12 വർഷങ്ങൾക്ക് ശേഷം എൽഡിഎഫിന് ഒരു വിജയം.... മത്തായി ചാക്കോയ്ക്ക് ശേഷം, ആ ശാപം ചെങ്ങന്നൂരിൽ തീർന്നു

ചെങ്ങന്നൂര്‍: കേരളത്തിലെ ഇടതുപക്ഷത്തിന് ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പല കാര്യങ്ങള്‍ കൊണ്ട് നിര്‍ണായകമാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ ആകുന്നു എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ബിജെപിയുടെ അത്ഭുത പ്രവൃത്തികള്‍ കേരളത്തില്‍ സാധ്യമല്ലെന്ന് തെളിയിക്കാന്‍ ആയി എന്നത് മറ്റൊന്ന്. കെഎം മാണി വന്നാലും യുഡിഎഫിന് തങ്ങനെ ഒന്നും ചെയ്യാന്‍ ആവില്ലെന്ന് പ്രഖ്യാപിക്കാന്‍ കൂടി ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫിനെ പ്രാപ്തമാക്കുന്നുണ്ട്.

എന്നാല്‍ അതിലും എല്ലാം അപ്പുറം ചരിത്രപരമായ ഒരു മറുപടി കൂടിയാണ് എല്‍ഡിഎഫിനെ സംബന്ധിച്ച് ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് വിജയം. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കേരളത്തില്‍ എല്‍ഡിഎഫ് ഒരു ഉപതിരഞ്ഞെടുപ്പില്‍(നിയസഭ/ലോക്‌സഭ) വിജയം കാണുന്നത്.

2006 ല്‍ മത്തായി ചാക്കോയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആയിരുന്നു ഇടതുമുന്നണി അവസാനം ആയി വിജയിച്ചത്. അതിന് ശേഷം ഇപ്പോള്‍ ചെങ്ങന്നൂരില്‍ ആണ് വിജയിക്കാന്‍ ആയത്.

ഉപതിരഞ്ഞെടുപ്പ് ശാപം

ഉപതിരഞ്ഞെടുപ്പ് ശാപം

മുമ്പൊക്കെ ഉപ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ ഇടതുമുന്നണിയെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മിക്കവാറും ജയം ഇടതുപക്ഷത്തിന് ഒപ്പം തന്നെ ആയിരുന്നു സംഭവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം ആയിട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് ബാലികേറാമല തന്നെ ആയിരുന്നു.

2006 ല്‍

2006 ല്‍

കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു മത്തായി ചാക്കോ. 2006 ലെ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലം യുഡിഎഫില്‍ നിന്ന് ആ തിരഞ്ഞെടുപ്പില്‍ മത്തായി ചാക്കോ തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ ധികം വൈകും മുമ്പ് രക്താര്‍ബുദത്തെ തുടര്‍ന്ന് മത്തായി ചാക്കോ മരിച്ചു. തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

മത്തായി ചാക്കോയ്ക്ക് പകരക്കാരനായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയത് സിപിഎമ്മിന്റെ ജോര്‍ജ്ജ് എം തോമസ് ആയിരുന്നു. മത്തായി ചാക്കോയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ മോയിന്‍ കുട്ടിയെ മാറ്റി വിഎം ഉമ്മര്‍ മാസ്റ്ററെ ആയിരുന്നു ലീഗ് പോരാട്ടത്തിനിറക്കിയത്. പിണറായി വിജയന്‌റെ നികൃഷ്ട ജീവി പ്രയോഗത്തില്‍ മലയോര മേഖല ആകെ വിറകൊണ്ടിരിക്കുന്ന സമയം. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം ജോര്‍ജ്ജ് എം തോമസിന്. വെറും 246 വോട്ടുകള്‍ക്കായിരുന്നു അന്ന് സിപിഎം ജയിച്ചത്.

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കൂട്ടി സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു. കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ സാമാജികന്‍ ആയിരുന്ന സുധാകരന്‍ രാജിവച്ചിട്ടായിരുന്നു ലോക്‌സഭയിലേക്ക് മത്സരിച്ചത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി ആയിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

സിപിഎമ്മിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടം ആയിരുന്നു ആ ഉപതിരഞ്ഞെടുപ്പ്. കണ്ണൂരിലെ പ്രമുഖ നേതാവായ എംവി ജയരാജനെ തന്നെ അബ്ദുള്ളക്കുട്ടിയെ നേരിടാന്‍ രംഗത്തിറക്കി. പക്ഷേ, തോറ്റ് നാണം കെടാനായിരുന്നു സിപിഎമ്മിന്റെ വിധി. കെ സുധാകരന്റെ ഭൂരിപക്ഷത്തേയും വെല്ലുന്ന ഭൂരിപക്ഷത്തോടെ അബ്ദുള്ളക്കുട്ടി വിജയിച്ചു.

എറണാകുളത്ത്

എറണാകുളത്ത്

അടുത്ത അങ്കം എറണാകുളത്തായിരുന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട കെവി തോമസ് ആയിരുന്നു ആ ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. എല്‍ഡിഎഫിന്റെ ഭരണകാലം ആയിരുന്നു അത്. ഡൊമനിക് പ്രസന്റേഷന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ പിഎന്‍ സീനുലാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും. പക്ഷേ, ആ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. മികച്ച ഭൂരിപക്ഷത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ വിജയിച്ചു.

ആലപ്പുഴയിലും

ആലപ്പുഴയിലും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെസി വേണുഗോപാലും 2009ല്‍ ആലപ്പുഴയില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിുല്‍ എഎ ഷുക്കൂര്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജി കൃഷ്ണ പ്രസാദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും. അവിടേയും വിജയം യുഡിഎഫിനൊപ്പം ആയിരുന്നു.

ടിഎം ജേക്കബിന്റെ മരണം

ടിഎം ജേക്കബിന്റെ മരണം

ടിഎം ജേക്കബിന്റെ ആകസ്മിക മരണത്തെ തുടര്‍ന്നായിരുന്നു 2012 ല്‍ പിറവം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി ഭരണം ഉറപ്പാക്കിയിരുന്നത്. പിറവത്ത് തിരിച്ചടിയുണ്ടായാല്‍ ഭരണം തന്നെ അട്ടിമറിക്കപ്പെടുമായിരുന്നു.

ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ ആണ് ആ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് രംഗത്തിറക്കിയത്. ടിഎം ജേക്കബിനോട് ഇഞ്ചോടിഞ്ച് പോരാടി പരാജയപ്പെട്ട എംജെ ജേക്കബ് തന്നെ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം അനൂപ് ജേക്കബിന് ആയിരുന്നു.

സെല്‍വരാജിന്റെ മറുകണ്ടം ചാടല്‍

സെല്‍വരാജിന്റെ മറുകണ്ടം ചാടല്‍

പിറവം പിടിച്ചെങ്കിലും അത്ര സുരക്ഷിതം ആയിരുന്നില്ല യുഡിഎഫിന്റെ സ്ഥിതി. ആ സാഹചര്യത്തില്‍ ആയിരുന്നു നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ ആയിരുന്ന ആര്‍ ശെല്‍വരാജ് രാജിവച്ചത്. പിന്നീട് ശെല്‍വരാജ് കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു.

2012 ല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. പാര്‍ട്ടി മാറിയ ആര്‍ ശെല്‍വരാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. എഫ് ലോറന്‍സ് ആയിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി.

അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎമ്മിന് ഒരു സിറ്റിങ് സീറ്റ് കൂടി നഷ്ടമായി. യുഡിഎഫിന്റെ നില കൂടുകല്‍ ഭദ്രമാവുകയും ചെയ്തു.

കാര്‍ത്തികേയന്റെ മരണം

കാര്‍ത്തികേയന്റെ മരണം

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സോളാര്‍ കേസില്‍ പെട്ട് നാണം കെട്ട് നില്‍ക്കുന്ന സമയത്താണ് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മരിക്കുന്നത്. 2015 ല്‍ കാര്‍ത്തികേയന്റെ മണ്ഡലം ആയ അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സമയം. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ നേരിട്ട് അരുവിക്കരയില്‍ എത്തി ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍.

കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയും. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ അവിടേയും തോല്‍ക്കാനായിരുന്നു സിപിഎമ്മിന്റെ വിധി.

മലപ്പുറം ലോക്‌സഭ

മലപ്പുറം ലോക്‌സഭ

മലപ്പുറം എംപി ആയിരുന്ന ഇ അഹമ്മദിന്റെ മരണവും അപ്രതീക്ഷിതം ആയിരുന്നു. തുടര്‍ന്ന് ഇവിടെ ഉപ തിരഞ്ഞെടുപ്പും നടന്നു. മുസ്ലീം ലീഗിന്റെ ഏറ്റവും ജനസമ്മതിയുള്ള നേതാവായ പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്‌ഐ നേതാവ് എംബി ഫൈസലിനെ ആയിരുന്നു സിപിഎം രംഗത്തിറക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നത് മാത്രം ആയിരുന്നു ഗുണം.

വേങ്ങരയില്‍

വേങ്ങരയില്‍

മുസ്ലീം ലീഗിന്റെ കോട്ടയാണ് വേങ്ങര. ഇ അഹമ്മദിന് പകരം കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയപ്പോള്‍ വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. കെഎന്‍എ ഖാദര്‍ ആയിരുന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. പിപി ബഷീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയും. എന്തായാലും മണ്ഡലം തിരിച്ചുപിടിക്കാന്‍ പറ്റിയില്ലെങ്കിലും കുഞ്ഞാലിക്കുട്ടി സൃഷ്ടിച്ച ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും പിപി ബഷീറിന് സാധിച്ചു എന്ന് ആശ്വസിക്കാം.

12 വര്‍ഷത്തെ ശാപം

12 വര്‍ഷത്തെ ശാപം

ഒടുവില്‍ ആ 12 വര്‍ഷത്തെ ശാപത്തിന് ഇപ്പോള്‍ അന്ത്യമായിരിക്കുകയാണ്. ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉപ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചിരിക്കുന്നു. അതും മണ്ഡലത്തില്‍ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ.

7983 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെകെ രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചത്. ഇത്തവണ സജി ചെറിയാന്‍ അത് ഇരുപതിനായിരം കടത്തിയിരിക്കുന്നു. ഡി വിജയകുമാര്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അഡ്വ ശ്രീധരന്‍ പിള്ള ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+