Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂട്ടനെ ജയിപ്പിക്കാൻ ആണ് ബിഗ് ബോസ് ഇത് കൊടുത്തത് എന്ന് പറയുന്നവർ അക്കാര്യം ഓർക്കണം:കുറിപ്പ്

അവസാനത്തോട് അടുക്കുന്ന ബിഗ് ബോസ് സീസണ്‍ 3 ഒരു ചെറിയ ഇടവേളയ്ക്ക് വീണ്ടും രസകരമായി വരികയാണ്. പുതിയ വീക്കിലി ടാസ്കാണ് ബിഗ് ബോസിനെ വീണ്ടും ആസ്വാദകരമായി മാറ്റുന്നത്. ഭാര്‍ഗവീനിലയം എന്ന ഈ ആഴ്ചയിലെ ടാസ്കില്‍ മികച്ച പ്രകടനമാണ് ഒരോ മത്സരാര്‍ത്ഥികളും തുടക്കം മുതല്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നി​ഗൂഢമായ ബം​ഗ്ലാവിൽ ഉണ്ടാകുന്ന കൊലപാതകങ്ങളാണ് ടാസ്ക്കിന്റെ പ്രമേയം. മണിക്കുട്ടനാണ് ടാസ്കില്‍ കൊലയാളിയായി എത്തുന്നത്. ബിഗ്ബോസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മണിക്കുട്ടന്‍റെ ഒരോ നീക്കവും. ഋതുവാണ് ഈ കൃത്യങ്ങളുടെ ചുരുളഴിക്കാന്‍ എത്തുന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത്.

ആദ്യം നോബി, പിന്നാലെ മണിക്കുട്ടന്‍

ആദ്യം നോബി, പിന്നാലെ മണിക്കുട്ടന്‍


ആദ്യം നോബിയെ ചോദ്യം ചെയ്ത് പൊലീസ് പിന്നാലെ മണിക്കുട്ടനയേും ചോദ്യം ചെയ്തു. അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കേയാണ് കാനനവില്ലയിലെ സെക്യൂരിറ്റിയായി എത്തിയ അനൂപ് കൂടി കൊല്ലപ്പെടുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ ടാസ്ക് അവസാനിച്ചു. അതേസമയം പുതിയ ടാസ്കിനെ സംബന്ധിച്ചും ഓരോ താരങ്ങളുടെ പ്രകടനെ സംബന്ധിച്ചുമുള്ള നിരൂപണങ്ങളും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്.

മണിക്കുട്ടന്‍

മണിക്കുട്ടന്‍

മണിക്കുട്ടന് കൂടുതല്‍ പെര്‍ഫോം നല്‍കാനുള്ള സാഹചര്യം പുതിയ വീക്കിലി ടാസ്കില്‍ ബിഗ് ബോസ് നല്‍കുന്നുവെന്ന ആരോപണം ഒരു വിഭാഗം ആരാധകര്‍ നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ സീസണിലും മോസ്റ്റ്‌ പോപ്പുലർ കണ്ടെസ്റ്റാന്റ് ന് കൊടുക്കുന്ന ടാസ്ക് ആണിത്. പോപ്പുലർ മാത്രം ആയാൽ പോരാ.. ടാസ്ക് നല്ല രീതിയിൽ ചെയ്യാനുള്ള കഴിവും ഉള്ള ആളായിരിക്കണം അതെന്നാണ് ടീന ഷാജന്‍ എന്ന ആരാധിക ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എല്ലാ സീസണിലും

എല്ലാ സീസണിലും

എല്ലാ സീസണിലും മോസ്റ്റ്‌ പോപ്പുലർ കണ്ടെസ്റ്റാന്റ് ന് കൊടുക്കുന്ന ടാസ്ക് ആണിത്.. പോപ്പുലർ മാത്രം ആയാൽ പോരാ.. ടാസ്ക് നല്ല രീതിയിൽ ചെയ്യാനുള്ള കഴിവും ഉള്ള ആളായിരിക്കണം.. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒകെ ഈ ടാസ്ക് കൊടുക്കും.. മണിക്കൂട്ടനെ ജയിപ്പിക്കാൻ ആണ് ഇത് കൊടുത്തത് എന്ന് പറയുന്നവർ ഓർക്കണം സായി നോമിനേറ്റ ചെയ്തത് ആരെയാണ് എന്ന് കണ്ടുപിടിക്കാൻ ആയിരുന്നു ആദ്യ ടാസ്ക്..

ഫിസിക്കൽ ടാസ്ക്

ഫിസിക്കൽ ടാസ്ക്

അത് എത്ര പ്രയാസം നിറഞ്ഞതാണെന്നു ഓർത്താൽ നന്നായിരിക്കും... മണിക്കുട്ടൻ ഫിസിക്കൽ ടാസ്ക് ചെയ്യില്ല എന്ന് പറയുന്നവർ എന്തുകൊണ്ട് കിടിലത്തേയും നോമ്പിയെയും മറക്കുന്നു. ബാത്‌റൂമിലും സ്റ്റെയർ കേസിലും ഒകെ നിന്നത് അവരുടെ ഫിസിക്കൽ ടാസ്കിലെ കഴിവുകേടല്ലേ സൂചിപ്പിക്കുന്നത്.

മണിക്കുട്ടൻ കാരണം

മണിക്കുട്ടൻ കാരണം

ഇന്നലത്തെ ടാസ്ക് അത്രയെങ്കിലും നന്നായി പോയത് മണിക്കുട്ടൻ കാരണം തന്നെയാണ്... ഒരു മത്സരർഥി തന്റെ ക്ഷമയും നന്മയും കൊണ്ട് ജന്മനസുകളിൽ സ്വീകര്യൻ ആയപ്പോൾ ബിഗ്ഗ്‌ബോസും അയാളെ ഉപയോഗിക്കുന്നു അത്രതന്നെ ഇനി ഞാൻ മണിക്കുട്ടന്റെ പിആര്‍ ആണെന്ന് പറയുന്നവരോട്... സീസൺ വണ്‍ മുതലേ ഞാൻ ഇവിടെ ഉണ്ട്.

സീസൺ തുടങ്ങിയപ്പോൾ

സീസൺ തുടങ്ങിയപ്പോൾ

എനിക്കിഷ്ടമുള്ള അളെ ഞാൻ സപ്പോർട്ട് ചെയ്യും.. ഈ സീസൺ തുടങ്ങിയപ്പോൾ ഞാൻ ആരുടെയും ഫാൻ അല്ലാരുന്നു അതുകൊണ്ട് തന്നെ എന്റെ ഈ ഗ്രോപിലെ ഹിസ്റ്ററി പരിശോധിച്ചാൽ അറിയാം എല്ലാവരെയും സപ്പോർട്ട് ചെയ്ത ഒരാളാണ് ഞാൻ എന്നാൽ ഇപ്പോൾ മണിക്കൂട്ടനെ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളൂ. കഴിഞ്ഞ രണ്ടു സീസണിലും ആരും ചെയ്യാത്ത ഓട്ടോ ലൈക്‌ ക്യാമ്പയിൻ ആണ് പ്രമുഖ ആർമി ഇപ്പോൾ ചെയ്യുന്നത്.

മത്സരർഥികൾ

മത്സരർഥികൾ

ഞാൻ ഇടുന്ന മണിക്കുട്ടൻ പോസ്റ്റുകളിൽ ആദ്യം ഹഹ റിയാക്ഷൻ അല്ലേൽ ആഗ്രി റിയാക്ഷൻ ഇടും അത് പിടിക്കപ്പെട്ടാൽ ലവ് റിയാക്ഷൻ ഇട്ടു മണിക്കുട്ടൻ ആർമിയുടെ തലയിൽ വെക്കും... സംശയം ഉള്ളവർക്കു എന്റെ പോസ്റ്റുകൾ നോക്കാം. തമിഴ് തെലുഗു ഹിന്ദി ഒകെ ബിഗ്ഗ്‌ബോസ് എടുത്താൽ തന്നെ നിങ്ങൾക്കൊരു കാര്യം മനസിലാകും മറ്റുള്ളവരെ മോഷകരാകുന്ന മത്സരർഥികൾ ജയിച്ചിട്ടില്ല.

ജന്മനസ്സിൽ വിജയിച്ചു

ജന്മനസ്സിൽ വിജയിച്ചു

തമിഴ് തന്നെ എടുത്താൽ അറവ് ഋത്വിക്ക mugan ആരി എന്നിവർ അത്രയും നല്ല മനുഷ്യർ ആയിരുന്നു .. ബിഗ്ഗ്‌ബോസ് വീടൊരു കൂട്ടം ആൾകാർ താമസിക്കുന്ന സ്ഥലം ആണ് അവിടെ ഏറ്റവും നന്നായി നില്കുന്നവരെ ജയികു... മണിക്കുട്ടൻ ജന്മനസ്സിൽ വിജയിച്ചു. ഹേറ്റ് പോസ്റ്റുകൾ ഉണ്ടാകും സ്വാഭാവികം ഓട്ടോ ലൈക്‌ പോലെയുള്ള മോശം പ്രവർത്തികൾ ഇനിയെങ്കിലും ഒഴിവാക്കുക പ്രമുഖ ആർമി...

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+