Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ സുക്കര്‍ബര്‍ഗ് മണ്ടന്മാരാക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യ കാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഒപ്പം ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും.

ഏതാണ്ടിതേ സമയത്ത് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി. സുക്കര്‍ബര്‍ഗിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോദിയും പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്ക് ഷെയര്‍ ചെയ്തു. സുക്കര്‍ബര്‍ഗ് തുടങ്ങിവെച്ച് ഈ പ്രൊഫൈലില്‍ ത്രിവര്‍ണം പൂശല്‍ മോദിയിലൂടെ ലക്ഷക്കണക്കിന് ഫേസ്ബുക്ക് യൂസര്‍മാരിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രൊഫൈല്‍ ചിത്രം മാറ്റുന്നതില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാംപെയ്ന്‍ പറയുന്നത്. അതെന്താണ് എന്ന് നോക്കൂ...

ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്

ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ആണെന്ന് കരുതി ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Internet.org എന്ന ഫേസ്ബുക്ക് പരിപാടിയെ ആണത്രെ. നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റ് സമത്വ നിലപാടിനു എതിരെ നില്‍ക്കുന്ന ഈ പരിപാടിക്ക് അറിയാതെ തലവെച്ചുകൊടുക്കുകയാണത്രെ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവര്‍ ചെയ്യുന്നത്.

അതെങ്ങനെ നടക്കും?

അതെങ്ങനെ നടക്കും?

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ പേരുകള്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടുമത്രെ. ദേശീയതയില്‍ പൊതിഞ്ഞ് സ്വന്തം കാംപെയ്ന്‍ വിജയിപ്പിക്കാനാണത്രെ സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്.

കാംപെയ്‌നുകള്‍ പറയുന്നത്

കാംപെയ്‌നുകള്‍ പറയുന്നത്

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ അല്ല, അതിനെ ഉപയോഗിച്ച് Internet.org ക്യാംപെയ്‌നെ വളര്‍ത്താനുള്ള സുക്കര്‍ബര്‍ഗിന്റെ ശ്രമങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നാണ് ക്യാംപെയ്ന്‍ നടത്തുന്നവര്‍ പറയുന്നത്.

എന്താണ് Internet.org

എന്താണ് Internet.org

ഫേസ്ബുക്ക് മറ്റ് ആറ് കമ്പനികളുമായി നടത്തുന്ന പദ്ധതിയാണ് Internet.org. ലോകത്തെല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്. ഒആര്‍ജി സൃഷ്ടിച്ചതെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

എതിര്‍പ്പുകള്‍ രൂക്ഷം

എതിര്‍പ്പുകള്‍ രൂക്ഷം

ഫേസ്ബുക്ക് വിഭാവനം ചെയ്ത് നടപ്പാക്കുന്ന Internet.org ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരാണെന്നാണ് ആക്ഷേപം. ഇതില്‍ ഉപയോഗിക്കുന്ന സീറോ റേറ്റിങ് എന്ന ആശയം ഇന്റര്‍നെറ്റ് തുല്ല്യതയ്ക്ക് യോജിക്കുന്നതല്ല. എതിര്‍ുപ്പുകളെ തുടര്‍ന്നാണ് Internet.org ഫ്രീ ബേസിക്്‌സ് എന്ന് പേര് മാറ്റിയത്.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് ആര്

പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് ആര്

ത്രിവര്‍ണപതാകയും പ്രധാനമന്ത്രിയുടെ പ്രൊഫൈല്‍ ചിത്രവും കൊണ്ട് ആവേശം കൊണ്ടവരും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണക്കുന്നവരും ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നുണ്ട്.

സര്‍ക്കാര്‍ ചെയ്യേണ്ടത്

സര്‍ക്കാര്‍ ചെയ്യേണ്ടത്

ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നോ അതിന് മാത്രം പിന്തുണ അര്‍പ്പിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നടത്തുന്ന ക്യാംപെയ്‌നോ മറ്റൊരു പദ്ധതിക്ക് വേണ്ടിയും ഉപയോഗിക്കപ്പെടുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

ആശങ്കകളുണ്ട്

ആശങ്കകളുണ്ട്

എന്നാല്‍ അത്തരത്തില്‍ ഒരു വേരിഫിക്കേഷന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആശങ്കകള്‍ ഉണ്ട്. ഈ ആശങ്ക അകറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+