കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായി പിന്തുടരുന്നത് മോശം ഗെയിം സ്ട്രാറ്റജി; ഭാഗ്യലക്ഷ്മിയോട് കാട്ടിയത് ഉദാഹരണം; വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് താരങ്ങളെ ഗെയിം സ്ട്രാറ്റജിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ വരാറുള്ളത്. ഒരു തരത്തേയും വിമര്‍ശിച്ചും പ്രശംസിച്ചും കൊണ്ടുള്ള ഇത്തരം കുറിപ്പുകള്‍ക്ക് വലിയ പ്രചാരണവും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ സായി വിഷ്ണുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേമായിക്കൊണ്ടിരിക്കുന്നത്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

എപ്പോഴും ഒരു സിനിമ നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സായി അവന്റെ കഴിവ് പുറത്തെടുക്കാൻ ഒരുപാട് അവസരം കിട്ടിയിട്ടും ഒരു അംശം പോലും പുറത്തെടുത്തിട്ടില്ലാത്ത താരമാണ് സായ് വിഷ്ണുവെന്നാണ് ഒരു ബിഗ് ബോസ് ആരാധകന്‍ വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സായി ഒരു അവലോകനം...

സായി ഒരു അവലോകനം...

സായിയെ പലരും പൊക്കി പിടിച്ചു നടക്കുന്നത് കാണാം അത് ഓരോരുത്തരുടെയും ഇഷ്ടം പക്ഷെ സായി ഒരു നല്ല ഗെയിം ആണോ നമുക്കൊന്ന് പരിശോധിക്കാം..

എപ്പോളും ഒരു സിനിമ നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സായി അവന്റെ കഴിവ് പുറത്തെടുക്കാൻ ഒരുപാട് അവസരം കിട്ടിയിട്ടും ഒരു അംശം പോലും പുറത്തെടുത്തിട്ടില്ല ടാലെന്റ ഷോ യിലും, അതിന് മുൻപ് ഓരോ സിനിമയിലെ പാട്ട് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോളും അതിന് ശേഷം വന്ന മറ്റൊറു കാരക്റ്റർ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എല്ലാം സായി സായി ആയിട്ട് നിന്നതല്ലാതെ വട്ട പൂജ്യം ആയിരുന്നു..

ഗ്രൂപ്പിസം

ഗ്രൂപ്പിസം


ഇനി ഈ സായി പറയുന്ന ഗ്രൂപ്പിസം എന്താണ് എന്ന് നോക്കാം... സായി എന്നും ഓരോ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പക്ഷെ അത് അവന്റെ ആവശ്യങ്ങൾക്ക് മാത്രമായിരുന്നു എന്ന് മാത്രം ഒരു ഗ്രൂപ്പിന്റെ ഭാഗമാകുകയും എല്ലാ ചർച്ചകളിൽ പങ്കെടുക്കുകയും എതിർ ഗ്രൂപ്പിലെ മത്സരാർഥികളുടെ കുറ്റം പറയുകയും എന്നിട്ട് അതിലൂടെ ഇരു കൂട്ടർക്കും നെഗറ്റീവ് ഉണ്ടാക്കി മാറി ഇരിക്കുക ഇതായിരുന്നു സായിയുടെ പരുപാടി.

റംസാൻ, ഋതു ടീമിലേക്ക്

റംസാൻ, ഋതു ടീമിലേക്ക്

ആദ്യ ആഴ്ചകളിൽ സ്വന്തം അമ്മയെ പോലെ ആണ് എന്ന് ഭാഗ്യലക്ഷ്മി ചേച്ചിയോട് പറയുകയും ആ ഗ്രൂപ്പിൽ ഇരുന്ന് ഡിമ്പിൾ, മണിക്കുട്ടൻ, അനൂപ് എന്നിവരെ നിരന്തരം കളിയാക്കിയിരിന്ന ആളാണ് സായി. എന്നിട്ട് അതെ സായി അവന്റെ ആവശ്യം വന്നപ്പോൾ ഭാഗ്യലക്ഷ്‌മി ചേച്ചിയെ പലതരത്തിലും പലരോടും മോശമായി പറഞ്ഞു കൊണ്ട് ചിത്രീകരിച്ചു എന്ന് മാത്രമല്ല അഡോണി, സായി, റംസാൻ, ഋതു ടീമിലേക്ക് സജീവമാക്കുകയും ചെയ്തു.

മാന്യനായി രക്ഷപ്പെട്ടു

മാന്യനായി രക്ഷപ്പെട്ടു

അവിടെ നിന്ന് സായിയെ ക്യാപ്റ്റൻ ആക്കാൻ വരെ സഹായിച്ചത് ഇവരാണ് ആ അവരെ തന്നെ കുതികാൽ വെട്ടി മറ്റുള്ളവരോട് കുറ്റവും പറഞ്ഞ് നേരെ പൊളി ഫിറോസ് സജ്‌ന എന്നിവരോട് കൂടുതൽ അടുത്തു. അവർക്ക് വേണ്ടി പലപ്പോളും വാദിച്ചു അതെ സായി തന്നെ ആണ് തക്കം കിട്ടിയപ്പോൾ പൊളി ഫിറോസിനെ പുറത്താക്കണം എന്ന് വാദിച്ചതും അവൻ പൊളി ഫിറോസിനോട് പറഞ്ഞ കാര്യങ്ങൾ അങ്ങേര് വിളിച്ചു പറഞ്ഞപ്പോൾ അത് നിഷേധിച്ചു കൊണ്ട് സ്വയം മാന്യനായി രക്ഷപ്പെട്ടു...

മണിക്കുട്ടൻ ഡിംപല്‍

മണിക്കുട്ടൻ ഡിംപല്‍

അതിന് ശേഷം ഒരു കൂടാരമില്ലാതെ ഇരുന്ന സായിക്ക് നാട്ടുകൂട്ടം ടാസ്ക്കിലൂടെ പണ്ട് കുറ്റം പറഞ്ഞു നടന്നിരുന്ന അനൂപ്, മണിക്കുട്ടൻ ഡിംപല്‍ ഗ്രൂപ്പിനെ കൂടെ കൂട്ടുകയും കൂടാതെ തിരിച്ചു വന്ന രമ്യ തനിക്ക് പരദൂഷണം പറയാൻ ഉള്ള ആളായി. സായിയെ തിരഞ്ഞെടുത്തതും ഇപ്പൊ സായിക്ക് തന്റെ ടീമിൽ ഉള്ള ആളുകൾ വലുതും പണ്ട് തന്റെ ടീമിൽ ഉണ്ടായിരുന്ന എന്നാൽ ഇന്ന് തന്റെ എതിർ ടീമിൽ ഉള്ള ആളുകൾ ശത്രുക്കളും ആയി മാറിയത്.. ഇനി ഒരു കാര്യം ഓരോ സമയത്തും അതാത് ടീമിന് വേണ്ടി വാദിച്ച സായി ആണ് ഇന്ന് ഗ്രൂപ്പ്‌ തെറ്റാണ് എന്ന് വാദിക്കുന്നത്...

ഗെയിം സ്ട്രാറ്റജി

ഗെയിം സ്ട്രാറ്റജി

ഇനി സായിയുടെ ഗെയിം സ്ട്രാറ്റജി കൃത്യമായി തന്റെ ഇല്ലായ്മയെയും സ്വപ്നങ്ങളെയും പ്രാരാബ്ധങ്ങളെയും മാർക്കറ്റ് ചെയ്തു മുന്നോട്ട് പോകുന്ന വ്യക്തി ആണ് എന്നാൽ മറ്റുള്ളവർ അത് ചെയ്യുമ്പോൾ സായി അതിനെ മോശമാക്കി പറയുകയും ചെയ്യും അതിന് ഉദാഹരണം ആണ് സൂര്യയെ തന്റെ അമ്മയുടെ കഥ ഗെയിം ആണെന്ന് പറഞ്ഞതും ഋതു തന്റെ അച്ഛന്റെ കാര്യം പറഞ്ഞത് അത്ഗെയിം ആണെന്ന് പറഞ്ഞതും ആദ്യ ആഴ്ചകളിൽ ഡിമ്പിൾ അസുഗം ഗെയിം ആണെന്ന് പറഞ്ഞതും ഒക്കെ...

രണ്ട് നിലപാടോ

രണ്ട് നിലപാടോ

ഇനി സായിയുടെ നിലപാടുകളെ കുറച്ചു പറയാം സായി പലപ്പോളും താൻ ഉള്ള ഗ്രൂപ്പ്‌ വേണ്ടി വാദിക്കയും എന്നാൽ ഗ്രൂപ്പ്‌ കളികളെ എതിർക്കുകയും ചെയ്യുന്ന രണ്ട് നിലപാട് ഉള്ള ആളാണ്. പലപ്പോളായി സായി പറഞ കാര്യങ്ങൾ അയാൾ ജയിക്കുന്നതിന് വേണ്ടി നിഷേധിക്കുകയും കള്ളം പറയുകയും ചെയ്ത വ്യക്തി ആണ് ഇനി പലപ്പോലായി സൗഹൃദങ്ങളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കുകയും എന്നിട്ട് ആ സൗഹൃദത്തെ തന്നെ പിന്നീട് ഗെയിം വേണ്ടി മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്ത ആളാണ് സായി...

ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ സായിയിലെ വൈരുദ്യങ്ങളെ ഒരുപാട് തുറന്ന് കാണിക്കാൻ ഉണ്ടാകും തത്കാലം ഇതിൽ നിർത്തുന്നു... വെട്ടുക്കിളികൾക്ക് ഇത് സത്യമാണ് എന്ന് അറിയാം പക്ഷെ സമ്മതിച്ചു തരില്ല എന്നറിയാം എന്നാലും നമോവാകം...

(അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം)

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

English summary
Bigg Boss malayalam season 3: Sai Vishnu as the contestant who portrayed Bhagyalakshmi badly in many ways; note Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X