കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ട് പാടി ചന്ദ്രലേഖ, കാണൂ
യു ട്യൂബിലെ രാജ ഹംസം കനകക്കുന്നില്‍ പറന്നിറങ്ങി. 'രാജ ഹംസമേ' എന്ന ഗാനം പാടി യു ട്യൂബില്‍ തംരഗമായ ചന്ദ്രലേഖ കഴിഞ്ഞ ദിവസം കനകക്കുന്നില്‍ നടക്കുന്ന കുടുംബശ്രീ ഭക്ഷ്യമേളയില്‍ എത്തി. കുടുംബശ്രീ പ്രവര്‍ത്തകരില്‍ അധികം പേര്‍ക്കും ചന്ദ്രികയെ അറിയില്ല. എന്നിരുന്നാലും ആളുകള്‍ ചുറ്റും കൂടുന്നത് കണ്ടപ്പോള്‍ കുടുംബശ്രീ ചേച്ചിമാര്‍ക്കും കാര്യം പിടികിട്ടി.
ഗായികയാണെന്ന് മനസിലായപ്പോള്‍ പാട്ട് പാടതെ വിടില്ലെന്നായി. ഒടുവില്‍ രാജ ഹംസം അവര്‍ക്ക് വേണ്ടി പാട്ട് പാടി. പകരം കൊതിയൂറുന്ന വിഭവങ്ങള്‍ നല്‍കിയാണ് ചന്ദ്രലേഖയെ കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

കുടുംബശ്രീ ഭക്ഷ്യമേളയില്‍
തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീ ഭക്ഷ്യമേളയില്‍ ഗായിക ചന്ദ്രലേഖ

ചന്ദ്രലേഖയോ?
വീട്ടമ്മമാരായിതിനാല്‍ തന്നെ പലര്‍ക്കും യൂ ട്യൂബില്‍ ചന്ദ്രലേഖ തരംഗമായിതിനെപ്പറ്റി അറിയില്ല. എന്നാലും ടിവി ഷോകളില്‍ കണ്ട് പലരും ചന്ദ്രികയെ തിരിച്ചറിഞ്ഞു

പാടണം
ഗായികയെ കണ്ടു മുട്ടിയാല്‍ വെറുതെ വിടുന്നതെങ്ങനെ. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചന്ദ്രലേഖ പാടി

മനം നിറഞ്ഞ്
ഭക്ഷ്യമേളയിലെ കൊതിയൂറുന്ന വിഭവങ്ങള്‍ ആസ്വദിച്ച് ചന്ദ്രലേഖയും ഗാനം ആസ്വദിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടേയും മനസ് നിറഞ്ഞു.












Click it and Unblock the Notifications