• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് കുമാറും സാബുമോനും മോശം മത്സരാര്‍ത്ഥികളായിരുന്നു: പക്ഷെ മണിക്കുട്ടൻ പ്രതീക്ഷയാണ്-കുറിപ്പ്

മുന്‍സീസണുകളെ അപേക്ഷിച്ച് അത്ര ശ്രദ്ധേയരല്ലാതിരുന്നവരായിട്ടും ബിഗ് ബോസിലെ മൂന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍ മികച്ച മത്സരമാണ് കാഴ്ചവെക്കുന്നത്. ബിഗ് ബോസിലെ ഈ മാറ്റവും അതിനോടുള്ള പ്രേക്ഷകരുടെ സമീപനവും വിശദീകരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലേയും മത്സരാര്‍ത്ഥികളേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് ജാനകി രാവണ്‍ എന്ന ഐഡി പങ്കുവെച്ചിരിക്കുന്നത്. മൂന്നാം സീസണിലേക്ക് വരുമ്പോള്‍ ടോക്സിക് കണ്ടസ്റ്റന്റ്‌സിന് പബ്ലിക് സപ്പോർട്ട് കുറയുന്ന കാഴ്ച വളരെ വിസിബിൾ ആയിരുന്നു. സായിയുടെ മാറ്റത്തോടെ അയാൾക്കുണ്ടായിരുന്ന പിന്തുണ വർധിച്ചതെല്ലാം ഇതിനോട് ചേർത്തുകാണണമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് ഗെയിം

ബിഗ് ബോസ് ഗെയിം

ബിഗ് ബോസ് വളരെ രസകരവും അതേസമയം കോംപ്ലിക്കേറ്റഡും ആയ ഒരു ഗെയിം ആണെന്നാണ് എന്റെയൊരു വിലയിരുത്തൽ. മനസിന് ധൈര്യമുള്ളവർ മാത്രമേ അവിടെ വരാവൂ എന്നൊന്നും തോന്നിയിട്ടില്ല. എന്താണീ മനസിന്റെ ധൈര്യം എന്നും മനസിലായിട്ടില്ല. കരയാതിരിക്കുന്നതോ ആളുകൾ അറ്റാക്ക് ചെയ്യുമ്പോൾ പിടിച്ചുനിൽക്കുന്നതോ ഒക്കെയാണ് അതിന്റെ മാനദണ്ഡം എന്നും കരുതുന്നില്ല. പക്ഷേ ആഫ്റ്റര്‍ ആള്‍ ഈ ബിഗ് ബോസ് സീസൺ പല സ്റ്റീരിയോ ടൈപ്പുകളെയും തകർക്കുന്നതായിരുന്നു എന്നാണു പേഴ്സണല്‍ അഭിപ്രായം .

സാബു മോന്‍

സാബു മോന്‍

മുമ്പൊരു ഗ്രൂപ്പ് മെമ്പർ പറഞ്ഞതുപോലെ തലയറുത്താലും കരയാത്ത, തന്നെ ഇഷ്ടമാണെന്നുപറഞ്ഞ് ശല്യപ്പെടുത്തുന്ന ഹിമയെ റൂഡായി നേരിടുന്ന സാബു മോൻ, ഇമോഷണലി വളരെ വീക്കാണെന്ന് തോന്നിപ്പിച്ച പേളി, സ്ട്രോങ്ങ് ആയിവന്നിട്ട് ഒടുവിൽ സാബുവിന്റെ സഹ മത്സരാർത്ഥിയായ മാറിയ രഞ്ജിനി എന്നിവരെയാണ് ആദ്യ സീസണിനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മ വരിക.

സാബുമോന്റെ ഡയലോഗുകളും

സാബുമോന്റെ ഡയലോഗുകളും


ഒരുപരിധിവരെ അത് ആണത്തത്തിന്റെ ആഘോഷമായിരുന്നു. സാബുമോന്റെ ഡയലോഗുകളും ആറ്റിട്യൂടും ഒക്കെ ഹിറ്റായത് 'ആണുങ്ങളായാൽ ഇങ്ങനെ വേണം' എന്ന ബോധത്തിന്റെ പുറത്തുമായിരുന്നു. രണ്ടാം സീസൺ എത്തുമ്പോ മുഴുവൻ ശ്രദ്ധയും രജിത് കുമാർ എന്ന മത്സരാർത്ഥിയിലേക്കുപോയി. എനിക്കയാളോട് ഒരിക്കലും താല്പര്യം തോന്നിയിട്ടില്ല.

രജിത് കുമാര്‍

രജിത് കുമാര്‍

മോശപ്പെട്ട ഒരു വിക്ടിം പ്ലേയ് ആണ് അവിടെ നടക്കുന്നതെന്നും തോന്നിയിട്ടുണ്ട്. അയാളുടെ പ്രഭാവത്തോട് മുട്ടിനിൽക്കാൻ പറ്റുന്ന മറ്റു മത്സരാർത്ഥികൾ ഇല്ലാതായതും പ്രശ്നമായിരുന്നു. രജിത് കുമാറിന് കിട്ടിയ പിന്തുണ ഒരുതരത്തിൽ അത്ഭുതപ്പെടുത്തുകയും കുറെയൊക്കെ പേടിപ്പിക്കുകയും ചെയ്തു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന് പുറത്താക്കപ്പെട്ട രജിത്തിന്‌ വേണ്ടി സോഷ്യൽ മീഡിയയിൽ രേഷ്മയെ തെറി വിളിക്കാൻ ആണുങ്ങളും പെണ്ണുങ്ങളുമുണ്ടായിരുന്നു.

വിക്ടിം പ്ലേ

വിക്ടിം പ്ലേ

വിക്ടിം പ്ലേയും ടോക്സിസിറ്റിയും വളരെ കൂടിയ സീസണായാണ് രണ്ടാം ബിബിയെ ഞാൻ വിലയിരുത്തുന്നത്. മൂന്നാമത്തെ സീസണിലേക്ക് വരുമ്പോൾ ടോക്സിക് കണ്ടസ്റ്റന്റ്‌സിന് പബ്ലിക് സപ്പോർട്ട് കുറയുന്ന കാഴ്ച വളരെ വിസിബിൾ ആയിരുന്നു. സായിയുടെ മാറ്റത്തോടെ അയാൾക്കുണ്ടായിരുന്ന പിന്തുണ വർധിച്ചതെല്ലാം ഇതിനോട് ചേർത്തുകാണണം.

മൂന്നാം സീസണില്‍

മൂന്നാം സീസണില്‍

ഏറ്റവും സ്ട്രോങ്ങ് ആയ ഈ സീസണിലെ മത്സരാർത്ഥികളെല്ലാം വളരെ സ്ട്രോങ്ങ് ആയ,ഇൻഡിപെൻഡന്റ് ആയ ആളുകളായിരുന്നു. ഞാൻ ഡിമ്പലിന്റെയും മണിക്കുട്ടന്റെയും ഫാൻ ആണ്. അവർ തന്നെയാണ് ഈ ഷോയുടെ ഏറ്റവും വലിയ അട്രാക്ഷനും. വളരെ സ്ട്രോങ്ങ് ആയ,മോഡേൺ ആയ,ആളുകളുടെ തോളത്ത് കേറുന്ന,മലയാളം വലിയ പിടിയില്ലാത്ത ഒരു പൊളി പെൺകുട്ടി.

മണിക്കുട്ടന്റെ കാര്യം

മണിക്കുട്ടന്റെ കാര്യം

മലയാളികളുടെ മോറൽ താല്പര്യങ്ങളോട് അത്രയൊന്നും ചേർന്നുനിൽക്കാത്ത അവൾ എത്ര പെട്ടന്നാണ് പ്രേക്ഷകർക്ക് സ്വീകാര്യയായത്. മണിക്കുട്ടന്റെ കാര്യത്തിലേക്ക് വന്നാൽ സെലിബ്രിറ്റി ആണെങ്കിൽപ്പോലും അത്തരത്തിലുള്ള ഫാൻ ബേസ് ഒന്നും കാര്യമായിട്ടില്ലാതെയാണ് പുള്ളിയും വരുന്നത്. ഒരുതരം മെയിൽ സെലിബ്രെഷനും ഈഗോയും ഒന്നും കാണിക്കാത്ത മത്സരാർത്ഥി. പുള്ളിയെയും വളരെവേഗം ആളുകൾ ഏറ്റെടുത്തു.

പരസ്പരം ബഹുമാനിച്ചു

പരസ്പരം ബഹുമാനിച്ചു

ഗെയിം കളിയ്ക്കാൻ ടോക്സിക് ആവേണ്ട ആവശ്യമില്ലെന്നാണ് ഇവർ രണ്ടുപേരും പറഞ്ഞത്. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മത്സരിക്കാൻ പറ്റുമെന്ന് പ്രേക്ഷകരോടും കൂടിയാണ് ഇവർ പറഞ്ഞത്. കരയുന്നത്, ഇമോഷണലി തകരുന്നത്.. എല്ലാം വളരെ സ്വാഭാവികമാണ്. പ്രത്യേകിച്ച് പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കേണ്ടി വരുമ്പോൾ. കരയാത്ത ആണുങ്ങൾക്ക് ഫാൻസുള്ള നാട്ടിൽ ഉറക്കെ കരയുന്ന മണിക്കുട്ടൻ എനിക്ക് പ്രതീക്ഷയാണ്.

കോമ്പോയുടെ ഫാൻ ആണ്

കോമ്പോയുടെ ഫാൻ ആണ്

'never ever comment on costume' എന്ന് സധൈര്യം പറയുന്ന ഡിമ്പൽ എനിക്ക് സന്തോഷമാണ്. അവരുടെ സൗഹൃദം കാണുന്നതുതന്നെ സമാധാനമാണ്. അവരെ ഒന്നിച്ച് കാണുമ്പോഴുള്ള സന്തോഷം ഈയടുത്തൊന്നും വേറെ ഒന്നിലും കിട്ടിയിട്ടില്ല. അവരിലൊരാളുടെ ഫാൻ അല്ല, അവരുടെ കോമ്പോയുടെ ഫാൻ ആണ്. അവരിലൊരാൾ ഇല്ലാത്ത ബിഗ് ബോസ് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്...
പിന്നെ....., മനുഷ്യരെ കരയാൻ കൂടി അനുവദിക്കണം, അവർ നിങ്ങൾക്കുവേണ്ടി ഗെയിം കളിക്കുന്ന റോബോട്ടുകൾ അല്ല :)

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Oneindia Malayalam

  English summary
  bigg boss malayalam season 3: Viral comparision about sabu mon, rajith kumar and, manikkuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X