Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സെലിബ്രിറ്റികള്‍ക്ക് ഏറ്റവും പേടി എന്തിനെയാണ് എന്നറിയാമോ?

എന്തിനെയെങ്കിലും ഒന്നിനെ പേടിയില്ലാത്ത ആള്‍ക്കാരുണ്ടാകുമോ. ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഉണ്ടെങ്കില്‍ത്തന്നെ അത്തരക്കാരുടെ എണ്ണം വളരെ കുറവായിരിക്കും. ആണാണോ പെണ്ണാണോ, കറുത്തവനാണോ വെളുത്തവനാണോ, ചെറുതാണോ വലുതാണോ, പ്രശസ്തനാണോ അല്ലയോ തുടങ്ങിയ വ്യത്യാസങ്ങളൊന്നും പേടിയുടെ കാര്യത്തില്‍ ഒരു കാര്യമേ അല്ല.

എന്നാല്‍ ഇവിടെ നമ്മള്‍ പറയുന്നത് ചില സെലിബ്രിറ്റികളുടെ പേടിയെക്കുറിച്ചാണ്. രസകരമായ ചില ഫോബിയകള്‍. ലോകം മൊത്തം ആരാധിക്കുന്ന സെലിബ്രിറ്റി നടിക്ക് കണ്ണാടിയില്‍ സ്വന്തം മുഖം കാണാന്‍ പേടിയായാല്‍ എന്ത് ചെയ്യും. പമേല ആന്‍ഡേഴ്‌സന്റെ കാര്യമാണ് പറഞ്ഞത്. പമേല മാത്രമല്ല, രസകരമായ ഫോബിയ കൊണ്ടുനടക്കുന്ന സെലിബ്രിറ്റികള്‍ വേറെയുമുണ്ട്. ദാ കാണൂ...

ബൈക്കോടിക്കാന്‍ പേടിയുള്ള അനുഷ്‌ക

ബൈക്കോടിക്കാന്‍ പേടിയുള്ള അനുഷ്‌ക

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്ക് പേടി ബൈക്കോടിക്കാനാണ്. ഒരു പ്രൊഫഷണല്‍ ആയ അനുഷ്‌ക ചിലപ്പോഴൊക്കെ സിനിമയ്ക്ക് വേണ്ടി ബൈക്കോടിച്ചിട്ടുണ്ട്. പക്ഷേ അത് പൂര്‍ണമനസോടെയല്ല. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. ബൈക്കിനോടും കാറിനോടും കമ്പമുള്ള വിരാട് കോലിയാണ് അനുഷ്‌കയുടെ കാമുകന്‍. വിരാടിന്റെ കൂടെ കൂടിയാലെങ്കിലും അനുഷ്‌കയുടെ ബൈക്ക് പേടി മാറുമെന്ന് കരുതാം അല്ലേ.

കുതിരയെ പേടിച്ച് ഷാരൂഖ് ഖാന്‍

കുതിരയെ പേടിച്ച് ഷാരൂഖ് ഖാന്‍

കുതിരപ്പുറത്ത് കുതിച്ചുവരുന്ന നായകന്‍ - ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ് ഇത്. എന്നാല്‍ കിംഗ് ഖാനായ ഷാരൂഖിനെ ഇത്തരം സീനുകളില്‍ അധികം കാണില്ല. കാരണം വളരെ സിംപിളാണ് കുതിരസവാരി ഷാരൂഖ് ഖാന് പേടിയാണ് എന്നത് തന്നെ.

പമേലയുടെ സ്‌പെക്ട്രോഫോബിയ

പമേലയുടെ സ്‌പെക്ട്രോഫോബിയ

സ്‌പെക്ട്രോഫോബിയ - കണ്ണാടിയോടുള്ള പേടി. ഇതാണ് പമേല ആന്‍ഡേഴ്‌സന്റെ പ്രശ്‌നം. പമേലയെ പോലെ ആകാന്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ കൊതിക്കുന്നുണ്ട്. പമേലയെ ആരാധിക്കുന്നവര്‍ അതിലും ഏറെ. പക്ഷേ പമേലയ്ക്ക് സ്വന്തം മുഖം കണ്ണാടിയില്‍ കാണാന്‍ പേടിയാണ് എന്ത് കഷ്ടം

ബെക്കാമിന്റെ അടാക്‌സോഫോബിയ

ബെക്കാമിന്റെ അടാക്‌സോഫോബിയ

കാര്യങ്ങള്‍ നേരെ ചൊവ്വേ ചെയ്യണം. സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെക്കണം. അലങ്കോലമായി കിടക്കുന്ന വസ്തുക്കളോടും സാധനങ്ങളോടുമാണ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന് പേടി. ഇത് മാത്രമല്ല ഒ സി ഡിയുടെ പ്രശ്‌നവും ബെക്കാമിനുണ്ട്.

പാറ്റയെ പേടിച്ച് സ്‌കാര്‍ലറ്റ്

പാറ്റയെ പേടിച്ച് സ്‌കാര്‍ലറ്റ്

30കാരിയായ അമേരിക്കന്‍ നടി. സുന്ദരി. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത കുഞ്ഞന്‍ ജീവികളെയാണ് സ്‌കാര്‍ലറ്റ് ജോണ്‍സണ് പേടി. ഉദാഹരണത്തിന് പാറ്റകള്‍.

 നിക്കോള്‍ കിഡ്മാന് പേടിയാരെ

നിക്കോള്‍ കിഡ്മാന് പേടിയാരെ

യക്ഷി, പ്രേതം, ഭൂതം തുടങ്ങിയ സാധനങ്ങളെയൊന്നും നിക്കോള്‍ കിഡ്മാന് പേടിയില്ല. പക്ഷേ പേടിയുള്ള ഒന്നുണ്ട്. ചിത്രശലഭങ്ങള്‍. അതെ പൂമ്പാറ്റകളെയാണ് നിക്കോള്‍ കിഡ്മാന് പേടി.

സോനം കപൂറിന്റെ ലിഫ്റ്റ് പേടി

സോനം കപൂറിന്റെ ലിഫ്റ്റ് പേടി

പടികള്‍ ചിവിട്ടിക്കയറി വന്നോളാം, ലിഫ്റ്റ് വേണ്ട. ബോളിവുഡ് സുന്ദരിമാരില്‍ ഇങ്ങനെ പറയാന്‍ സാധ്യതയുള്ള ഒരാളുണ്ട്. മറ്റാരുമല്ല സോനം കപൂര്‍. തന്റെ വിചിത്രമായ പേടിയെപ്പറ്റി സോനം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

പൂച്ചയെന്ന് കേട്ടാല്‍ വിദ്യ ഓടും

പൂച്ചയെന്ന് കേട്ടാല്‍ വിദ്യ ഓടും

മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലന് പേടി പൂച്ചകളെയാണ്. പൂച്ച എന്ന് കേട്ടാല്‍ വിദ്യ ബാലന്‍ ഓടും എന്നാണ് കൂട്ടുകാര്‍ പറയുന്ന തമാശ.

ഇരുട്ടിനെ പേടിച്ച് ആലിയ

ഇരുട്ടിനെ പേടിച്ച് ആലിയ

ഇരുട്ടായാല്‍ ആലിയ ഭട്ടിന് പേടിയാണ്. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും മുറിയില്‍ വെളിച്ചമുണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+