സച്ചിനെ എന്തിനാ എംപിയാക്കിയത്?
ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ എന്തിനാണ് രാജ്യ സഭ എംപിയാക്കിയത്...? ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. സച്ചിന് മാത്രമല്ല, താരപരിവേഷവുമായി പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പലരും സഭയില്‍ വരാറുപോലും ഇല്ല.
രാജ്യസഭയിലേക്ക് 12 പേരെയാണ് വിവധ മേഖലകളില്‍ നിന്ന് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യാറുള്ളത്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവക്കുമ്പോള്‍ സെലിബ്രിറ്റികള്‍ പലരും പരാജയമാണെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷം രണ്ട് കഴിഞ്ഞപ്പോഴും സച്ചിന് രാജ്യസഭയിലെത്തിയത് ആകെ മൂന്ന് തവണ മാത്രമാണ്. പിന്നെന്തിനാണ് ഇങ്ങനെ ഒരു രാജ്യസഭാംഗം എന്ന് ചോദിക്കരുത്...

സച്ചിന്
2012 ല്‍ ആണ് സച്ചിന് ടെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഇത്..

സഭയിലെത്തുമോ
രണ്ടര വര്‍ഷം ആകുന്നു സച്ചിന് രാജ്യസഭയില്‍ അംഗമായിട്ട്. എന്നിട്ടും ആകെ മൂന്ന് തവണ മാത്രമാണ് സഭയില്‍ എത്തിയത്.

ചര്‍ച്ചക്കില്ല
സഭയില്‍ മൂന്ന് തവണ ഹാജരായപ്പോഴും ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ മിണ്ടാതിരിക്കുകയായിരുന്നു സച്ചിന്.

ഇത്തവണയും ഇല്ല
ഇപ്പോള്‍ രാജ്യസഭ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ സച്ചിന് ഇതുവരെ എത്തിയിട്ടില്ല.

രേഖയും ഇതുപോലെ
ബോളിവുഡ് താരം രേഖയേയും 2012 ല്‍ തന്നെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ആകെ ഹാജരായത് ഏഴ് തവണ മാത്രം.

ജാവേദ് അക്തര്‍
ബോളിവുഡ് ഗാനരചയിതാവായ ജാവേദ് അക്തറും രാജ്യസഭാംഗമാണ്. ചര്‍ച്ചകളിലൊന്നും കാര്യമായി പങ്കെടുക്കാറില്ലെങ്കിലും സഭയില്‍ ഹാജരാകാന്‍ അക്തര്‍ മടികാണിക്കാറില്ല.

ശബാനി ആസ്മി
ജവേദ് അക്തറിന്റെ ഭാര്യയും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ നടിയുമാണ് ശബാന ആസ്മി. മുമ്പ് ഇവരും രാജ്യസഭാംഗമായി ഇരുന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സെലിബ്രിറ്റികളെ പോലെ ആയിരുന്നില്ല. സഭയില്‍ സജീവമായിരുന്നു ശബാന ആസ്മി.

ലത മങ്കേഷകര്‍
1999 മുതല്‍ 2005 വരെ രാജ്യ സഭാഗമായിരുന്നു ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷകര്‍. പക്ഷേ സഭാ ചര്‍ച്ചകളിലൊന്നും ഒരു താത്പര്യവും ഉണ്ടായിരുന്നില്ല.

എംഎഫ് ഹുസൈന്
വിഖ്യാത ചിത്രകാരന് എംഎഫ് ഹുസൈനും രാജ്യസഭാംഗമായി ഇരുന്നിട്ടുണ്ട്. 1986 മുതല്‍ 1992 വരെയായിരുന്നു ഇത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications