Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയൊക്കെ ആണ് മോദി സര്‍ക്കാരിന്റെ 'തിരഞ്ഞെടുപ്പ്' ബജറ്റിലെ കാര്യങ്ങള്‍... 10 പോയന്റുകള്‍

പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. അടുത്തിടെ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തിയ പിയൂഷ് ഗോയല്‍ ആയിരുന്നു ബജറ്റ് അവതരിപ്പിച്ചത്.

ഇടക്കാല ബജറ്റ് എന്നായിരുന്നു പേരെങ്കിലും, വാഗ്ദാന പെരുമഴയായിരുന്നു ബജറ്റ് പ്രസംഗത്തില്‍ കണ്ടത്. കര്‍ഷകരേയും അസംഘടിത മേഖലയിലെ തൊഴിലാളികളേയും മധ്യ വര്‍ഗ്ഗത്തേയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിന്റെ ഹൈലൈറ്റ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു കര്‍ട്ടന്‍ റെയ്‌സര്‍ പോലെ ആയിരുന്നു പിയൂഷ് ഗോ.ല്‍ അവതരിപ്പിച്ച ബജറ്റ് എന്ന ആക്ഷേപവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്തൊക്കെയാണ് മോദി സര്‍ക്കാരിന്റെ ഈ ടേമിലെ അവസാന ബജറ്റില്‍ ഉള്ളത്....? ഒന്ന് പരിശോധിക്കാം...

നികുതി

നികുതി

ആദായനികുതി പരിധി അഞ്ച് ലക്ഷം ആക്കി ഉയര്‍ത്തി എന്നതാണ് പ്രധാനം.

ക്യാപിറ്റല്‍ ടാക്‌സ് നേട്ടം ഒരു വീടില്‍ നിന്ന് രണ്ട് വീട് വരെ ആക്കി. രണ്ട് കോടി വരെ ആണ് പരിധി.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ പ്രൊസസിങ്. റീ ഫണ്ടിങ് ഒരു ദിവസത്തിനുള്ളില്‍

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 ആക്കി ഉയര്‍ത്തി.

കാര്‍ഷികം

കാര്‍ഷികം

കിസാന്‍ സമ്മാന്‍ നിധി- കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ മൂന്ന് തവണകളായി അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കും.

ഈ പദ്ധതിക്കായി 75,000 കോടി രൂപ മാറ്റി വയ്ക്കും.

പ്രകൃതി ദുരന്തത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍കര്‍ക്ക് കാര്‍ഷിക വായ്പയ്ക്ക് രണ്ട് ശതമാനം പലിശയിളവ്. കൃത്യസമയത്ത് തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ മൂന്ന് ശതമാനം പലിശയിളവ്.

ഗ്രാമീണ മേഖല

ഗ്രാമീണ മേഖല

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം ഗ്രീണ റഡുകളുടെ നിര്‍മാണത്തിന് 19,000 കോടി രൂപ.

എംഎന്‍ആര്‍ഇജിഎ പദ്ധതിയ്ക്ക് 60,000 കോടി.

തൊഴില്‍ മേഖല

തൊഴില്‍ മേഖല

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ സാമൂഹ്യ സുരക്ഷ പദ്ധതി. മാസം 100 രൂപ വീതം അടച്ചാല്‍, വിരമിക്കുമ്പോള്‍ പ്രതിമാസം 3,000 രൂപ പെന്‍ഷന്‍.

അസംഘടിത മേഖലയിലെ പത്ത് കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ജിഎസ്ടി

ജിഎസ്ടി

ഗാര്‍ഹികോത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ മന്ത്രിമാരുടെ സമിതി.

ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള ചെറുകിട വ്യാപാരികള്‍ക്ക് ഒരു കോടി വരെയുള്ള വായ്പയില്‍ രണ്ട് ശതമാനം വരെ ഇളവ്.

സമ്പദ് ഘടന

സമ്പദ് ഘടന

ഈ വര്‍ഷം ഇതുവരെ ശരാശരി നികുതി പിരിവ് പ്രതിമാസം 97,100 കോട്ി

2019/2020 വര്‍ഷത്തെ വിപണി കടമെടുക്കല്‍ പ്രതീക്ഷിക്കുന്നത് 7.04 ലക്ഷം കോടി

ധനക്കമ്മി

ധനക്കമ്മി

2018/2019 വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം ആയിരുന്നു

2019/2020 വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം തന്നെ ആകും എന്നാണ് കണക്കാക്കുന്നത്

2020/2021 വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനം മാത്രം ആകും എന്നും കണക്കാക്കുന്നു.

റെയില്‍വേ

റെയില്‍വേ

റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപ മാറ്റി വച്ചു

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവായി 1.6 ലക്ഷം കോടി വകയിരുത്തി.

കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസ്സുകള്‍ ഇല്ലാതായി

പ്രതിരോധം

പ്രതിരോധം

പ്രതിരോധ മേഖലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി മൂന്ന് ലക്ഷം കോടി രൂപ മാറ്റി വച്ചു

സൈന്യത്തില്‍ ശമ്പള പരിഷ്‌കരണം

സിനിമ മേഖല

സിനിമ മേഖല

സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടു വരും.

സിനിമ ചിത്രീകരണം സുഗമമാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+