'രജ്പുത്ത് എന്ന് കളിയാക്കിയപ്പോൾ ഡിംപല്‍ പറഞ്ഞ ആ മറുപടി മറക്കാനാവില്ല; എല്ലാരും അവള്‍ക്കൊപ്പം വേണം'
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്റ്റുഡിയോ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് ഷോ പാതിവഴിയില്‍ നിര്‍ത്തിവെക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണയും സമാനമായ രീതിയില്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അന്ന് വിജയിയെ പ്രഖ്യാപിച്ചതുമില്ല. ഇത്തവണയും അതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കും എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ഇതിനിടയിലാണ് വിജയികളെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കാനുള്ള പ്രഖ്യാപനവുമായി ഷോ അധികൃതര്‍ രംഗത്ത് എത്തുന്നത്. ഇതോടെ ഒരോ മത്സരാര്‍ത്ഥികളുടേയും ആരാധകര്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി എത്തുകയും ചെയ്തു. ഇത്തരത്തില്‍ ബിഗ് ബോസിലെ പ്രധാന മത്സരാര്‍ത്ഥിയായ ഡിംപല്‍ ഭാലിനെ പിന്തുണച്ചുകൊണ്ട് സമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് പങ്കുവെക്കുകയാണ് ഇവിടെ. തികച്ചും വ്യക്തിപരമായ കുറിപ്പ് വായിക്കാം..

ബംഗാളി, ഡാകിനി
വന്ന ദിവസം മുതൽ ബംഗാളി, ഡാകിനി എന്നൊക്കെ വിളിച്ച് പരിഹസിച്ച് ഡീഗ്രേഡ് ചെയ്യാൻ പലരും നോക്കിയപ്പോഴും അവളെ ഒരുകൂട്ടം ആളുകൾ ചേർത്ത് പിടിച്ചു..അവളുടെ അച്ഛന്റെ വംശം മാത്രം നോക്കി പോയവർ ഒരിക്കലും മലയാളിയായ ഇടുക്കിക്കാരിയുടെ കൂടി മകളാണ് ഡിംപൽ എന്ന് പറയാനുള്ള ധൈര്യം കാണിച്ചില്ല.

രജ്പുത്ത് എന്ന് കളിയാക്കിയപ്പോൾ
രജ്പുത്ത് എന്ന് കളിയാക്കിയപ്പോൾ അവൾ പറഞ്ഞ മറുപടി മറക്കാനാവില്ല. രജ്പുത്ത് അഭിമാനമല്ല അവിടെ പെൺകുട്ടികൾക്ക് സ്ഥാനമില്ല എന്നാണെന്നും വിമർശകർ പറഞ്ഞില്ല. കാരണം അവളെ എങ്ങനെയെങ്കിലും ഔട്ട് ആക്കണം എന്ന ആഗ്രഹം മാത്രമേ അവരുടെ ഉള്ളിലുണ്ടായുള്ളു..അതിന് വേണ്ടി ഏറ്റവും മോശമായ രീതിയിൽ അവളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു..അവൾ ചിരിച്ചാൽ സംസാരിച്ചാൽ ഒന്ന് തുമ്മിയാൽ ഒക്കെ അത് അവർക്ക് കുറ്റമായി.

അവളുടെ വസ്ത്രം
അവളുടെ വസ്ത്രത്തെ കുറിച്ച് സദാചാരക്കാരുടെ പോസ്റ്റുകൾ ഉയർന്നപ്പോഴും വസ്ത്രമല്ല ഒരാളുടെ വ്യക്തിത്വം തീരുമാനിക്കുന്നതെന്നും ശരീരത്തിൽ ഉണ്ടാവുന്ന ഒരു അടയാളമല്ല നിങ്ങളുടെ മൂല്യം തീരുമാനിക്കുന്നതെന്നും ആ വീടിനുള്ളിൽ നിന്നവൾ ഉറക്കെ വിളിച്ച് പറഞ്ഞു..ഇത്രയൊക്കെ ചെയ്തിട്ടും അവളുടെ ഫാൻസിനെ കുറയ്ക്കാനോ അവളെ ഔട്ട് ആക്കാനോ ആ കുറ്റം പറഞ്ഞവർക്ക് കഴിഞ്ഞില്ല..

അവൾ ഇറങ്ങി പോയപ്പോൾ
അങ്ങനെ പതിയെ ആ നീളൻമുടിക്കാരി ഓടി ചാടി കേറിയത് ലക്ഷകണക്കിന് മലയാളി ജന മനസുകളിലേക്കാണ്. അവളിലെ ശക്തയായ മത്സരാർത്ഥിയെയും വീണു പോകുമ്പോഴും എഴുന്നേറ്റ് നിന്ന് പോരാടണമെന്ന അവളുടെ പോരാട്ടവീര്യത്തെയും ജനങ്ങൾ നെഞ്ചോട് ചേർത്തു. അവളുടെ എല്ലാമായ പപ്പ മരണപ്പെട്ടു ആ വീട്ടിൽ നിന്ന് കരഞ്ഞുകൊണ്ട് അവൾ ഇറങ്ങി പോയപ്പോൾ കൂടെ നമ്മളും കരഞ്ഞു..

ബിഗ് ബോസ്സ് വിന്നര്‍
മകൾ ബിഗ് ബോസ്സ് വിന്നറാവണമെന്ന അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹത്തെ നമ്മളും നെഞ്ചോട് ചേർത്ത് വെച്ചുകൊണ്ട് അവളെ തിരികെ കൊണ്ടുവരാൻ ഏഷ്യാനെറ്റിനോട് നിരന്തരമായി ആവശ്യപ്പെട്ടു..അത്രയധികം അവൾ നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് കയറികൂടിയിരുന്നു...കിട്ടുന്ന ടാസ്ക്കിൽ എല്ലാം അടിപൊളിയായി പെർഫോം ചെയ്തു അവൾ ശക്തയായ മത്സരാർത്ഥി ആണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടേയിരുന്നു.

അവളിലെ മത്സരാർത്ഥിയെ
ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നടത്തിയിട്ടും അവളുടെ കുടുംബത്തെ വരെ അവഹേളിച്ചിട്ടും അവളെ ആ ഷോയിൽ നിന്ന് ഔട്ട് ആക്കി കളയാൻ അവർക്കാർക്കും സാധിച്ചില്ല..അവളിലെ മത്സരാർത്ഥിയെ തോൽപ്പിക്കാൻ ഈ വിമർശിക്കുന്നവർക്കാവില്ലല്ലോ ആകെയുള്ളത് പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുക എന്നത് മാത്രമാണ്..ഇത്രയൊക്കെ സംഭവിച്ചിട്ടും ആ നീളൻമുടിക്കാരിയെ ഹൃദയത്തിലേക്ക് ചേർത്ത് വെച്ച എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി.

ഒപ്പം വേണം
നിങ്ങളുടെ സ്നേഹം ഇനിയും അവളോടൊപ്പം ഉണ്ടാവണം..നാളെ മുതൽ വോട്ടിംഗ് തുടങ്ങുകയാണ് അടുത്ത ഒരാഴ്ച നിങ്ങളുടെ സ്നേഹം വോട്ടുകളായി അവൾക്ക് നൽകണം. ചുറ്റും നിന്ന് അവളെ തോൽപ്പിക്കാൻ നോക്കുമ്പോൾ അവളെ വിജയത്തിലേക്കെത്തിക്കാൻ നമ്മളൊന്നിച്ചു നിൽക്കണം.ആർക്കും വോട്ട് സ്പ്ളിറ്റ് ചെയ്യരുത്..എല്ലാരും ഡിംപലിനൊപ്പം ഉണ്ടാവണം
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications