ഇന്ന് ലോക മാതൃദിനം: മാതൃദിനം ആചരിക്കപ്പെടേണ്ടതോ ആദരിക്കപ്പെടേണ്ടതോ?
ഇന്ന് ലോക മാതൃദിനം, അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെത്തിയ ദിവസം, ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി സ്വന്തമായി നമ്മളത് ഏറ്റെടുത്തു. അമ്മയെന്ന സത്യത്തെ ആചരിക്കപ്പെടേണ്ടതാണോ അതോ ആദരിക്കപ്പെടേണ്ടതാണോ എന്ന് നമ്മള് ഒരിക്കല്‍ കൂടി ചിന്തിക്കണം.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് നമ്മള് മാതൃദിനമായി ആഘോഷിക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ മാതൃദിനം ആഘോഷിച്ചു വരുന്നു. പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയുന്നു. എല്ലാ മതങ്ങളിലും മദേഴ്സ് ഡേ ആഘോഷിക്കുന്നതില്‍ വ്യത്യസ്ത വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

അമ്മയെ ഓര്‍ക്കാത്ത ദിവസങ്ങള്‍ മക്കളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. എങ്കിലും മാതൃദിനത്തില്‍ നിങ്ങളില്‍ എത്രപേര്‍ അമ്മയ്ക്ക് ആശംസകള്‍ നേരാറുണ്ട്. ഒരു ജീവതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ചു തീര്‍ത്ത ആ അമ്മയെ ഓര്‍ക്കാന്‍ വേണ്ടി മാത്രമല്ല മാതൃദിനത്തെ നമ്മള് ഓര്‍ക്കേണ്ടത്. വര്‍ഷത്തില്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടി മാറ്റി വെച്ച്, അവര്‍ക്കു വേണ്ടി ജീവിക്കാന്‍ നമ്മുക്ക് കഴിയുമെങ്കില്‍ ഒരു ജീവിതം മുഴുവന്‍ നമ്മുക്ക് വേണ്ടി മാറ്റി വെച്ച അവരുടെ മനസ്സ് നിറയും.
പണ്ടു കാലത്ത് മാതൃദിനത്തില്‍ അമ്മയ്ക്ക് പൂക്കളും മധുരങ്ങളും സമ്മാനങ്ങളും മക്കള്‍ കാത്തുവെയ്ക്കുമായിരുന്നു. കാലഘട്ടങ്ങള്‍ മാറിയപ്പോള്‍ മാതൃദിനത്തില്‍ അമ്മയെ കാണാന്‍ വൃദ്ധസദനത്തില്‍ പോകേണ്ട അവസ്ഥയാണ്. ആചരിക്കാന്‍ മാത്രമായി മാതൃദിനത്തെ ഒതുക്കി നിര്‍ത്താതെ അമ്മയെ ആദരിക്കാനും അവരെ വാര്‍ദ്ധക്യത്തില്‍ ചേര്‍ത്തു നിര്‍ത്താനും നമ്മുക്ക് കഴിയണം. മക്കളുടെ വളര്‍ച്ചയില്‍ അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. അത് പോലെ തന്നെയാണ് അവരുടെ വാര്‍ദ്ധക്യത്തില്‍ മക്കളുടെ സാന്ത്വന സ്പര്ശത്തിന് പകരമായി മാറ്റൊന്നും അവര്‍ ആഗ്രഹിക്കുന്നുമില്ല.
നിങ്ങളുടെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ക്കൊപ്പം പങ്കുവെയ്ക്കം
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications