വെള്ളം കത്തുമോ? കത്തും... കാവേരിയാണെങ്കില് രണ്ടിടത്ത് കത്തിപ്പടരും... ചിത്രങ്ങള്‍
ബെംഗളൂരു: തീ കെടുത്താന്‍ ഉപയോഗിക്കുന്നതാണ് വെള്ളം. എന്നാല്‍ വെള്ളത്തിന് തീപ്പിടിച്ചാല്‍ എന്ത് ചെയ്യും? ആ തീ കെടുത്താനും വെള്ളം തന്നെ വിചാരിക്കണം.
കര്‍ണാകത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ തെളിയിക്കുന്നത് ഇതാണ്- വെള്ളത്തിന് തീ പിടിക്കും. പ്രത്യേകിച്ചും അത് കുടിവെള്ളമാണെങ്കില്. കാവേരി വിഷയത്തില്‍ അത്രത്തോളം വൈകാരികമായിട്ടാണ് കര്‍ണാടകം പ്രതികരിക്കുന്നത്. തമിഴ്നാടും ഇക്കാര്യത്തില്‍ അല്പം പോലും മോശമല്ല.
കര്‍ണാടകത്തിന്റേയും തമിഴ്നാടിന്റേയും ജലസ്രോതസ്സാണ് കാവേരി നദി. കേരളത്തിനും ഉണ്ട് കാവേരി വെള്ളത്തില്‍ അവകാശം. നമ്മളത് ചോദിക്കാന്‍ പോകാറില്ലെന്ന് മാത്രം. പക്ഷേ വെള്ളത്തിന്റെ പ്രശ്നത്തില്‍ തമിഴ്നാട് കേരളത്തോട് കാണിക്കുന്ന സമീപനത്തില്‍ നിന്ന് അല്പം പോലും മോശമല്ല കര്‍ണാടക തമിഴ്നാടിനോട് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വെള്ളം
മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു ഉപദ്വീപ് ആണ് ഇന്ത്യ. അവിടെയാണ് ഇപ്പോള്‍ വെള്ളത്തിന്റെ പേരില്‍ വലിയ കലാപം തന്നെ നടക്കുന്നത്.

കുടിവെള്ളം
ബെംഗളൂരു നഗരത്തിലടക്കം കുടിവെള്ളമെത്തുന്നത് കാവേരിയില്‍ നിന്നാണ്. എന്നാല്‍ കുടിവെള്ളം മാത്രം അല്ല പ്രശ്നം. കൃഷിയ്ക്കും വെള്ളം തന്നെ വേണമല്ലോ.

തമിഴ്നാട്ടില്‍
തമിഴ് നാട്ടിലും ഇതൊക്കെ തന്നെ ആണ് വിഷയം. കുടിക്കാനും കൃഷി ചെയ്യാനും വെള്ളം തന്നെ വേണം. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കാവേരിയേയും മുല്ലപ്പെരിയാറിനേയും തന്നെ.

ഡാമുകള്‍
വെള്ളം സംഭരിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും നദികളില്‍ ഡാമുകള്‍ കെട്ടിപ്പൊക്കിയതോടെയാണ് വെള്ളത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. നദിയുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുന്നതോടെ പലയിടങ്ങളിലും വരള്‍ച്ചയായി.

പ്രതിവിധി
എന്താണ് ഈ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി? ര്ച്ചകളിലൂടേയും സമവായത്തിലൂടേയും എല്ലാവരുടേയും ആശങ്കകള്‍ പരിഹരിക്കുക എന്നത് മാത്രമാണ് വഴി. അവകാശവാദങ്ങളും ആക്രോശങ്ങളും ഒരിക്കലും ഗുണം ചെയ്യില്ല.

ബസ്സ് കത്തിച്ചാല്‍
ബസ്സ് കത്തിക്കുക, ആളുകളെ മര്‍ദ്ദിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കലാപരിപാടികളിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ചരിത്രത്തില്‍ ഇന്നേവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കെ തമിഴ്നാട് കേരളത്തോട് ചെയ്തത് അവര്‍ മറന്നാലും മലയാളികള്‍ മറക്കില്ല. തമിഴകത്തെ മലയാളികള്‍ എത്രമാത്രം ഭീതിയോടെയാണ് ആ ദിനങ്ങളില്‍ കഴിഞ്ഞുകൂടിയത്.

യുദ്ധം
ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടി ആയിരിക്കും എന്നാണ് എല്ലാവരും പറയുന്നത്. അത് ശരിവക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍.

വെള്ളം
തീകെടുത്താന്‍ ഉപയോഗിക്കുന്ന വെള്ളം തന്നെ തീയുണ്ടാകാന്‍ കാരണമായാല്‍ എന്ത് ചെയ്യും? അതിന് അടിയന്തരമായി ഉത്തരം കണ്ടെത്തണം.

കത്തിക്കുന്നവര്‍
വെള്ളമില്ല, വെള്ളമില്ല എന്നാണ് കര്‍ണാടകം പറയുന്നത്. അപ്പോള്‍ ബസ്സിനും വാഹനങ്ങള്‍ക്കും തീയിടുന്നവര് ഓര്‍ക്കണം.... ആ തീ കെടുത്താനും കാവേരിയിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications