• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യയുടെ സ്നേഹം ഫെയ്ക്ക്: അതൊന്നും മനസിലാക്കാന്‍ പറ്റാത്ത മണ്ടനല്ല മണിക്കുട്ടന്‍, പക്ഷെ.. കുറിപ്പ്

Google Oneindia Malayalam News

ബിഗ്ബോസ് സീസണ്‍ 3 യിലെ പ്രധാന ചര്‍ച്ച വിഷയമാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. മണിക്കുട്ടന്‍ പല തവണ താല്‍പര്യമില്ലെന്ന സൂചന നല്‍കിയിട്ടും സൂര്യ പിന്‍മാറിയിട്ടില്ല. എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ മടിക്കുന്ന മണിക്കുട്ടനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ ദിവസം മണിക്കുട്ടനും സൂര്യയും തമ്മില്‍ ന്നടന്ന സംഭഷണങ്ങള്‍ അടക്കം പങ്കുവെച്ചാണ് ഒരു ആരാധകന്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. സൂര്യയുടെ അപ്രോച്ച് ഫെയ്ക്ക് ആണെന്ന് മനസ്സിലാക്കിയിട്ടും അതൊന്നും മണിക്കുട്ടന് തുറന്ന് പറയാന്‍ കഴിയുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

സൂര്യയുടെ ഒറ്റ ചോദ്യം

സൂര്യയുടെ ഒറ്റ ചോദ്യം

സൂര്യയുടെ ഒറ്റ ചോദ്യം. "ഞാനിനി മണിക്കുട്ടനെ സ്നേഹിക്കാന്‍ പാടില്ല?". അതിന് മണി നല്‍കിയ ഉത്തരം ടൈപ്പ് ചെയ്‍ത് വിരലില്‍ മസില് കേറി. അത് ഇങ്ങനെ..

സൂര്യ: ഞാനിനി മണിക്കുട്ടനെ സ്നേഹിക്കാന്‍ പാടില്ല?

മണി: എടീ, അത് നിന്‍റെ ഇതാണ്, ഞാന്‍ പറയുന്നതല്ല. നിന്‍റെ ഇത് നിനക്കെടുക്കാം. പക്ഷേ നീ എന്‍റെടുത്ത് അവിടെവച്ച് പറഞ്ഞിരുന്നു ഈ ടോപ്പിക്ക് നമ്മളിനി സംസാരിക്കില്ല എന്ന്. ക്ലാരിറ്റി ഉണ്ടെന്ന് പറഞ്ഞതാണ്.

നീ സ്നേഹിച്ചോളൂ

നീ സ്നേഹിച്ചോളൂ

സൂര്യ: പക്ഷേ പെട്ടെന്നെനിക്ക് ഇഷ്ടം തോന്നീട്ട്, പിന്നെ പെട്ടെന്നെങ്ങനെ സുഹൃത്താക്കാന്‍ പറ്റും?

മണി: നീ നിര്‍ത്തണ്ട, നീ സ്നേഹിച്ചോളൂ. പക്ഷേ ഇവിടുത്തെ കാര്യം ഞാന്‍ പറഞ്ഞു. ഈ പ്ലാറ്റ്ഫോമില്‍ എനിക്ക് പ്രണയം എന്നതിനെക്കുറിച്ച്.. ഓകെ ഉണ്ടായിരിക്കാം, ഇല്ല എന്ന് നാളെ ചിലപ്പോള്‍ തോന്നാം. അതല്ല ഞാന്‍ പറയുന്നത്. ഇപ്പൊ എന്തായാലും ആ പോക്കില്‍ എനിക്ക് അങ്ങനെയൊരു തോന്നലില്ല, ആരുടെയടുത്തും. കാരണം ഞാന്‍ ഇവിടെ വന്നതിന്‍റെ അന്നുമുതല്‍ കാണുന്നതെന്ന് പറഞ്ഞാല്‍ ക്യാരക്റ്റര്‍ അസാസിനേഷനും ആള്‍ക്കാരെ കൊല്ലാനായിട്ടും.. പുറത്തിറങ്ങി ജീവിക്കാന്‍ പറ്റാത്ത രീതിയില്‍.. ഗെയിം കളിച്ച് ഔട്ട് ആക്കുക എന്നതല്ല.

പുറത്തിറങ്ങിയും

പുറത്തിറങ്ങിയും

പുറത്തിറങ്ങിയും ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുക. നമ്മുടെ ജീവിതത്തിലെ 100 ദിവസങ്ങളിലൂടെ നമ്മള്‍ സഞ്ചരിക്കുന്നു. ബിഗ് ബോസില്‍ ആയത് ഭാഗ്യം. പിന്നെ പുറത്തും ഒരു ജീവിതമുണ്ട്. നമുക്ക് ഈ പറഞ്ഞതുപോലെ ഇന്നത്തോടെ തീര്‍ന്നുപോകുന്ന കാര്യമല്ല. പക്ഷേ ഈ ഇരുപത് ദിവസം കൂടിയേ നമുക്ക് ഇവിടെയുള്ളൂ.

ഇരുപത് ദിവസം

ഇരുപത് ദിവസം

ഈ ഇരുപത് ദിവസം പിന്നെ കിട്ടില്ല. അത് നമ്മള്‍ നോക്കി നിന്നുകഴിഞ്ഞാല്‍. നിന്‍റെ അച്ഛനും അമ്മയ്ക്കും എന്തൊരു അഭിമാനവും സന്തോഷവും ആയിരിക്കും. നീ പറഞ്ഞിട്ടില്ലേ, എത്ര ബന്ധുക്കള്‍ നിങ്ങളെ കുറ്റം പറഞ്ഞിട്ടുണ്ട്. ഇല്ലേ, പറഞ്ഞിട്ടുണ്ടെന്ന് നീ പറഞ്ഞിട്ടില്ലേ. സപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. ഉണ്ടാവാം, അവിടെയുള്ള ആള്‍ക്കാര്‍ ഉണ്ടാവാം. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുകയല്ലേ?

പ്രണയത്തിന്‍റെ ഒരു സംഭവം

പ്രണയത്തിന്‍റെ ഒരു സംഭവം

സൂര്യ: ഞാന്‍ അതുപോലെ നില്‍ക്കുന്നുണ്ടല്ലോ.

മണിക്കുട്ടന്‍: നില്‍ക്ക്, അങ്ങനെ നില്‍ക്ക്

സൂര്യ: പരമാവധി ഞാന്‍ നില്‍ക്കുന്നുണ്ടല്ലോ.

മണിക്കുട്ടന്‍: അവിടെ നിനക്ക് പ്രണയത്തിന്‍റെ ഒരു സംഭവം വന്നുകഴിഞ്ഞാല്‍ എന്‍റെ പൊന്ന് സൂര്യേ, നീ ഈ പ്രണയത്തിന്‍റെ പേരിലാണ് നിന്നത് എന്ന് പലരും പറയും. ആദ്യം ഈയൊരു ഭാഗ്യത്തെ സ്വീകരിക്ക്. ഇനി 20 ദിവസമേയുള്ളൂ. 80 ദിവസങ്ങള്‍ നമ്മള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ ഇങ്ങെത്തി. 77 ദിവസങ്ങള്‍. ഇനി ആ ഒരു തോട്ട് നീ അങ്ങ് വിട്.

പറ്റണില്ലെന്ന് സൂര്യ

പറ്റണില്ലെന്ന് സൂര്യ

സൂര്യ: പറ്റണില്ല

മണി: അത് പറ്റും, പറ്റും നിനക്ക്. വിട്ടേ പറ്റുള്ളൂ. ഇപ്പോള്‍ പലരും അടങ്ങിയിരിക്കുന്നുവെന്നേയുള്ളൂ സൂര്യ. പതുക്കെ ഓരോരുത്തര്‍ ഇതിനെപ്പറ്റി പത്തി വിടര്‍ത്തും. നീ ഇവിടെ നിന്നത് ഒരിക്കലും, പലരും പറഞ്ഞിട്ടുണ്ട് മണിക്കുട്ടന്‍റെ ഷാഡോ എന്നൊക്കെ. ഒന്നുമല്ല. ഞാന്‍ ഇവിടെനിന്ന് പോയല്ലോ. നീ ഈയാഴ്ച ഫുള്‍ നിന്നില്ലേ. ഇതൊക്കെ നിന്നെ മനസിലാക്കിച്ചു തരാനായിരിക്കും ചിലപ്പൊ അങ്ങനെ ഒരു ഇന്‍സിഡന്‍റ് ആയത്. ഇതൊക്കെ നീ മനസിലാക്കി നില്ല്. -സംഭാഷണം അവസാനിക്കുന്നു.

സത്യന്‍ അന്തിക്കാട് സിനിമ

സത്യന്‍ അന്തിക്കാട് സിനിമ

സൊസൈറ്റിയെ ഇത്രയും പേടിക്കുന്ന നായകന്മാര്‍ സത്യന്‍ അന്തിക്കാട് സിനിമേല് പോലും ഇല്ലല്ലോ മാഷേ. ഒരു സിനിമാനടന് സ്വന്തം പ്രതിച്ഛായയില്‍ കരുതലൊക്കെ ആവാം. എന്നാലും ഇത് കൂടുതലല്ലേ. നിഷ്കളങ്കവും ആത്മാര്‍ഥവുമായ ഒരു സ്നേഹത്തെയൊക്കെ ഒരു ഷോയില്‍ നിഷ്കരുണം തള്ളിക്കളഞ്ഞാല്‍ ചിലപ്പൊ ജനം വെറുക്കും.

തുറന്ന് പറയണം

തുറന്ന് പറയണം

അതിന് ഇത് അങ്ങനെയുള്ള ഒന്നാണോ? പുള്ളിക്ക് വ്യക്തമായിട്ട് അറിയാം, സൂര്യയുടെ അപ്രോച്ച് ഫെയ്ക്കോട് ഫെയ്ക്ക് ആണെന്ന്. അതൊന്നും മനസിലാക്കാന്‍ പറ്റാത്ത മണ്ടനല്ല പുള്ളി. പക്ഷേ അയാള്‍ക്കത് പറയാനേ പറ്റുന്നില്ല. സമൂഹം നമുക്ക് തരുന്ന വില ഇടിയുമോ എന്ന് ചിന്തിച്ച് ആശങ്കപ്പെടുമ്പൊ സ്വയം കൊടുക്കുന്ന വില ഇടിയാതെ നോക്കണം. ഫേക്ക് സ്നേഹത്തോട് പോയി പണിനോക്കാന്‍ പറയുന്നതും അവനവനോട് സ്വയം കാട്ടേണ്ട നീതിയാണ്.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  English summary
  Bigg Boss Malayalam Season 3; viral note about Soorya and Manikuttan relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X