ദീപാവലി ദീപങ്ങളുടെ ഉത്സവം, ജനങ്ങൾ ദീപം തെളിക്കുന്നതിനു പിന്നിലെ കാരണം ഇത്
പത്മി ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിലാണ് ഭഗവാൻ ഈ കൃത്യം നിർവഹിച്ചുവെന്നാണ് എടുത്തു പറയാനുള്ള മറ്റൊരു പ്രത്യേകത.
ദില്ലി: ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ള ഒരു ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ ഈ ആഘോഷത്തിനു പിന്നിൽ ഐതിഹാസികമായും ആത്മീയപരമായും പല കഥകൾ പ്രചാരത്തിലുണ്ട്. അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു നിഗ്രഹിച്ചുവെന്നുള്ളതാണ്. പത്മി ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിലാണ് ഭഗവാൻ ഈ കൃത്യം നിർവഹിച്ചുവെന്നാണ് എടുത്തു പറയാനുള്ള മറ്റൊരു പ്രത്യേകത. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർത്തിയായിരുന്നു. അതോടെ ആ ദിനത്തിന് നരകചതുർദ്ധിയെന്നും അറിയപ്പെട്ടു.

ഉത്തരകൊറിയ വീണ്ടും കുലുങ്ങി, കാരണം ഉന്നിന്റെ ആണവപരീക്ഷണം? ഇനിയും തുടർന്നാൽ രാജ്യം നാമാവശേഷമാകും..
രാവണ നിഗ്രഹവുമായി ദീപാവലിയ്ക്ക് ബന്ധമുണ്ടെന്നും ഐതീഹ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ രാവണ നിഗ്രഹം കഴിഞ്ഞ് ഭഗവാൻ ശ്രീരാമനും പത്നി സീത ദേവിയും അയോധ്യയിലേയ്ക്ക് മടങ്ങിയ ദിവസമാണ് ഇതെന്നും മറ്റൊരു ഐതീഹ്യമുണ്ട്. ശ്രീരാമന്റേയും സീത ദേവിയുടേയും മടങ്ങി വരവിനെ ജനങ്ങൾ ദീപങ്ങൾ കൊളുത്തിയാണ് സ്വീകരിച്ചതെന്നും ഐതീഹ്യങ്ങൾ പറയുന്നുണ്ട്.

നരകാസുരന്റെ ജനനം
ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനായിരുന്ന ഒരു അസുരനായിരുന്നു നരകാസുരൻ. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല് അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില് ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല് ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി പ്രസവിക്കുകയും ചെയ്തു. അതിലുണ്ടായ പുത്രനാണ് നരകാസുരൻ

വരം നല്കി
ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ മഹാവിഷ്ണുവിനാല്ലാത് മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

നരകാസുര നിഗ്രഹം
വരം ലഭിച്ചതിനാൽ മഹാ അഹങ്കാരിയായ ഇയാൾ ദേവൻമാർക്കും ഒരു തലവേദനയായി തീർന്നു. സ്ത്രീകളെ അതിക്രമിക്കുകയും ദേവൻമാരെ ഉപദ്രവിക്കലും ഒരു വിനോദമാക്കി മാറ്റിയിരുന്നു.ഒരു ദിവസം ഇന്ദ്രലോകത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇതെ തുടർന്ന് ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് .അസുര വധത്താല് അത്യാഹ്ലാദം പൂണ്ട ദേവന്മാര് ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications