• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് വിന്നറാവാനുള്ള മണിക്കുട്ടന്‍റെ ഏറ്റവും വലിയ യോഗ്യത അതാണ്: വൈറല്‍ കുറിപ്പ്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ക്കിടയിലുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രധാനപ്പെട്ടവരില്‍ ഒരാള്‍ എന്ന നിലയില്‍ മണിക്കുട്ടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തുന്നുണ്ട്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല: കുറിപ്പ്മണിക്കുട്ടൻ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല: കുറിപ്പ്

അത്തരത്തില്‍ മണിക്കുട്ടനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ ബിഗ് ബോസ് കഴിഞ്ഞ 3 സീസണുകളും എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ നിന്നെല്ലാം വേറിട്ട വ്യക്തിത്വം തന്നെയായിരിക്കും സീസൺ 3 യിലെ മണിക്കുട്ടന്‍ എന്നാണ് അദ്ദേഹത്തിന്‍റെ ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ്

ബിഗ് ബോസ് കഴിഞ്ഞ 3 സീസണുകളും എടുത്തു നോക്കുകയാണെങ്കില്‍ അതില്‍ നിന്നെല്ലാം വേറിട്ട വ്യക്തിത്വം തന്നെയായിരിക്കും സീസൺ 3 യിലെ മണിക്കുട്ടന്‍ എന്ന എംകെ. കൂടെയുള്ള മിക്ക മത്സരാര്‍ഥികളും പലതരം ഗെയിം സ്ട്രാറ്റര്‍ജി ആയി നിലവാരം കുറഞ്ഞു പോകുമ്പോള്‍, തുടക്കം മുതല്‍ തന്റെതായ ശൈലിയില്‍ അതെ സ്ഥാനം നിലനിർത്തി മുന്നോട്ട് പോയതും മണിക്കുട്ടൻ മാത്രമാണ്.

ഇത്രയും സ്വീകാര്യത

കിട്ടുന്ന ടാസ്‌കുകളൊക്കെ തന്നെക്കൊണ്ടാവും വിധത്തില്‍ മികച്ചതാക്കുന്നു. കൂടാതെ, മനുഷ്യത്വ പരമായ പെരുമാറ്റവും അതുകൊണ്ടാകണം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ മണിക്കുട്ടന് ഇത്രയും സ്വീകാര്യത എന്നു പറയാതെ വയ്യ. സൈക്കിള്‍ ലൂയിസും മീശമാധവനുമൊക്കെ ജനഹൃദയങ്ങളെ അത്രയേറെ രസിപ്പിച്ചത് കൊണ്ടാണെല്ലോ മറ്റുള്ളവരെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതും.

കാത്തിരുന്ന ജനലക്ഷങ്ങള്‍

വഴക്കോ അനാവശ്യ സംസാരങ്ങളോ ഇല്ലാതെ തന്നെ എല്ലാവരോടും നല്ല ബന്ധം തുടരാന്‍ കഴിയുന്നുമുണ്ട്. എന്നാല്‍ ആവശ്യമുള്ളിടത്തു തന്റെ അഭിപ്രായം പറയാനും സ്‌ട്രോങ്ങ് ആണെന്ന് കാണിക്കാന്‍ ഇമോഷന്‍സ് മറച്ചു വെക്കാനും മടി കാണിക്കുന്നുമില്ല. മാറി നിന്നപ്പോള്‍ തിരിച്ചു ഒന്ന് വരാന്‍ കാത്തിരുന്ന ജനലക്ഷങ്ങള്‍ ആണ് ടൈറ്റില്‍ വിന്നര്‍ ആവാനുള്ള മണിക്കുട്ടന്റെ യോഗ്യത.

ജൂണ്‍ ആറ് കഴിയും

ജൂണ്‍ ആറ് കഴിയും ഫൈനല്‍ നമ്മള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷം വരാന്‍... ജനഹൃദയങ്ങളെ കിഴടക്കിയ നമ്മുടെ എംക. അദ്ദേഹത്തിന് പുതിയ പുതിയ സിനിമ ചെയ്യാന്‍ സാധിക്കട്ടെ. ഒരു നല്ല കലകാരനും നല്ല വ്യക്തിത്വത്തിനും ഉടമയുമായ അദ്ദേഹത്തിനെ ഇഷ്ടപെടാതിരിക്കാന്‍ ഒരു കാരണവുമില്ല.

ജനഹൃദയം

തന്റെ കൂടെയുള്ള മത്സരാര്‍ത്ഥികളെ ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും മാത്രമെ അദ്ദേഹം കണ്ടിട്ടുള്ളൂ. സ്വന്തം വ്യക്തിത്വതം കൊണ്ട് ജനഹൃദയം കൈയ്യടക്കിയ എംകെ. ഒരുപാട് സ്‌നേഹത്തോടെ നമ്മള്‍ കൈകോര്‍ത്ത് ഇതുവരെ എംകെയ്ക്ക് വേണ്ടി മുന്നോട്ട് പോയി.

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  കുട്ടികള്‍ മുതല്‍

  തുടർന്നും അദ്ദേഹം ഉള്ള കാലത്തോളം നമ്മൾ ഓരോരുത്തരുടെയും പൂർണ പിന്തുണ അദ്ദേഹത്തോടൊപ്പം ഉണ്ടാകണം. ജനഹൃദയങ്ങളില്‍ എന്നും ഒന്നാമത് എംകെ തന്നെ. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർ വരെ ഒരേ സ്വരത്തില്‍ പറയുന്നു "നിങ്ങള്‍ ഞങ്ങളുടെ നായകനാണ്‌ " പുതിയ സിനിമകള്‍ പ്രതീക്ഷിച്ച് കൊണ്ട് മണിക്കുട്ടന്റെ ആര്‍മി എപ്പോഴും കൂടെ തന്നെയുണ്ട്.

  വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

  English summary
  Bigg Boss malayalam season 3: That's the biggest qualification for a watch to hear Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X