Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഇനി എത്ര സീസൺ വന്നാലും മണിക്കുട്ടനെ പോലെ ഒരു മത്സരാര്‍ത്ഥിയെ കാണാന്‍ കിട്ടില്ല; കുറിപ്പ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോവിഡ് നിയന്ത്രണങ്ങളാല്‍ ബിഗ് ബോസ് മലയാളം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് കടുത്ത നിരാശയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഷോയുടെ ബാക്കി ഭാഗം പിന്നീട് ചിത്രീകരിക്കും, വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും എന്നു തുടങ്ങിയ അഭ്യുഹങ്ങളൊക്കെ ശക്തമാണെങ്കില്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു എന്ന അറിയിപ്പ് മാത്രമാണ് ബിഗ് ബോസ് അധികൃതര്‍ ഔദ്യോഗികമായി നല്‍കിയത്.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

എന്നാല്‍ ഇത്തവണ ഉറപ്പായും ഒരു വിജയിയെ പ്രഖ്യാപിക്കാന്‍ ഷോ അധകൃതര്‍ തയ്യാറാവണമെന്ന ആവശ്യം സാമുഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തവണ എന്തുകൊണ്ടും ബിഗ് ബോസ് വിന്നറാവാന്‍ അര്‍ഹന്‍ മണിക്കുട്ടനാണെന്നാണ് അദ്ദേഹത്തിന്‍രെ ഒരു ആരാധിക കുറിക്കുന്നത്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സീസൺ 3

സീസൺ 3

സീസൺ 3 എൻട്രി ദിവസം ഒട്ടും ഇംപ്രസീവ് ആയിതോന്നാത്ത ഒരു സെലെക്ഷൻ ആയാണ് മണിക്കുട്ടനെ തോന്നിയത്. പ്രേത്യേകിച്ചു ഗെയിം പ്ലാൻ ഒന്നുമില്ലാതെ വെറുതെ ഒരു സൈഡ് പിടിച്ചു പോകാൻ ആയിരിക്കും ഉദ്ദേശ്യം എന്നും തോന്നി. എങ്കിലും സുഹൃത്തിന്റെ അനുഭവവും കുട്ടിക്കാലവും കേട്ടപ്പോൾ ഇയാളുടെ ജീവിതത്തിൽ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നി

ബിഗ് ബോസ് ഷോ

ബിഗ് ബോസ് ഷോ

എങ്കിലും ഞാൻ തിരക്കുകൾ കാരണം ബിഗ് ബോസ് ഷോ കാണുന്നത് ഞാന്‍ നിർത്തി. പിന്നെ കാണുന്നത് സൈക്കിൾ ലൂയിസിനെയാണ്. ആ ഒരൊറ്റ പ്രോമോ എന്നെ കൊണ്ട് പഴയ എപ്പിസോഡ് ഒക്കെ പോയി കാണാൻ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ ആലോചിക്കാം പുള്ളിടെ റേഞ്ച്. വീകെൻഡ് എപ്പിസോഡുകളിൽ ലാലേട്ടനോടുള്ള സംസാരം കേൾക്കുമ്പോൾ അയാൾ എത്ര ഷാർപ് ആണെന്ന് മനസ്സിലായി.

ഇന്‍ലിജെന്‍റ് പ്ലയെർ

ഇന്‍ലിജെന്‍റ് പ്ലയെർ

കാര്യങ്ങൾ മുൻകൂട്ടി കണ്ടു ക്ഷമയോടെ കരുക്കൾ നീക്കുന്ന ഇന്‍ലിജെന്‍റ് പ്ലയെർ. അവിടെ നിൽക്കുന്ന ഓരോനിമിഷവും അയാളിൽ നിന്ന് പ്രതീക്ഷിക്കുന്നതു കൃത്യമായി പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞു നൽകിയ കംപ്ലീറ്റ് എന്‍റര്‍ടെയ്നര്‍. ഒരു ഗെയിം ആണെങ്കിൽ കൂടെ മാറ്റൊരാളുടെ ജീവിതം ഒരുവിധത്തിലും അഫെക്ട് ആകാതെ നിലപാടുകളെടുത്ത പക്വതയാർന്ന വ്യക്തിത്വം.

മണിക്കുട്ടനിൽ

മണിക്കുട്ടനിൽ

മണിക്കുട്ടനിൽ നിന്ന് അയാൾ നമ്മുടെ ഒക്കെ മനസ്സിൽ മണിക്കുട്ടന് ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു. അയല്പക്കത്തെ പയ്യൻ ഇമേജിൽ ആളുകളുടെ സ്നേഹം വാങ്ങാൻ പലർക്കും പറ്റും. പക്ഷെ നമ്മുടെ കുടുംബത്തിലെ ഒരംഗം ആയി മാറണമെങ്കിൽ അതങ്ങനെ ഇങ്ങനെ ഒന്നും സാധിക്കില്ല.

യഥാർത്ഥ വിജയം

യഥാർത്ഥ വിജയം

ബിഗ് ബോസ് കാണുന്ന ഓരോ പ്രേക്ഷകരുടെയും കുടുംബത്തിലെ ഒരു അദൃശ്യ സാന്നിധ്യമായി, ഒരു സഹോദരനായും, മകനായും, സുഹൃത്തായും ഒക്കെ മാറാൻ കഴിഞ്ഞുവെങ്കിൽ അത് തന്നെയാണ് യഥാർത്ഥ വിജയം. ഇനി എത്ര സീസൺ വന്നാലും മണിക്കുട്ടന്‍ പോലെ ഒരാളെ നമുക്ക് കാണാൻ കിട്ടില്ല എന്നെനിക്കു ഉറപ്പാണ്. ഒരു വിന്നർ വേണം. മണിക്കുട്ടന്‍ അർഹതപെട്ടത് കിട്ടുക തന്നെ വേണം.

തീയിൽ കുരുത്തതാണ് മണിക്കുട്ടന്‍

തീയിൽ കുരുത്തതാണ് മണിക്കുട്ടന്‍


അങ്ങനെ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു. തീയിൽ കുരുത്തതാണ് മണിക്കുട്ടന്‍ എങ്കിൽ, തീച്ചൂളയിൽ വാർത്തതാണ് അയാളുടെ പതിനഞ്ചു വർഷത്തെ സിനിമ ജീവിതമെങ്കിൽ, അയാളുടെ സ്വപ്‌നങ്ങൾ ഒരു വെയിലത്തും വാടാൻ പോകുന്നില്ല. ആൽക്കമിസ്റ്റ് പറഞ്ഞത് പോലെ നമ്മുടെ സ്വപ്‌നങ്ങൾ തീവ്രമാണെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ അതിനായി കൂട്ടുനിൽക്കും. മണിക്കുട്ടന്‍ ബിഗ്ഗ്‌ബോസിന്റെ കപ്പ് ഉയർത്തുന്നത് വരെ അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മൾ ഓരോരുത്തരും കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണും.

വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Bigg Boss Malayalam 3 Shoot Suspended; Contestants Shifted To A Hotel

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+