താം എന്നൊരു അഹങ്കാരം നിറഞ്ഞ ആറ്റിട്യൂട് അദ്ദേഹത്തിന് ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

കൂടെയുള്ളവരെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് പലപ്പോഴും അദ്ദേഹം തളർത്തിയിട്ടും ഉണ്ട്.. പക്ഷെ ഇപ്പോൾ ഉള്ള 8 പേരിൽ എന്തുക്കൊണ്ടും ആദ്യ 3 ൽ വരാനുള്ള മരുന്നൊക്കെ പുള്ളി അവിടെ കൊടുത്തിട്ടുണ്ട്.. ആദ്യ 3 ൽ ഒരാളായി പുള്ളി വരും എന്നതിലും സംശയമില്ല.. നല്ല ജനപിന്തുണ പുറത്ത് ഉള്ളതുകൊണ്ട് ടൈറ്റിൽ വിന്നർ ആകാനും സാധ്യത ഇല്ലാതില്ല..

ഇതുവരെയുള്ള ജനപിന്തുണ നോക്കിയാലും, ബിഗ് ബോസ് വീടിനകത്തു ഉണ്ടായിരുന്നപ്പോൾ ഉള്ള മത്സരവിര്യം കണക്കിലെടുത്താലും മൂന്നാം സീസണിലെ വിജയി മണിക്കുട്ടൻ തന്നെ ആകാനാണ് സാധ്യത. കാരണം ഇപ്പോൾ ഈ മൂന്നാം സീസൺ അറിയപ്പെടുന്നത് പോലും പുള്ളിയുടെ പേരിൽ ആണ്. ബിഗ് ബോസ്സ് കാണാത്ത ആളുകൾക്ക് പോലും പുള്ളിയുടെ പിന്തുണ കണ്ടിട്ട് പുള്ളിയോട് ഒരു ചായ്‌വ് ഉണ്ട്.

മാത്രമല്ല, സിനിമാ, സീരിയൽ രംഗത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും മണിക്കുട്ടന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തുണ്ട്. അതൊക്കെ പുള്ളിക്ക് ഒരുപാട് റീച് കിട്ടാൻ സഹായിച്ചിട്ടുണ്ട്.. ആകെ മണിക്കൂട്ടനിൽ ഒരു ഇഷ്ടക്കേട്, കല്ലുകടി ഒക്കെ തോന്നിയത് ഷോ ക്വിറ്റ് ചെയ്തപ്പോഴും, അവസാന ദിവസങ്ങളിൽ ഡിംപൽ ഭാൽ ആയുള്ള സൗഹൃദവും കണ്ടപ്പോൾ മാത്രമാണ്.

(ഡിംപൽ ആയുള്ള ആ അവസാന ദിവസങ്ങളിലെ സൗഹൃദം നല്ല ഓവർ ആയിരുന്നു.. എല്ലാവരും ഡിംപലിനെ പൊക്കിനടക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.. ) സൂര്യക്ക് പുള്ളിയോട് ഉള്ള ഇഷ്ടമൊക്കെ പുള്ളി എത്ര മനോഹരം ആയിട്ടാണ് കൈകാര്യം ചെയ്തത്.. 90% മണിക്കുട്ടൻ തന്നെയാകും വിജയി എന്നു തോന്നുന്നു.. പുള്ളി അതിന് ഒരു പരിധിവരെ അർഹനായതുക്കൊണ്ട് ടൈറ്റിൽ വിന്നർ ആയാലും അതിനോട് ഒരു വിയോജിപ്പും ഇല്ല.. യോജിപ്പ് മാത്രം..

ഇനി എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി. ഈ സീസണിൽ അത് ഋതു മന്ത്ര ആണ്. ആദ്യ 50 എപ്പിസോഡുകളിൽ ഇവരോട് യാതൊരു താല്പര്യവും തോന്നിയിട്ടില്ല.. പിന്നീട് ഏകദേശം 90 എപ്പിസോഡുകൾ കഴിഞ്ഞപ്പോ വെറുതെ ഋതുവിനെ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ അവരുടെ സംസാര രീതികളോടും, ആറ്റിട്യൂടിനോടും ഓക്കെ ഒരു ഇഷ്ടം തോന്നി. പഴയ എപ്പിസോഡുകൾ വീണ്ടും കണ്ടുനോക്കി. മറ്റുള്ളവർ ചൊറിയാനൊക്കെ ചെല്ലുമ്പോ എത്ര നൈസ് ആയിട്ടാണ്, ചിരിച്ചുകൊണ്ട് പുള്ളിക്കാരി അതിനെ കൈകാര്യം ചെയ്യുന്നത്.
Recommended Video

ആകെ റംസാന്റെ അടിയും, തൊഴിയും ഇരുന്നു കൊള്ളുന്നത് കണ്ടപ്പോ മാത്രമാണ് അവരോട് ഒരു വിയോജിപ്പ് തോന്നിയിട്ടുള്ളത്.. അവസ്ഥകൾ പറഞ്ഞു ആരുടെയും സിംപതി വാങ്ങാൻ പോയിട്ടില്ല, ഗെയിമുകളിൽ എല്ലാം നല്ല പാർട്ടിസിപ്പേഷനും പുള്ളിക്കാരി നൽകിയിട്ടുണ്ട്.. ആദ്യ മൂന്നിൽ ഇവർ വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു..
NB; എന്തുകൊണ്ടും ഡിംപൽ ഭാലിനെക്കാൾ ഈ ഷോയിൽ മികച്ചത് ഋതു തന്നെയാണ്..
തികച്ചും വ്യക്തിപരമായ അഭിപ്രായം
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications