മാറുന്ന മലയാളി

ഐശ്വര്യ പി
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വെച്ച് വളരെയധികം വ്യത്യമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മലയാളികള്‍ എന്ന ലേബല്‍ എന്നും മുതല്‍ക്കൂട്ടായി കൊണ്ടു നടക്കുന്നവര്‍. മഹത്തായ ഒരു പാരമ്പര്യവും, സാംസ്കാരിക പൈതൃകവും മലയാളികള്‍ക്ക് വേണ്ടുവോളം ഉണ്ട്. അതിനാല്‍ മലയാളിയെ ആള് കൂട്ടത്തില്‍ ശ്രദ്ധേയമാക്കുകയും ചെയ്യുന്നു. വിദേശികള്‍ പോലും ഇഷ്ടപ്പെടുന്നത് മലയാളികളെയും അവരുടെ ശിലങ്ങളെയുമാണ്. മലയാളിയുടെ ചിന്തയും സംസാരവും നടത്തവും എല്ലാം തന്നെ മറ്റുള്ളവരില്‍ നിന്ന് വളരെയധികം വ്യത്യസ്തനാക്കുന്നു. ഇന്ന് മലയാളി ഒരുപാട് മാറിയിരിക്കുന്നു. അവര്‍ക്ക് മഹത്തായ സംസ്കാരത്തെ മറന്ന് വിദേശ വല്‍ക്കരണം ആഗ്രഹിക്കുന്നു. അതിനായി എന്തും ചെയ്യും എന്നുള്ള രീതി തിരഞ്ഞെടുക്കുകയും ചെയ്യുന്നു
പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിച്ചവരാണ് മലയാളികള്‍ . നെല്ലും വയലും പുഴയും കുളങ്ങളും എല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. പെരുമാറ്റത്തിലും ചിന്തയിലും സംസാരത്തിലും മലയാളിത്തനിമ നറിഞ്ഞു നിന്നിരുന്നു. ഇതൊക്കെയാണ് ലോകത്ത് എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്. എന്നാല്‍ ഇന്ന് വിദേശ സംസ്ക്കാരത്തിനായി നെട്ടോട്ടം ഓടുകയാണ് മലയാളി. കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത.മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് .ഭക്ഷണം, വസ്ത്രധാരണം, സംസാരം, സ്വഭാവം ഇവയിലെല്ലാം മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. ടിവിഷോകള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു. കുടുംബത്തോട് പോലും സംസാരിക്കാന്‍ പോലും മലയാളിക്ക് ഇന്ന് നേരം കിട്ടുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരിക്കെ അയല്‍വാസി ആരാണെന്നു പേലും അറിയാത്ത ഒരവസ്ഥായാണ് ഇന്ന് കേരളത്തില്‍. എന്തിനും ഏതിനും നമ്മള് വിദേശികളെ പിന്തുടരുന്നു. എന്നാല്‍ വിദേശികളൊ നമ്മുടെ മഹത്തായ പാരമ്പര്യവും കലയും ഇവിടെ വന്ന് പഠിക്കുകയും ചെയ്യുന്നു.

മലയാളികളുടെ മാറിയ ജീവിതശൈലിയില്‍, ഒരു പ്രധാന മാറ്റം തന്നെയാണ് ഭക്ഷണശീലത്തില്‍ ഉണ്ടായിട്ടുള്ളത്. ഫാസ്റ്റ് ഫുഡിനെ സ്നേഹിക്കുന്നവരായി മാറിയിരിക്കുകയാണ് മലയാളികള്‍ . ഒരു കാലത്ത് കപ്പയേയും ചക്കയേയും സ്നേഹിച്ചിരുന്നവര്‍ ന്യൂഡില്സിലേക്കും ഫ്രൈഡ്റൈസിലേക്കും മാറിയിരിക്കുന്നു. വേഗത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ആഹാര സാധനങ്ങളോടാണ് ഇഷ്ടം. വേഗത്തില്‍ ലഭിക്കുമായിരിക്കും, പക്ഷേ അവയില്‍ മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടാകും.ഇതെല്ലാം അറിയാമെങ്കിലും മലയാളികള്‍ ഇവ ഭക്ഷിക്കുന്നു. എന്നാല്‍ പണ്ടുള്ളവര്‍ സ്വന്തമായി വിളയിച്ചെടുത്തവയായിരുന്നു കൂടുതലും കഴിച്ചിരുന്നത്. ചുക്കുകാപ്പി, കര്‍ക്കിടക കഞ്ഞി, ഇവയെല്ലാം പണ്ടുണ്ടായിരുന്നു. ഇന്നും അവയുണ്ട് പക്ഷെ കവറുകളിലാണെന്നു മാത്രം.
മനുഷ്യന് ഇന്ന് ഫാഷന്‍ ടെക്നോളജിയുടെ യുഗത്തിലാണ്. കണ് മുമ്പിലൂടെ പല വേഷങ്ങള്‍ മിന്നിമറയുകയാണ്. ഇലകള്‍ കൊണ്ടും മരത്തോലു കൊണ്ടുമാണ് ആദിമ മനുഷ്യന് നാണം മറച്ചിരുന്നത്. കാലം ഒരുപാടു ദൂരം മുമ്പോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ തിരക്കിനിടയിലും ആഡംബരത്തിനും അനുകരണ ഭ്രമത്തിനും യാതൊരു കുറവുമില്ല. മലയാളിയുടെ തനതു വസ്ത്രധാരണ രീതിയായ മുണ്ടും നേരിയതും, മുണ്ടും ഷര്‍ട്ടും എന്നതില്‍ നിന്ന് മോഡേണ്‍ വസ്ത്രധാരണത്തിലേക്ക് മലയാളി മാറിക്കഴിഞ്ഞു. പുരുഷന്മാര് മുണ്ടും ഷര്‍ട്ടും സ്ത്രീകള്‍ സെറ്റ്മുണ്ടും അണിയുമ്പോള്‍ കേരളീയരുടെ തനതായ വസ്ത്രധാരണ രീതി എന്നതിനു പുറമേ നമ്മുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞിരുന്നു. പക്ഷേ ഇന്ന് കേരളീയര്‍ തനതായ വസ്ത്രധാരണം മറന്ന് പാശ്ചാത്യരെ അനുകരിക്കുമ്പോള്‍ സാംസ്കാരികാധിനിവേശത്തിന് പാത്രങ്ങളാവുകയാണ്. കുട്ടികള്‍ക്കു പോലും ഇന്ന് മോഡേണ്‍ ഡ്രസ്സുകളോടാണു താല്പര്യം.വെള്ളിത്തിരയിലെ ആരാധനാപാത്രങ്ങളായ താരങ്ങള്‍ തന്നെ പരസ്യങ്ങളിലെത്തി പറയുമ്പോള്‍ അനുകരണഭ്രമം കൂടിയ മലയാളികള്‍ അതു പിന്തുടരുകയാണ് ചെയ്യുന്നത്. കാലം മാറുന്നതിനനുസരിച്ച് കോലവും മാറും എന്നല്ലെ പഴമൊഴി.
നമ്മുടെ ജീവിത ശൈലി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണല്ലോ. അതിലൊന്നാണ് വീട്. ഒരു കാലത്ത് ചെലവു കുറഞ്ഞതും ലളിതവുമായ വീടുളായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആഡംബരത്തിന്റെ പകിട്ടാണ് എവിടെയും കാണാന്കഴിയുക. വയലോരങ്ങളിലെ ചെറു വീടുകളും അവ കേരളീയ തനിമയുടെ അടിസ്ഥാനമായരുന്നു ഇന്ന് അവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മൂന്നോ നാലോ ആളുകള്‍ മാത്രമുള്ള കൊച്ചുകുടുംബത്തിന് പോലും മൂന്നും നാലും നിലയുള്ള വലിയ വീടുകള്‍ വയ്ക്കുന്നു. ആഡംബരവും അനുകരണവും കൂടിയിരിക്കുന്നു. നമ്മുടെ ജീവിതം അയല്‍ക്കാരനെ തോല്പിക്കാന് വേണ്ടിയാണ് എന്നാണ് മലയാളി കരുതുന്നത്. ആഡംബരം കൂടുന്തോറും പണച്ചെലവും കൂടുന്നു എന്നത് പലപ്പോഴും അവന് മറക്കുന്നു.

മലയാളിയുടെ മാറിയ ശീലങ്ങളില്‍ ഒന്നാണ് യാത്ര. നടക്കുന്നത് നമുക്ക് ഇഷ്ടമല്ലതായിരിക്കുന്നു. വളരെ അടുത്തുള്ള സ്ഥലങ്ങളില്‍ പോകുന്നതിനു പോലും വാഹനങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ടു തന്നെ വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു.എല്ലാ വീടുകളിലും ഒരു വാഹനം എങ്കിലും ഉണ്ടാവും എന്നതാണ് സത്യം. ആളുക്കൊന്ന് എന്ന കണക്കിനാണ് വാഹനങ്ങള്‍ പെരുകുന്നതും ഒരു കാലത്ത് കിലോമീറ്ററുകളോളം നാം നടന്നവരാണ് മലയാളികള്‍ . അന്നുള്ളവര് ആരോഗ്യവാന്മാരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? ഒരു കിലോമീറ്റര്‍ പോയിട്ട് ഒരു അരമീറ്റര്‍ പോലും നടക്കാന്നമുക്കിഷ്ടമല്ല എന്നുമാത്രമല്ല നമുക്ക് അതിനു കഴിയുന്നുമില്ല എന്നതാണ് വാസ്തവം. അതിന്റെ ഫലമായി പല രോഗങ്ങളും നമ്മെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. ഷുഗര്‍ ,കൊളസ്ട്രോള്‍, പ്രഷര്‍ എന്നിവ ജീവിതശൈലീ രോഗങ്ങളായി മാറിയിരിക്കുന്നു. ആഹാരം, വസ്ത്രം, വീട് എന്നിവയൊക്കെ പോലെ പ്രാധാന്യമുള്ളതാണ് യാത്രയും.
മറ്റുളളവരെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മുള്ളവനാണ് മലയാളികള്‍.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് .ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങിക്കേടേടിരുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങിയിരിക്കുന്നു. പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ കൂണ്പോലെ മുളച്ച് പൊങ്ങിയിരിക്കുന്നു.കുട്ടികള്‍ക്ക് അച്ഛനും അമ്മയും മാറി മമ്മിയും ഡാഡിയും ആയിരിക്കുന്നു. എല്‍കെ ജിയില്‍ പോലും ഓരോ ആണ് കുട്ടിക്കും ഓരോ ഗേള്‍ ഫ്രണ്ട് ഉണ്ടാകും ,പെണ് കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടും ഉണ്ടാവും. വീട്ടു മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍.എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും എംബിഎക്കാരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അങ്ങനെ ആക്കണം. ഒടുവില്‍ നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ് മലയാളി വിദ്യാര്‍ത്ഥികള്‍.

മലയാളിയില്ലത്ത വിദേശ രാജ്യങ്ങളില്ല.ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ് എന്നു വേണമെങ്കില്‍ പറയാം അമേരിക്കയിലും ബ്രിട്ടനിലും,ആസ്ട്രേലിയയിലുമെല്ലാം തന്നെ മലയാളികളുണ്ട്. അവര്‍ അവിടുത്തെ ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പാക്കാന് ശ്രമിക്കുകയാണ്. ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് മലയാളി വിദേശത്തേക്ക് കടക്കുന്നത്. അത്യാര്ത്തിയുടെ പര്യായമായി മാറിയിരിക്കുകയാണ് മലയാളി. താല്കാലിക സുഖങ്ങള്‍ക്കായി മലയാളികള്‍ താല്കാലിക ഭാര്യമാരെ തേടുന്നു. വീട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു
മറ്റുള്ളവെരക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. അത് ഏതു വിധത്തിലും സ്വായത്തമാക്കാന്‍ ശ്രമിക്കും. വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃപിതൃ മക്കള്‍ ബന്ധം പാടെ തകരുകയാണ്. മലയാളിക്ക് തന്റേതായ ഒരു സംസ്കാരം അന്യമായിത്തുടങ്ങിയിരിക്കുന്നു. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്കുകയാണ് മലയാളികള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications