ലോകത്തിന്റെ രക്ഷകന്‍ പിറന്ന രാവ് 'ഡിസംബര്‍ 25'
യേശുക്രിസ്തുവിന്റെ ജന്മദിനമായിട്ടാണ് ഡിസംബര്‍ 25 ലോകരാജ്യങ്ങള്‍ ആഘോഷിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമാണ്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്.
കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായിട്ടാണ് യേശുവിനെ പിറന്നതെന്നാണ് മാലാഖ അറിയിക്കുന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി ഭര്‍ത്താവ് ജോസഫ് ബത്‌ലഹേമിലേക്ക് യാത്ര പുറപ്പെടുകയാണ്. വഴിയില്‍ വച്ച് പ്രസവ വേദന അനുഭവപ്പെടുകയും അടുത്തുള്ള കാലിത്തൊഴുത്തില്‍ മേരിക്ക് കുഞ്ഞിനെ പ്രസവിക്കേണ്ടി വരികയും ആണ്.

പുല്‍ക്കൂട് യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോള്‍ നക്ഷത്രവിളക്ക് ജ്ഞാനികള്‍ക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്.












Click it and Unblock the Notifications