കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കുട്ടനോടും ഫിറോസിനോടുമുള്ള സമീപനം; കരച്ചില്‍, വസ്ത്രം, മാറുന്ന പ്രേക്ഷകര്‍- കുറിപ്പ്

Google Oneindia Malayalam News

മറ്റ് പലയിടത്തും ബിഗ് ബോസ് ഷോ വലിയ വിജയം നേടിയപ്പോള്‍ മലയാളി പ്രേഷകര്‍ തുടക്കം മുതല്‍ തന്നെ അത്ര താല്‍പര്യത്തോടെയായിരുന്നില്ല ഈ ഷോയെ തിരഞ്ഞെടുത്തത്. വിജയകരമായ ഒന്നും രണ്ടും സീസണുകള്‍ക്ക് ശേഷം ബിഗ് ബോസ് മൂന്നാം സീസണിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും വിമര്‍ശനങ്ങള്‍ക്കും വലിയ കുറവൊന്നുമില്ല. എന്നാല്‍ ആദ്യ രണ്ട് സീസണില്‍ നിന്നും വ്യത്യസ്തമായി മുന്നാം സീസണിലേക്ക് കടക്കുമ്പോള്‍ ഷോ കൂടുതല്‍ ജനകീയമാവുന്നുവെന്നാണ് ഒരു കൂട്ടം ആളുകള്‍ അഭിപ്രാപ്പെടുന്നത്. അതിന് വ്യക്തമായ ചില കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ബിഗ് ബോസ്

ബിഗ് ബോസ്

ചില മത്സരാര്‍ത്ഥികളുടെയെങ്കിലും സ്ത്രീ വിരുദ്ധവും ആശാസ്ത്രീയമായ നിലപാടുകള്‍, ഫാന്‍സിന്‍റെ മോശം പെരുമാറ്റം എന്നിവയൊക്കെയായിരുന്നു കഴിഞ്ഞ സീസണകളില്‍ ഷോയെ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ചില ഘടകങ്ങള്‍. ഒരു വിവാഹത്തിന് വരെ ഷോ കാരണമായെങ്കിലും ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയിട്ടും ശത്രുത മനോഭാവം വെച്ച് പുലര്‍ത്തുന്ന ചിലരും ഉണ്ടായി.

സീസണ്‍ 3

സീസണ്‍ 3

എന്നാല്‍ സീസണ്‍ 3 ല്‍ ബിഗ് ബോസ് ഷോയ്ക്കും മത്സരാര്‍ത്ഥികള്‍ക്കും ചില പ്രകടമായ മാറ്റങ്ങള്‍ ഉണ്ടെന്നാണ് മൂന്ന് ഷോയും നിരീക്ഷിച്ചുകൊണ്ട് ചിലര്‍ അഭിപ്രായപ്പെടുന്നത്. മത്സാര്‍ത്ഥികളുടെ പേര് ആദ്യം പുറത്ത് വന്നപ്പോള്‍ ഇവരൊക്കെ ആര് എന്ന സംശയം ചില കോണുകളില്‍ നിന്നും ഉണ്ടായെങ്കിലും തങ്ങല്‍ ഒരോരുത്തരും ഒന്നിനൊന്ന് മികച്ച മത്സരാര്‍ത്ഥികള്‍ തന്നെയാണെന്ന് അവര്‍ ഓരോ എപ്പിസോഡും പിന്നിടുമ്പോള്‍ തെളിയിച്ച് കഴിഞ്ഞു.

മാറ്റുന്ന പ്രവണത

മാറ്റുന്ന പ്രവണത

മലയാളികളുടെ പൊതുവേയുള്ള പല കാഴ്ചപാടുകളെയും മാറ്റുന്ന പ്രവണത കൂടിയാണ് ഷോ കാണിക്കുന്നത്. പ്രേക്ഷകരുടെ ആസ്വാദന രീതിയില്‍ പ്രകടമായ മാറ്റം വരുത്താന്‍ മത്സരാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നുാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ലെമ്മി സായി എന്ന വ്യക്തി അഭിപ്രായപ്പെടുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വേഷത്തിലും ഭാവത്തിലും

വേഷത്തിലും ഭാവത്തിലും

ഇതിനു മുന്‍പുള്ള സീസണുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നായി ബിഗ് ബോസ് മലയാളം സീസണ്‍ 3. മലയാളികളുടെ ആസ്വാദന രീതിയിലുള്ള വ്യത്യാസം പ്രകടമായിരുന്നു. വേഷത്തിലും ഭാവത്തിലും ബോള്‍ഡ് ആയ പെണ്‍കുട്ടികളെ അഹങ്കാരികള്‍ എന്ന് മുദ്രകുത്തുന്ന അവസ്ഥ മാറി വരുന്നത് ഡിംപലിനോടുള്ള മലയാളികളുടെ സ്‌നേഹത്തില്‍ നിന്നും വ്യക്തമായിരുന്നു.

കരയാന്‍

കരയാന്‍

കരയാന്‍ ഉള്ള അവകാശം പുരുഷന്മാര്‍ക്കും ഉണ്ടെന്ന് ഫിറോസിനോടും മണിക്കുട്ടനോടും ഉള്ള സമീപനത്തില്‍ നിന്നും വ്യക്തമായി. മറ്റുള്ളവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മാസ്സ് ആയി കരുതുന്ന വ്യക്തികളുടെ എണ്ണം കുറയുന്നത് പൊളി ഫിറോസിനോട് ഉള്ള എതിര്‍പ്പ് കണ്ടപ്പോ മനസ്സിലായി.

ബഹുമാനം തോന്നി

ബഹുമാനം തോന്നി

കുടുംബസങ്കല്‍പങ്ങളില്‍ ഉണ്ടായ വ്യത്യാസം സജ്നയോട് ഉള്ള ആറ്റിറ്റിയൂഡില്‍ നിന്നും വ്യക്തമായി. ഭര്‍ത്താവിന് ഭാര്യയെ തല്ലാനും തഴയാനും അവകാശം ഇല്ലെന്ന പുരുഷന്മാരുടെ കമന്റുകള്‍ കണ്ടപ്പോള്‍ ബഹുമാനം തോന്നി അവരോട്. സ്വപ്നത്തിന് വേണ്ടി പോരാടുന്നവനെ (സായി) ചേര്‍ത്ത് നിര്‍ത്തുന്നവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി.

മലയാളികള്‍ തെളിയിച്ചു

മലയാളികള്‍ തെളിയിച്ചു

പണ്ടൊക്കെ സിനിമ മോഹം കൊണ്ട് നടക്കുന്നവരെ കുടുംബത്തിന് പ്രയോജനം ഇല്ലാത്തവന്‍ എന്ന് പറഞ്ഞു തള്ളിക്കളയുക ആയിരുന്നു പതിവ്. ഓരോരുത്തരുടെയും പാഷന്‍ മനസിലാക്കുന്ന ജനത ഇവിടെ വളര്‍ന്നു വരുന്നു. സ്ത്രീകളെ ഭരിക്കുന്നതും അവഹേളിക്കുന്നതും അല്ല ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആണ് പുരുഷന്‍ എന്ന് മണിക്കുട്ടനെ അംഗീകരിച്ചു കൊണ്ട് മലയാളികള്‍ തെളിയിച്ചു.

 മലയാളി മങ്ക ചമഞ്ഞവരോട്

മലയാളി മങ്ക ചമഞ്ഞവരോട്

മലയാളികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മലയാളി മങ്ക ചമഞ്ഞവരോട് റിയല്‍ ആയി നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് പിന്നെയും മാറുന്ന സമൂഹം അവരുടെ നിലപാട് വ്യക്തമാക്കി. അനാവശ്യ അവസരങ്ങളില്‍ സ്ത്രീ ശാക്തീകരണം കൊണ്ട് വരാന്‍ ശ്രമിക്കാതെ ഫെമിനസം എന്താണെന്ന് ശരിക്കും മനസ്സിലാക്കാന്‍ മലയാളികള്‍ ശ്രമിച്ചു. കഴിഞ്ഞ സീസണുകളെക്കാള്‍ നിലവാരം ഉള്ള മത്സരാര്‍ത്ഥികള്‍ ഇത്തവണ ഉണ്ടായിരുന്നു. വ്യക്തിപരമായ അഭിപ്രായം.

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

English summary
Bigg Boss Malayalam Season 3: viral note about bigg boss show and Manikuttan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X