Get Updates
Get notified of breaking news, exclusive insights, and must-see stories!

'കള്ളവോട്ട് ചെയ്യുന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നു; അവരെ ബിഗ് ബോസ് പുറത്താക്കണം'- കുറിപ്പ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബിഗ് ബോസ് മലയാളം ചിത്രീകരിച്ചിരുന്നു സ്റ്റുഡിയോ തമിഴ്നാട് പൊലീസ് അടപ്പിച്ചതോടോ ഷോ താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ എല്ലാം നാട്ടിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. ഷോ പഴയ രീതിയില്‍ ഇനിയുണ്ടാവുമെങ്കില്‍ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ വിജയിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഷോ അധികൃതര്‍. ഇത് പ്രകാരം വോട്ടിങ് ആരംഭിക്കുകയും ചെയ്തു.

ഇതുവരേയുള്ള വോട്ടിങില്‍ മണികുട്ടന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഋതുവാണ് ഏറ്റവും പിന്നില്‍. വോട്ടിങ് ഇത്തരത്തില്‍ മികച്ച രീതിയില്‍ പുരോഗമിക്കുമ്പോള്‍ വോട്ടിങില്‍ ചിലര്‍ കൃത്രിമത്വം കാട്ടുന്നുവെന്ന ആരോപണവുമായി ഒരു പ്രേക്ഷക രംഗത്തെത്തിയത്. അവര്‍ സാമുഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സ്ഥിരം പ്രേക്ഷക എഴുതുന്നത്

സ്ഥിരം പ്രേക്ഷക എഴുതുന്നത്

പ്രിയ ഏഷ്യാനെറ്റ്, ബിഗ് ബോസ്, എൻഡമോൾ ഗ്രൂപ്പ് അറിയുവാൻ. ബിഗ് ബോസിൻ്റെ സ്ഥിരം പ്രേക്ഷക എഴുതുന്നു.

സത്യം ജയിക്കണം. പ്രേക്ഷകരായ ഞങ്ങളോട് ഇങ്ങനെ ഒരു ചതി ചെയ്യാൻ ആരേയും അനുവദിക്കരുത്. 95 ദിവസം പിന്നിട്ട് പൂട്ടിപ്പോയ ബിഗ് ബോസ് സീസൺ 3 ഫൈനൽ വോട്ടിംഗ് നടത്തി ടൈറ്റിൽ വിന്നറെ കണ്ടെത്താൻ തീരുമാനിച്ചത് പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്‌.

ബിഗ് ബോസ് വോട്ടിങ്

വോട്ടിംഗ് തുടങ്ങുന്ന തിങ്കൾ 11 മണി വരേയും അന്നേ ദിവസം ഞങ്ങളുടെ പ്രിയ മത്സരാർത്ഥി ജയിക്കാൻ വേണ്ടി കൊറോണക്കാലമായിട്ട് പോലും മാസ്ക്കിട്ട് അടുത്ത വീടുകളിലെല്ലാം കടന്ന് ചെന്ന് ബിഗ് ബോസിലെ ഞങ്ങളുടെ പ്രിയ മത്സരാർത്ഥിക്കു വേണ്ടി വോട്ട് ചോദിച്ചും, ഹോട്ട് സ്റ്റാർ ഡൗൺലോഡ് ചെയ്യിപ്പിച്ചും, ബിഗ് ബോസ് കാണാത്തവരെ അതിന് പ്രേരിപ്പിച്ചും വോട്ട് ചെയ്യാൻ പഠിപ്പിച്ചും ഒക്കെയാണ് വോട്ട് ക്യാൻവാസ് ചെയ്ത് ബിബി 3 വിജയകരമാക്കാൻ ശ്രമിച്ചത്.

കള്ളവോട്ടുകള്‍


എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാനായത് ഇത് പ്രേക്ഷകരുടെ വോട്ടിംഗിലൂടെയുള്ള വിജയമല്ലന്നും, കള്ളവോട്ടു കാരുടെ വിജയമാകുമോ എന്നുമാണ്. പഴയ ഹോട്ട് സ്റ്റാർ വെർഷനിൽ ഇ മെയിൽ മേല്‍വിലാസം വച്ച് ലക്ഷങ്ങൾ കള്ളവോട്ട് ചെയ്യുന്നതിന് തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.

അന്യഭാഷകളിൽ

അന്യഭാഷകളിൽ

ഈ സാഹചര്യത്തിൽ സത്യസന്ധമായി ,പ്രോഗ്രാം കണ്ട് മത്സരാർത്ഥിയെ വിലയിരുത്തി വോട്ട് കൊടുത്ത് വിജയിപ്പിക്കുന്ന പ്രേക്ഷകരുടെ വോട്ടിന് എന്ത് വിലയാണ് ഉള്ളത്? പ്രേക്ഷകരെ മണ്ടൻമാരാക്കരുത്. അന്യഭാഷകളിൽ നിന്നും പിആര്‍ വഴി ഉടായിപ്പുകൾ കൊണ്ടുവന്ന് മലയാളം ബിഗ് ബോസ് മലയാളം സീസണ്‍ 3 യെ വ്യാജമായി തകർക്കുന്ന, അപമാനിക്കുന്ന പ്രവണതയ്ക്കെതിരെ ഞങ്ങൾ പ്രേക്ഷകർ ശക്തമായി പ്രതിഷേധം അറിയിക്കുന്നു..

Recommended Video

cmsvideo
    ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
    പുറത്താക്കണം


    നിയമവിരുദ്ധമായ ഇത്തരം വ്യാജ വോട്ടുകൾ ചെയ്യുന്നവരേയും അവരുടെ വോട്ടിനേയും അവരുടെ മത്സരാർത്ഥിയെയും തന്നെ വോട്ടിംഗിൽ ഡിസ്ക്വാളിഫൈ ചെയ്യാനുള്ള ധൈര്യം ഏഷ്യാനെറ്റ് / ബിഗ് ബോസ് / എൻഡമോൾ കാണിക്കണം.അല്ലങ്കിൽ അത്തരം വോട്ടുകൾ ഡി ഗ്രേഡ് ചെയ്യണം. സത്യസന്ധമായ വോട്ടിംഗ് പ്രോത്സാഹിപ്പിച്ച് അത്തരത്തിൽ പ്രവർത്തിക്കുന്ന ഞങ്ങൾ പ്രേക്ഷകരെ അപമാനിക്കരുത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+