ഡിംപലിന് വേണ്ടി അത് ചെയ്യാന്‍ പുറത്ത് ആളുണ്ട്, ഋതുവിനില്ല: നേരിടാന്‍ പോവുന്നത് വലിയ വെല്ലുവിളി
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു. നിലവില്‍ ശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍ പ്രധാനമായും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞപ്പോള്‍ സൂര്യയോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു ഗെയിം ആയിരുന്നു ഋതു കളിച്ചിരുന്നത്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഴിഞ്ഞ 91 ദിവസങ്ങളിലും നേരിടേണ്ടി വന്നിട്ടില്ലാത്ത ചലഞ്ചിലൂടെ ആകും ഋതുവിന് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ടോ പോവേണ്ടി വരികയെന്നാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അതിനായി ചില ഉദാഹരങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നു. സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ വൈറലായ ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഋതു മന്ത്ര
ഈ കഴിഞ്ഞ 91 ദിവസങ്ങളിലും നേരിടേണ്ടി വന്നിട്ടില്ലാത്ത ചലഞ്ചിലൂടെ ആകും ഋതുവിന് ഇനിയുള്ള ദിവസങ്ങളിൽ (അതെത്ര തന്നെ ആയാലും), കടന്നു പോകേണ്ടി വരിക. ഇത്രയും നാൾ റിതു പ്രത്യക്ഷത്തിൽ മത്സരിക്കേണ്ടി വന്നിട്ടുള്ളത് താരതമ്യേന പ്രേക്ഷക സപ്പോർട്ട് കുറഞ്ഞ ഒരു കൂട്ടം ആളുകളോടായിരുന്നു.

ഡിംപലുമായി പ്രശ്നങ്ങൾ
ഇടക്കൊക്കെ ഡിംപലുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഡിംപല്‍ ഫാൻസ് ഋതുവിനെ "ഒരു അപകടം" ആയ കാണാതിരുന്നത് കൊണ്ട് വലിയ രീതിയിൽ അതിനെതിരെ ഡിംപ്ൾ ആർമിയിൽ നിന്നും ഒരു നീക്കം ഉണ്ടായിട്ടില്ല. റിതു ആദ്യമായി ഒരു മസ്സിവ് ലെവലിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത് സായിയോടുള്ള പ്രശ്നങ്ങൾക്ക് ശേഷമാണ്.

രമ്യയും സൂര്യയും
സായ്ക്ക് ഒരുപക്ഷെ ഹൗസിൽ ഏറ്റവും ദേഷ്യം ഉള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വ്യക്തി ആയിരിക്കും ഇപ്പോൾ ഋതു. കഴിഞ്ഞ ദിവസങ്ങളോടെ രമ്യയും സൂര്യയും ഹൌസ് വിട്ട സ്ഥിതിക്ക് ഇനി ടിമ്പലിന്റെയും അടുത്ത ഫോക്കസ് റിതു തന്നെ. (അത് പുറത്തു പോയി കളി കണ്ടിട്ട് വന്നിട്ടാണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല.)

പുറത്തെ സപ്പോര്‍ട്ട്
പുറത്തു ഏറ്റവും കൂടുതൽ "ഫാൻസ്" ഉള്ള രണ്ടു മത്സരാർത്ഥികൾ എന്ന നിലക്ക്, ഈ രണ്ടുപേർ ഹൗസിനുള്ളിൽ ഉയർത്തുന്ന ആരോപണങ്ങൾക്കെതിരെ റിതു 200 % കൺവിൻസിങ് ആകുന്ന രീതിയിൽ എങ്കിലും മറുപടികൾ പറഞ്ഞാലേ സോഷ്യൽ മീഡിയയിൽ ഋതുവിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് എതിർ ചേരിയിൽ നിൽക്കുന്ന 'മജോരിറ്റി യോട്' പിടിച്ചു നില്ക്കാൻ എങ്കിലും പറ്റു.

ലാലേട്ടൻ എപ്പിസോഡിൽ
ചെറിയൊരു ഉദാഹരണം കൂടി പറഞ്ഞവസാനിപ്പിക്കാം. കഴിഞ്ഞ ദിവസം ലാലേട്ടൻ എപ്പിസോഡിൽ ഡിംപല്‍ ചൂണ്ടി കാണിച്ച ഇഷ്യൂ നടന്നത് പഴയ ഏതോ എപ്പിസോഡ് ആണ്. ആ വീഡിയോ തിരഞ്ഞു കണ്ടുപിടിച്ചു, എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി എഫ്‌ഫോർട് എടുക്കാൻ ഡിംപലിന് ആളുകൾ ഉണ്ട്.

മത്സരം അഞ്ചാം സ്ഥാനത്തേക്കോ
അതെ സ്കെലിൽ തിരിച്ചു അടിക്കാൻ ഋതുവിന് വേണ്ട സപ്പോർട്ട് നിലവിൽ ഉള്ളതായി തോന്നുന്നില്ല. സായി, മണിക്കുട്ടൻ, ഡിംപ്ൾ, കിടിലം എന്നിവർക്ക് ശേഷം അഞ്ചാം സ്ഥാനത്തേക്ക് മാത്രമേ റിതു മത്സരിക്കേണ്ടതൊള്ളൂ. (ഫാൻ ബേസിന്റെ അടിസ്ഥാനത്തിൽ). ഇതേ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു വ്യക്തി അനൂപ് ആണ്.

ഒരുപക്ഷെ
മുകളിൽ പറഞ്ഞ 4 പേരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് പുറത്തു ആരുടേയും വിമര്ശനങ്ങളോ ഡിഗ്രിഡിങ്ങോ നേരിടേണ്ടി വരില്ല അനൂപിന്. അതും ഋതുവിന്റെ ഫൈനൽ പ്രവേശനത്തിന് വിലങ്ങു തടി ആകും. അങ്ങനെ എങ്കിൽ ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെ കാണാതെ പുറത്തു പോകുന്ന അവസാനത്തെ ആൾ ഒരുപക്ഷെ ഋതു ആയിരിക്കും. കാത്തിരുന്നു കാണാം.












Click it and Unblock the Notifications