അയാള്‍ ബിഗ് ബോസ് വിന്നര്‍ ആകുമോ എന്നറിയില്ല; പക്ഷെ അവസാന 5 ല്‍ ഉറപ്പായും ഉണ്ടാവും- വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിശക്തമായ മത്സരമാണ് ഓരോ മത്സരാര്‍ത്ഥിയും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് പുറത്ത് പോയ ഡിംപല്‍ ഭാല്‍ കൂടെ തിരികെ എത്തിയതോടെ മത്സരത്തിന്‍റെ തീവ്രതയും വര്‍ധിച്ചു. വിന്നര്‍ ആരാകും എന്ന് പ്രവചിക്കുക അസാധ്യമായൊരു ഘട്ടത്തിലാണ് മത്സരം എത്തി നില്‍കുന്നത്. ഈ അവസരത്തില്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന താരങ്ങളുടെ മേന്‍മകള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകള്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അത്തരത്തില്‍ സായി വിഷ്ണുവിനെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബിഗ്‌ബോസ് തുടങ്ങിയ ആഴ്ച്ചകളിൽ ഫിറോസ്&ഭാഗ്യലക്ഷ്മി കമ്മിറ്റി ഏറ്റവുമധികം പുച്ഛിച്ചിരുന്ന മത്സരാർഥി സായ് ആണ്. പണിയ്ക്ക് പോയിട്ട് സ്വപ്നത്തിന്റെ പുറകെ പോവാൻ ഫിറോസ് സായ് നോട് പറഞ്ഞപ്പോൾ, അന്നാദ്യമായിയിട്ടാണ് ഒരാൾ അയാൾക്കെതിരെ ശബ്ദം ഉയർത്തിയത്. അതുവരെ ഫിറോസിന്റെ ധ്യാന ക്ലാസുകൾ ആയിരുന്നു ഭൂരിഭാഗവും.

സായിയെ അയാൾക്ക് ഇഷ്ട്ടമല്ല
അവിടം തൊട്ട് സായിയെ അയാൾക്ക് ഇഷ്ട്ടമല്ല, ഇവനെ ഒരിക്കലും ഫൈനലിൽ എത്താൻ ഞാൻ അനുവദിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു ഫിറോസ്. ഭാഗ്യലക്ഷ്മിയ്ക്കും ഇതേ അഭിപ്രായമായിരുന്നു. ആദ്യ ആഴ്ച്ചകളിലെ സായ്,റംസാൻ&അഡോണി ഗ്രുപ്പിൽ നിന്ന് ക്യാപ്റ്റനായി സായ് പുറത്ത് വന്നപ്പോൾ മുതൽ അയാൾ ഒറ്റയ്ക്കാണ് കളിക്കുന്നത്.
Also Read: റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!
Also Read: താഴ്ന്ന പലിശ നിരക്കുകള്‍ക്കിടയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെ?

ഗെയിം മുഴുവൻ മനസ്സിലാക്കി
ഗെയിം മുഴുവൻ മനസ്സിലാക്കി, തന്റെ സഹകളിക്കാരിൽ ദുർബലരായവരെ പോലും കൃത്യമായി മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുന്ന ഫിറോസിന് പിഴച്ചതും സായ് നെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ്. വീട്ടിലെ കുറ്റി പറഞ്ഞ സെന്റിമെന്റ്‌സ് കൊണ്ടാണ് സായ് നിക്കുന്നതെന്ന തെറ്റിദ്ധാരണയിലാണ് ഇപ്പോഴും ഫിറോസ്!

മികച്ച പോരാളി
പക്ഷെ ആ കുറ്റി അവന് നൽകിയത് മോശം പേരായിരുന്നെന്ന് അവർക്ക് അറിയില്ല, അത് മാറിയത് പൊളി ഫിറോസ് ആയിട്ടുള്ള വാക്ക് പോരിൽ അവനത് കൃത്യമായി പറഞ്ഞപ്പോളാണ്. ഒരു പക്ഷെ ആ വീട്ടിലെ സായ് എന്ന മികച്ച പോരാളിയെ എല്ലാവരും തിരിച്ചറിയാതെ പോകുന്നതും ഇതേ തെറ്റിദ്ധാരണ കൊണ്ടാവും.

പ്രേക്ഷക പിന്തുണ
ഒളിഞ്ഞും തെളിഞ്ഞും സായ് നെ ഫൈനലിൽ എത്താൻ സമ്മതിക്കില്ലെന്ന് പറയുമ്പോഴും, അവനെതിരെ ഓരോ ആക്ഷേപങ്ങൾ പടച്ചു വിടുമ്പോഴും, ഒന്നൊഴികെ എല്ലാ വട്ടവും അവനെ നോമിനേറ്റ് ചെയ്ത് പുറത്ത് ആക്കാൻ നോക്കുമ്പോഴും, അവര് അറിയാതെ പോകുന്നതെന്ന് വെച്ചാൽ, സായ് കൂടുതൽ കരുത്തും പ്രേക്ഷക പിന്തുണയും നേടുന്നുണ്ടെന്നാണ്. അതൊരു പക്ഷെ തന്റെ വോട്ട് കൊണ്ടാണ് സായ് രക്ഷപ്പെട്ടു പോയതെന്ന് കരുതിയിരുന്ന അഡോണിയ്ക്ക് ഇപ്പോൾ മനസ്സിലായി കാണും!

അവസാന അഞ്ചില്‍
സായ് ഒരു സാധാരണക്കാരനാണ്, അയാളുടെ സ്വപ്നങ്ങൾ പലർക്കും പരിഹാസം മാത്രം ആകുമ്പോൾ അവനെ പോലെ സ്വപ്നങ്ങൾ കാണുന്നവർക്ക് പൊള്ളും! ഓരോ ആഴ്ചയും മോഹൻലാലിന്റെ ഉപദേശങ്ങളിൽ നിന്ന് അവൻ സ്വയം തിരുത്തി മുന്നേറുമ്പോൾ പണ്ട് വെറുത്തിരുന്നവർ വരെ അവനെ ഇഷ്ട്ടപ്പെട്ട് തുടങ്ങി... സായ് ബിഗ്‌ബോസ് വിന്നര്‍ ആകുമോന്നറിയില്ല, പക്ഷെ അവസാന അഞ്ചിൽ ഉറപ്പായും അവനും ഉണ്ടാവും












Click it and Unblock the Notifications