• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യ ബിഗ് ബോസ് ജയിക്കാനുള്ള സ്ട്രാറ്റജി സെറ്റ് ചെയ്തു: മണിക്കുട്ടന്‍ അതല്ല: വൈറലായി കുറിപ്പ്

എല്ലാ ബിഗ് ബോസ്സ് സീസൺസും അരച്ചു കലക്കി കുടിച്ച് നല്ല
പോലെ ഗൃഹപാഠം നടത്തി ഒരു സ്ട്രാറ്റജി സെറ്റ് ചെയ്ത് വന്ന മത്സരാർത്ഥി ആണ് സൂര്യയെന്ന് കുറിപ്പ്. ബഹുഭൂരിപക്ഷം ആൾക്കാർക്കും ഇഷ്ടപ്പെടാത്ത രീതിയിലാണ് അവിടെ നിൽക്കുന്നതെങ്കിലും സൂര്യ അവിടെ കൃത്യമായി ഗെയിം കളിക്കുന്നുണ്ട്. സൂര്യയുടെ ഈ ഗെയിം സ്ട്രാറ്റജി മണിക്കുട്ടന് പൂർണമായും മനസ്സിലായോ എന്ന് ഉറപ്പില്ലെന്നുമാണ് നചികേത് സുരേഷ് ബാബു എന്നയാള്‍ ഫേസ് ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3 യിൽ ഏറ്റവും നല്ല എന്‍റെര്‍ടെയിനര്‍ എന്ന് എനിക്ക് തോന്നിയ വ്യക്തി ആണ് മണിക്കുട്ടൻ. ബിഗ്ബോസ് യൂണിവേഴ്സിറ്റി ടാസ്ക് , കളിയാട്ടം ടാസ്ക് , ടാലന്‍റ് ഷോ ടാസ് തുടങ്ങിയ ടാസ്‌കിലൂടെ അയാൾ അത് തെളിയിച്ചിട്ടുള്ളതാണ്. കൂടാതെ കുഴൽ പന്തുകളി , അലക്കു കമ്പനി , ദേവാസുരം തുടങ്ങിയ നിരവധി ടാസ്കുകളിൽ അയാളിലെ ഗെംയി സ്പരിറ്റും സ്പോര്‍ട്സ്മാന്‍ ഷിപ്പും നമ്മൾ കണ്ടിട്ടുള്ളതാണ്.

ഡിംപല്‍ ഭാല്‍

ഡിംപല്‍ ഭാല്‍

ഡിംപലുമായുള്ള സൗഹൃദത്തിൽ ഒരു ആത്മാർഥ സുഹൃത്ത് എങ്ങനെ ആയിരിക്കണമെന്ന് അയാൾ ലോകത്തിന് കാണിച്ചു കൊടുക്കുന്നുണ്ട്. പക്ഷെ ഇതിൽ എല്ലാം ഉപരി ബിഗ് ബോസ് ഒരു മൈൻഡ് ഗെയിം കൂടിയാണ് . ഏതൊരു മൈൻഡ് ഗെയിം ലെ പോലെ തങ്ങളുടെ എതിരാളി അല്ലെങ്കിൽ സഹമത്സരാർത്ഥികളുടെ മേൽ മാനസികമായ മേൽകൈ നേടുക എന്നത് വളരെ പ്രധാനമാണ്.

മണിക്കുട്ടൻ

മണിക്കുട്ടൻ

ഈ ഒരു മേഘലയിൽ മണിക്കുട്ടൻ കുറച്ച് പുറകിൽ ആണ് എന്നതാണ് വ്യക്തിപരമായ അഭിപ്രായം . അതു പോലെ തന്നെ പ്രധാനമാണ് പ്രേക്ഷക പ്രതികരണം. പ്രേക്ഷക പ്രതികരണം മനസിലാക്കുകയും അതിന് അനുസരിച്ച് തന്റെ ഗെയിം പ്ലാനുകളിൽ മാറ്റങ്ങൾ കൊണ്ട് വരാനും ഒരു നല്ല ഗെയിമറിന് സാധിക്കണം. ഉദാഹരണത്തിന് : DFK വന്ന ടൈമിൽ നല്ല പോലെ കണ്ടന്‍റ് തരുന്ന ഫൈനൽ ഫൈവ് പ്രതീക്ഷ ഉണ്ടായിരുന്ന മത്സരാര്‍ത്ഥി ആയിരുന്നു.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

പക്ഷെ അവർ കൂടുതൽ ടോക്സിക്ക് ആവുകയും ചെയ്തു. ലാലേട്ടൻ പല തവണ മുന്നറിയിപ്പ് കൊടുത്തിട്ടും അവർ അവരുടെ ഗെയിം പ്ലാൻ മാറ്റിയില്ല .അത് കൊണ്ട് തന്നെ അവർക്ക് അവിടെ നിന്ന് പെട്ടെന്ന് പുറത്ത് പോകേണ്ടി വന്നു. വീക്കെന്‍ഡ് എപ്പിസോഡില്‍ ഓഡിയന്‍സ് വരാത്ത ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ പ്രേക്ഷകരുടെ പൾസ്‌ അറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പിന്നെ അതിന് സാധിക്കുന്നത് നോമിനേഷന്‍ വഴി ആണ്.

ബിഗ് ബോസ് നോമിനേഷന്‍

ബിഗ് ബോസ് നോമിനേഷന്‍

മണിക്കുട്ടൻ നോമിനേഷനില്‍ അധികം വരാത്തത് കൊണ്ട് തന്റെ പ്രേക്ഷക പിന്തുണയിൽ അയാൾ സംശയാലു ആണ്. ഒരു പക്ഷെ അയാൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്ത കാരണം ആർമി/ഫാൻ ഗ്രൂപ്പുകളെ പറ്റി വിശദമായി അറിയില്ല എന്ന് തോന്നുന്നു. കൂടാതെ മറ്റു ഭാഷകളിലെ അല്ലെങ്കിൽ മുൻ സീസണിലെ ബിഗ് ബോസ്സ് കണ്ട് ഒരു വ്യക്തമായ ഗൃഹപാഠം നടത്തി ഒരു സ്ട്രാറ്റജി സെറ്റ് ചെയ്ത് വന്ന മത്സരാർത്ഥി അല്ല എന്ന് തോന്നുന്നു. ഒരു പച്ച മനുഷ്യനായി ആണ് അയാൾ ആ ഹൗസിലേക്ക് വന്നത്.

സുര്യ എന്ന മത്സരാർത്ഥി

സുര്യ എന്ന മത്സരാർത്ഥി

ഇവിടെയാണ് സുര്യ എന്ന മത്സരാർത്ഥി വ്യത്യസ്തമാവുന്നത് . എല്ലാ ബിഗ് ബോസ്സ് സീസൺസും അരച്ചു കലക്കി കുടിച്ച് നല്ല
പോലെ ഗൃഹപാഠം നടത്തി ഒരു സ്ട്രാറ്റജി സെറ്റ് ചെയ്ത് വന്ന മത്സരാർത്ഥി ആണ് അവർ. എനിക്ക് തോന്നുന്നത് 50 % ഒവിയ (Tamil big boss season 1) and 50 % പേര്‍ലി മാണി. ഇതായിരുന്നു സൂര്യയുടെ ടാക്ടിക്‌സ്.

സൂര്യയുടെ ഗെയിം

സൂര്യയുടെ ഗെയിം

മുൻപ് സജ്‌ന പറഞ്ഞത് പോലെ ഈ ഷോയിൽ എങ്ങനെ നിൽക്കണമെന്ന് വ്യക്തമായി സൂര്യക്ക് അറിയാം. ഒരു പക്ഷെ ബഹുഭൂരിപക്ഷം ആൾക്കാർക്കും ഇഷ്ടപ്പെടാത്ത രീതിയിലാണ് അവിടെ നിൽക്കുന്നതെങ്കിലും സൂര്യ അവിടെ കൃത്യമായി ഗെയിം കളിക്കുന്നുണ്ട്. അവിടെ എല്ലാ ഗ്രൂപ്പിലും പോകുകയും സംഭാഷണം നടത്തുകയും , എല്ലാവരെയും പറ്റി കൃത്യമായി ധാരണ സുര്യക്ക് ഉണ്ട്. സൂര്യക്ക് എല്ലാവരേയും അറിയാം പക്ഷെ സൂര്യയെ അവിടെ ആർക്കും അറിയില്ല

മണിക്കുട്ടനും സൂര്യയും

മണിക്കുട്ടനും സൂര്യയും

സൂര്യയുടെ ഈ ഗെയിം സ്ട്രാറ്റജി മണിക്കുട്ടന് പൂർണമായും മനസ്സിലായോ എന്ന് ഉറപ്പില്ല. ഒരു പക്ഷെ ഡിംപല്‍ ഇപ്പോഴും ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ സൂര്യയുടെ ഗെയിം പ്ലാൻ വലിച്ചു കീറി ഒട്ടിച്ചേനെ. ഒരു വട്ടം ഓവർ ആക്ടിങ് എന്ന് പറഞ്ഞ് ഡിംപല്‍ അതിന് തുടക്കം ഇട്ടതാണ്. പക്ഷെ മറ്റു housemates സൂര്യ യെ പ്രൊട്ടക്ട് ചെയ്യാൻ വന്ന കാരണം അതിന് സാധിച്ചില്ല.

പൂർവാധികം ശക്തിയോടെ

പൂർവാധികം ശക്തിയോടെ

മണിക്കുട്ടൻ അതിന് മുതിരുമോ എന്ന് അറിയില്ല. എന്നിരുന്നാലും മണിക്കുട്ടൻ വരും ദിവസങ്ങളിൽ സൂര്യയുടെ ഗെയിം പ്ലാൻ പൊളിച്ചടുക്കണമെന്നും സൂര്യയുടെ ഡിംപല്‍ ബിഗ് ബോസ്സ് ഹൗസിനുള്ളിൽ തന്നെ എക്സപോസഡ് ആവുകയും ഉടനെ തന്നെ ബിഗ് ബോസ്സ് ഹൗസിൽ നിന്നും പുറത്തു പോകണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു!! കൂടാതെ മണിക്കുട്ടൻ പൂർവാധികം ശക്തിയോടെ തന്റെ മത്സരം മുന്നോട്ടു കൊണ്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss malayalam season 3: soorya has set strategy, but manikuttan is not like that: Viral note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X