ഇത് ഹര്‍ത്താലോ അതോ... ബിജെപി ഹര്‍ത്താലിന് മുട്ടന്‍ ട്രോളുകള്‍... എന്തൊരു ചിത്രങ്ങളാണിത് ഇതൊക്കെ!
സി പി എം ഹര്‍ത്താല്‍ നടക്കുമ്പോള്‍ അക്രമം നടന്നോ എന്നറിയാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഒരു പരാതി. എന്തെങ്കിലും അക്രമം സംഭവിച്ചാല്‍ സി പി എം ഹര്‍ത്താലില്‍ അക്രമം എന്ന് വെണ്ടക്ക നിരത്തുമത്രെ. എന്നാല്‍ ബി ജെ പി ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ തല്ല് കിട്ടിയിട്ടും ആര്‍ക്കും ഒരു പരാതിയും ഇല്ല. എന്താല്ലേ.
Read Also: 'പാലില്‍ മുക്കി പത്രം തിന്നാനാണോ'.. ബിജെപി ഹര്‍ത്താലില്‍ പാലും പത്രവും ഒഴിവാക്കിയതിന് എപിക് ട്രോളുകള്‍!
എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് അങ്ങനെ പേടിയൊന്നും ഇല്ല. കണ്ണൂര്‍ പിണറായിയില്‍ ആര് എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളോട് സോഷ്യല്‍ മീഡിയ കാര്യമായി പ്രതികരിച്ചു. റോഡ് തടഞ്ഞ് കുത്തിയിരിക്കുന്ന ആര് എസ് എസ് അനുഭാവികളുടെ ഒരു ഫോട്ടോയ്ക്ക് മാത്രം എത്രമാത്രം ട്രോളുകളാണ് കിട്ടിയതെന്നോ..

6 മുതല്‍ 6 വരെ
എഗ്രിമെന്റ് പ്രകാരം രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഈ റോഡിന്റെ അവകാശം ഇവര്‍ക്കാണ്. പറഞ്ഞിട്ട് കാര്യമില്ലല്ലോ.

നിത്യോപയോഗ സാധനം വില്‍ക്കുന്നു
ഹര്‍ത്താല്‍ ദിനത്തിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നിത്യോപയോഗ സാധന വില്പനയില് ഏര്‍പ്പെട്ട സ്വയം സേവകരെ കണ്ടോ.

കല്യാണ വീടാണോ
ഹര്‍ത്താലിന് ആര് എസ് എസ് റോഡ് തടയുന്നത് കണ്ട ചിലര്‍ക്ക് തോന്നിയത് ഇതൊരു കല്യാണവീടാണ് എന്നാണ്. തലേന്നത്തെ പാര്‍ട്ടിയേ.

ഷൂട്ടിങ് സൈറ്റ്
ഇത് ആര് എസ് എസിന്റെ റോഡ് തടയലാണോ വല്ല ഷൂട്ടിങ് സൈറ്റുമാണോ

നല്ലോണം കിട്ടിയില്ലേ
മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്ല് കിട്ടിയാല്‍ പോലും റിപ്പോര്‍ട്ടില്‍ ഒറ്റപ്പെട്ട സംഭവം എന്നേ പറയാവൂ

വഴിമുട്ടിയ കേരളം
വഴിമുട്ടിയ കേരളത്തിന് വഴികാട്ടും എന്ന് ഇലക്ഷന് മുമ്പ് പറഞ്ഞവരാണ് ഇപ്പോള്‍ ഇരിക്കുന്നത് കണ്ടില്ലേ

പാനൂരിലെ പോലെ
പാനൂര്‍ പോലെ എല്ലാ നാട്ടുകാരും ഹര്‍ത്താലിനെ സംഘടിതമായി പുറത്താക്കേണ്ട കാലം കഴിഞ്ഞു

നേരിട്ട് കണ്ടാലേ വിശ്വസിക്കൂ
ഏത് ഹര്‍ത്താലായാലും സ്കൂളില്‍ നേരിട്ട് പോയി ക്ലാസില്ല എന്ന് ഉറപ്പാക്കുന്ന ഒരാള്‍ എന്തായാലും ഉണ്ടാകും.

സ്ഥിരം ഹര്‍ത്താല്‍
ഇന്ന് ഞങ്ങടെ പാര്‍ട്ടിക്കാരെ അവര്‍ വെട്ടിയതിന് ഹര്‍ത്താല്‍. നാളെ ഞങ്ങള്‍ അവരെ വെട്ടും. അപ്പോള്‍ അങ്ങനെ ഒരു ഹര്‍ത്താല്‍
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications