Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ടാണ് ഈ പയ്യന്‍ ഇങ്ങനെ; ആദ്യം മുതലെ മണിക്കുട്ടനോട് ഒരു അസൂയ ആണ്-കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ ഗ്രൂപ്പ് തിരിഞ്ഞ് അതി ശക്തമായാ മത്സരമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കിടിലം ഫിറോസ്, നോബി, റംസാന്‍ എന്നിവര്‍ ഒരു ഗ്രൂപ്പായി തിരിഞ്ഞപ്പോള്‍ മറപക്ഷത്ത് മണിക്കുട്ടന്‍, സായി, രമ്യ, അനൂപ് എന്നിവരും നിലകൊള്ളുന്നു. സൂര്യയും റിതുവും ആവട്ടെ രണ്ട് പക്ഷത്തും ചേര്‍ന്നും ചേരാതെയും ചേര്‍ന്നും നില്‍ക്കുന്നു.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ബിഗ് ബോസ് ആരാധകര്‍ക്കിടയിലേക്കും ഈ ഗ്രൂപ്പ് പോര് ശക്തമാണ്. ഇത്തരത്തിലുള്ള ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത് ആദ്യം മുതലേ മണിക്കുട്ടനോട് ഒരുതരം അസൂയ പോലെ ആണ് മണിക്കുട്ടന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. മണിക്കുട്ടനോട് മത്സരിക്കാം ..പക്ഷെ ഇത്രയും മോശം രീതിയിൽ ആകരുതെന്നും ആരാധിക കുറിക്കുന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

റംസാനോട് ഇഷ്ടമായിരുന്നു

റംസാനോട് ഇഷ്ടമായിരുന്നു

പണ്ട് ഡാൻസ് റിയാലിറ്റി ഷോ കണ്ടപ്പോൾ മുതൽ ഉള്ള ഇഷ്ടം ആണ് റംസാനോട്. അന്ന് റംസാന്‍ വിന്നർ ആകാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്... പക്ഷെ ഒരു കലാകാരൻ ആയിരുന്നിട്ടും റംസാന്‍ വളർന്നപ്പോ അവന്റെ ഉള്ളിൽ അസൂയ വളർന്നു വന്നു എന്ന് വേണം പറയാൻ. സ്വന്തം കഴിവിൽ വിശ്വസി ക്കണം അല്ലാതെ മറ്റൊരാളുടെ കഴിവ് കണ്ടു അതിനെ മോശമാക്കാൻ ശ്രെമിക്കുക ആണോ വേണ്ടത്. അന്ന് ഇഷ്ടപ്പെട്ടതിന്റെ ഇരട്ടി ആയി ഇന്ന് റംസാന് എല്ലാരോടും ഉള്ളത് പോലെ ഉള്ള പുച്ഛം ആണ് തോന്നുന്നത്.

മണിക്കുട്ടനോട്

മണിക്കുട്ടനോട്

എന്തുകൊണ്ടാണ് ഈ പയ്യൻ ഇങ്ങനെ. ആദ്യം മുതലേ മണിക്കുട്ടനോട് ഒരുതരം അസൂയ പോലെ ആണ്.. ആദ്യമായി മണിക്കുട്ടൻ ബിഗ്ബോസ് ഹൗസിൽ ഡൈവ് ചെയ്യുകയും ഡാൻസ് കളിക്കുകയും ചെയ്തപ്പോ റംസാന്‍റെ മുഖത്ത് ഒരു പ്രേത്യേക ഭാവം ആയിരുന്നു. താൻ മാത്രമേ നന്നായി ഡാൻസ് കളിക്കാൻ പാടുള്ളു. ഇവൻ ആരാ കളിക്കാൻ എന്നൊരു ഭാവം.

കിടിലം മനസ്സിലാക്കി

കിടിലം മനസ്സിലാക്കി

അതിൽ തുടങ്ങി എല്ലാ കാര്യങ്ങളിലും ആദ്യം മുതലേ മത്സരിച്ചു മണിക്കുട്ട നോട്. മത്സരിച്ചോട്ടെ, പക്ഷെ ഇത്രയും മോശം രീതിയിൽ ആകരുത്. കിടിലം ആദ്യമേ തന്നെ ബിഗ്ബോസ് ഹൌസിൽ തനിക്ക് മണിക്കുട്ടനാണ് എതിരാളി എന്ന് മനസിലാക്കി ആണ് വന്നത്... റംസാനും കിടിലവും ഒത്തു ചേർന്ന് മണിക്കുട്ടനെതിരെ. പിന്നെ കിടിലത്തിന്റെ റോബോ ആയ നോബി ചേട്ടനും കൂട്ടത്തിൽ ഉണ്ട്.

കിടിലം ഗ്രൂപ്പ്

കിടിലം ഗ്രൂപ്പ്

ജയിൽ നോമിനേഷനും എവിക്ഷൻ നോമിനേഷനും എന്തായാലും പ്ലാന്‍ ചെയ്തു മണിക്കുട്ടനെ വീഴ്ത്താൻ നോക്കുന്നു.. എന്ത് മ്ലേച്ച മായ രീതി ആണ് ഇത്.. സൂര്യയെയും സന്ധ്യയെയും എല്ലാവരെയും പറഞ്ഞു തിരിച്ചു മണിക്കുട്ടനെതിരെ ഉള്ള ആയുധങ്ങൾ ആക്കി.. ഇപ്പൊ റംസാന്‍ മണിക്കുട്ടനെതിരെ മുൻകൂട്ടി കിടിലം ഗ്രൂപ്പിനോട് പറഞ്ഞു കൊണ്ട് തന്നെ ഇന്ന് ഇഷ്യൂ ഉണ്ടാക്കുന്നുണ്ട്.

റംസാന്‍ പറഞ്ഞിട്ടുണ്ട്

റംസാന്‍ പറഞ്ഞിട്ടുണ്ട്

ഋതുവും മണിയും തമ്മിൽ സംസാരിക്കുമ്പോ റംസാന്‍റെ ഒരു നോട്ടമുണ്ട്. ഋതുവും മാണിയും തമ്മിൽ പാടുന്നു. അതുകൊണ്ട് റംസാനും പാട്ട് പാടുന്നുണ്ട്. ഇതൊക്കെ സ്കൂൾ കുട്ടികൾ തമ്മിൽ ചെയ്യുന്ന പോലെ ഉണ്ട്. ഈ റംസാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഏത് ടാസ്ക് വന്നാലും അത് സക്സസ്സ് ആക്കാനുള്ള കുറുക്കു ബുദ്ധി മണിയുടെ കൈൽ ഉണ്ടെന്നു. എന്നിട്ട് ഇന്ന് പറയുന്നു ടാസ്ക് പേടി ആണെന്ന്.

മണിക്കുട്ടനാണ് എതിരാളി

മണിക്കുട്ടനാണ് എതിരാളി

അതേപോലെ തന്നെ ആണ് കിടിലവും ഒരിക്കൽ പറയും മണിക്കുട്ടനാണ് എതിരാളി എന്ന് പിന്നെ മാറി ഇരുന്നു പറയും അവൻ എനിക്ക് എതിരാളിയെ അല്ലെന്നു. കിടിലത്തിനെ ഒന്നും ഇങ്ങനെ അല്ല വിചാരിച്ചിരുന്നത്. എന്തിനാ ഇവരൊക്കെ മണിക്കുട്ടനെ ടാർഗറ്റ് ചെയ്യുന്നത്.. ഇവർക്കു സ്വയം നന്നായി ഗെയിം കളിച്ചൂടെ. ആ വീട്ടിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആരെയും വിഷമിപ്പിക്കാതെ ഗെയിം കളിക്കുന്നത് മണിക്കുട്ടനാണ്.

ചെരുപ്പേറ്

ചെരുപ്പേറ്

കാരണം പുള്ളി ആയിട്ടു ഒരു ഇഷ്യൂ ഉണ്ടാക്കുന്നില്ല. കിടിലം നോബി റംസാന്‍ അവരുടെ ആരുടെ എങ്കിലും ദേഹത്ത് ആണ് ഇന്ന് മണിക്കുട്ടൻ ആണ് ചെരുപ്പെരിഞ്ഞത് എങ്കിൽ ഇവർ എല്ലാരും കൂടി എന്താക്കുമായിരുന്നു ആ ബിഗ് ബോസ് ഹൗസ്... ഒരു വ്യക്തിയെ ഇഷ്ടപെടുമ്പോൾ അവർ ഒരു സഹ ജീവി സ്നേഹം ഉള്ളവരാണോ എന്ന് കൂടി നോക്കണം... എത്ര മോശം രീതിയിൽ ആണ് നല്ലൊരു വ്യക്തിയെ പറ്റി നിങ്ങളൊക്കെ ഡീഗ്രേഡ് ചെയ്യുന്നത്... പറയുന്നതൊന്നും തിരിച്ചെടുക്കാൻ പറ്റുന്നതല്ല...

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+